View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നാട്ടുവഴിയോരത്തെ ...

ചിത്രംഗദ്ദാമ (2011)
ചലച്ചിത്ര സംവിധാനംകമല്‍
ഗാനരചനറഫീക്ക് അഹമ്മദ്
സംഗീതംബെന്നെറ്റ്‌, വീത് രാഗ്
ആലാപനംകെ എസ്‌ ചിത്ര, വിജയ്‌ യേശുദാസ്‌

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

dha ni dha pa ga sa ni dha la la la la la la
dhanisa dhanisa saasaa...dhanisa dhanisa saasaa...
Naattuvazhiyorathe poomarachillayil
pokkuveyil veezhumpol kaathuninnaare nee
tharalamoru kaattinte paattile then mozhi
chaattamazha theernnaalum thoraa neermani
ini aarum kaanaathe padathaalam kelkkaathe
thiruvaathirakkulirinnalakalaay
koode nee porumo....
naattuvazhiyorathe poomarachillayil
pokkuveyil veezhumpol kaathuninnaare nee

arayaalilaaro maranjirunnu
ponvenuvoothunna pular velayil
niramaala chaarthunna kaaviletho
naru chandanathinte gandhamaay nee
akale...ozhukee olangal nin nerkku mookam
aalolam....aalolam....
oru raavil maayaathe oru naalum thoraathe
oru njaattuvela than kudavumaay
koode nee porumo.....
naattuvazhiyorathe poomarachillayil
pokkuveyil veezhumpol kaathuninnaare nee

varinellu thedum vayalkkilikal
chirakaarnnu paaripparannu poke
cherukoottilaaro kinaavukaanum
vazhineeleppookkal nirannu nilkkum
orunaal aniyaan eeranmudichaarthilaake
padaraanaay vitharaanaay
ini aarum kaanaathe padathaalam kelkkaathe
thiruvaathirakkulirinnalakalaay
koode nee porumo....
(naattuvazhiyorathe....)
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

ധാ നി ധ പ ഗ സ നി ധ ലാ ല ലാ ലാ ല ലാ
ധനിസ ധനിസ സാസാ...ധനിസ ധനിസ സാസാ
നാട്ടുവഴിയോരത്തെ പൂമരച്ചില്ലയില്‍
പോക്കുവെയില്‍ വീഴുമ്പോള്‍ കാത്തുനിന്നാരെ നീ
തരളമൊരു കാറ്റിന്റെ പാട്ടിലെത്തേൻമൊഴി
ചാറ്റമഴ തീര്‍ന്നാലും തോരാ നീര്‍മണി
ഇനി ആരും കാണാതെ പദതാളം കേള്‍ക്കാതെ
തിരുവാതിരക്കുളിരിനലകളായ്
കൂടെ നീ പോരുമോ....
നാട്ടുവഴിയോരത്തെ പൂമരച്ചില്ലയില്‍
പോക്കുവെയില്‍ വീഴുമ്പോള്‍ കാത്തുനിന്നാരെ നീ

അരയാലിലാരോ മറഞ്ഞിരുന്നു
പൊന്‍വേണുവൂതുന്ന പുലര്‍വേളയില്‍
നിറമാല ചാര്‍ത്തുന്ന കാവിലേതോ
നറുചന്ദനത്തിന്റെ ഗന്ധമായ് നീ
അകലെ...ഒഴുകീ ഓളങ്ങള്‍ നിന്‍ നേര്‍ക്കു മൂകം
ആലോലം....ആലോലം....
ഒരു രാവില്‍ മായാതെ ഒരു നാളും തോരാതെ
ഒരു ഞാറ്റുവേല തന്‍ കുടവുമായ്
കൂടെ നീ പോരുമോ.....
നാട്ടുവഴിയോരത്തെ പൂമരച്ചില്ലയില്‍
പോക്കുവെയില്‍ വീഴുമ്പോള്‍ കാത്തുനിന്നാരെ നീ

വരിനെല്ലുതേടും വയല്‍ക്കിളികള്‍
ചിറകാര്‍ന്നു പാറിപ്പറന്നുപോകേ
ചെറുകൂട്ടിലാരോ കിനാവുകാണും
വഴിനീളെപ്പൂക്കള്‍ നിരന്നു നില്‍ക്കും
ഒരുനാള്‍ അണിയാന്‍ ഈറന്‍മുടിച്ചാർത്തിലാകെ
പടരാനായ് വിതറാനായ്
ഇനി ആരും കാണാതെ പദതാളം കേള്‍ക്കാതെ
തിരുവാതിരക്കുളിരിനലകളായ്
കൂടെ നീ പോരുമോ....
(നാട്ടുവഴിയോരത്തെ....)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

നാട്ടുവഴിയോരത്തെ
ആലാപനം : കെ കെ നിഷാദ്‌   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : ബെന്നെറ്റ്‌, വീത് രാഗ്
വിധുരമീ
ആലാപനം : ശ്രേയ ഘോഷാൽ   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : ബെന്നെറ്റ്‌, വീത് രാഗ്
വിധുരമീ
ആലാപനം : ഹരിഹരന്‍, ശ്രേയ ഘോഷാൽ   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : ബെന്നെറ്റ്‌, വീത് രാഗ്
വിധുരമീ യാത്ര
ആലാപനം : ഹരിഹരന്‍   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : ബെന്നെറ്റ്‌, വീത് രാഗ്
അറിയുമോ
ആലാപനം : കാര്‍ത്തിക്   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : ബെന്നെറ്റ്‌, വീത് രാഗ്
നാട്ടുവഴിയോരത്തെ
ആലാപനം : കെ എസ്‌ ചിത്ര   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : ബെന്നെറ്റ്‌, വീത് രാഗ്