View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കരയാൻ വേണ്ടിയാണോ ...

ചിത്രംഇതു നമ്മുടെ കഥ (2011)
ചലച്ചിത്ര സംവിധാനംരാജേഷ്‌ കണ്ണംകര
ഗാനരചനസന്തോഷ് വര്‍മ്മ
സംഗീതംമോഹന്‍ സിതാര
ആലാപനംദിവ്യ വേണുഗോപാൽ

വരികള്‍

Karayaan vendiyaano onnaay theernnathu
piriyaanaano nammal thammil chernnathu
viraham nammalil nirayunnallo
snehichottume kothitheernnillallo
arike nee illenkil...janmathin enthartham...
karayaan vendiyaano onnaay theernnathu
piriyaanaano nammal thammil chernnathu

karimukil mele azhakala neyyum
mazhavilkkodipole.....
oru njodi minnum maru njodi maayum
mannile anuraagam....
puthu mazha peythaal annu kurukkum
thakarakkodi pole....
veru pidikkum munpe kariyum
paazhchedi anuraagam...
aromale...aromale....aaraareeyanuraagathe
vaanolam vaazhthi.....
swapnam kandaal dukham maathram
snehichaalo....nashtam maathram...
karayaan vendiyaano onnaay theernnathu
piriyaanaano nammal thammil chernnathu

iniyoru janmam ivideyeduthaal
varumo thunayaayi...
kadhayithilannum verpedal thanne
varumo vidhiyaayi....
okke marakkaamennoru vaakkil
pranayam theernnaalum
ormmakalethum kanalu vithaykkum
ennum pathivaayi...
ekaakiyaay ee veedhiyil
iniyum njaan kaathorkkum nin
kaalocha kelkkaan....
neram mangum neratholam
shwaasam theerum kaalatholam.....
(Karayaan vendiyaano.....)
കരയാന്‍ വേണ്ടിയാണോ ഒന്നായ്ത്തീര്‍ന്നതു്
പിരിയാനാണോ നമ്മള്‍ തമ്മില്‍ ചേര്‍ന്നതു് ‌
വിരഹം നമ്മളില്‍ നിറയുന്നല്ലോ....
സ്നേഹിച്ചൊട്ടുമേ കൊതി തീര്‍ന്നില്ലല്ലോ.....
അരികെ നീ ഇല്ലെങ്കില്‍ ജന്മത്തിന്നെന്തര്‍ത്ഥം
കരയാന്‍ വേണ്ടിയാണോ ഒന്നായ്ത്തീര്‍ന്നതു്
പിരിയാനാണോ നമ്മള്‍ തമ്മില്‍ ചേര്‍ന്നതു് ‌

കരിമുകില്‍ മേലെ അഴകല നെയ്യും
മഴവില്‍ക്കൊടിപോലെ.....
ഒരു ഞൊടി മിന്നും മറു ഞൊടി മായും
മണ്ണിലെ അനുരാഗം....
പുതു മഴ പെയ്താല്‍ അന്നു കുരുക്കും
തകരക്കൊടി പോലെ....
വേരു പിടിക്കും മുന്‍പേ കരിയും
പാഴ്ച്ചെടി അനുരാഗം ...
ആരോമലേ...ആരോമലേ....ആരാരീയനുരാഗത്തെ
വാനോളം വാഴ്ത്തി.....
സ്വപ്നം കണ്ടാല്‍ ദുഃഖം മാത്രം
സ്നേഹിച്ചാലോ....നഷ്ട്ടം മാത്രം ...
കരയാന്‍ വേണ്ടിയാണോ ഒന്നായ്ത്തീര്‍ന്നതു്
പിരിയാനാണോ നമ്മള്‍ തമ്മില്‍ ചേര്‍ന്നതു് ‌

ഇനിയൊരു ജന്മം ഇവിടെയെടുത്താല്‍
വരുമോ തുണയായി...
കഥയിതിലന്നും വേര്‍പെടല്‍ തന്നെ
വരുമോ വിധിയായി....
ഒക്കെ മറക്കാമെന്നൊരു വാക്കില്‍
പ്രണയം തീര്‍ന്നാലും
ഓര്‍മ്മകളെത്തും കനലു വിതയ്ക്കും
എന്നും പതിവായി.....
ഏകാകിയായ്‌ ഈ വീഥിയില്‍
ഇനിയും ഞാന്‍ കാതോര്‍ക്കും നിന്‍
കാലൊച്ച കേള്‍ക്കാന്‍
നേരം മങ്ങും നേരത്തോളം
ശ്വാസം തീരും കാലത്തോളം.....
(കരയാന്‍ വേണ്ടിയാണോ.....)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

വെള്ളരിക്കാപ്പട്ടണം
ആലാപനം : വിജയ്‌ യേശുദാസ്‌, പ്രിയ അജി   |   രചന : സന്തോഷ് വര്‍മ്മ   |   സംഗീതം : സുന്ദര്‍ സി ബാബു
പതിയെ സന്ധ്യ
ആലാപനം : നജിം അര്‍ഷാദ്‌   |   രചന : സന്തോഷ് വര്‍മ്മ   |   സംഗീതം : സുന്ദര്‍ സി ബാബു
ഓലക്കിളി കുഴലൂതി
ആലാപനം : മധു ബാലകൃഷ്ണന്‍, ശ്വേത മോഹന്‍   |   രചന : സന്തോഷ് വര്‍മ്മ   |   സംഗീതം : മോഹന്‍ സിതാര
അനുരാഗം മണ്ണിൽ
ആലാപനം : ശങ്കര്‍ മഹാദേവന്‍   |   രചന : സന്തോഷ് വര്‍മ്മ   |   സംഗീതം : സുന്ദര്‍ സി ബാബു