View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഓലക്കുട ചൂടുന്നൊരു ...

ചിത്രംമാണിക്യക്കല്ല് (2011)
ചലച്ചിത്ര സംവിധാനംഎം മോഹനന്‍
ഗാനരചനഅനില്‍ പനച്ചൂരാന്‍
സംഗീതംഎം ജയചന്ദ്രന്‍
ആലാപനംമധു ബാലകൃഷ്ണന്‍

വരികള്‍

Olakkuda choodunnoru medundathinange-
kkarayethaan kothiyundo maname
thoovalkkodi minnunnoru koottil
kalamelathinu changaathikal undo niraye

Vithil kudi kollunnoru saaram niramaarnnaarnnoru
puthan malaraakum vazhiye
Kannil kathiraadunnoru muthaay
mula pottunnoru cheppaay
chiri chorunnorazhake
ilamanassukale pularoliyarike
maayaamara maaraanoru paandippadamundo kiliye
(Olakkuda .....)

Engum madhumaasam mannin mruduhaasam nenchake thoomarandam
etho chamayangal mancham nirayunnu bhoomiykku chaarthi nilkkaan
mullakkodiyoonjaalel aayam vannu allithalir aaditheernnu
Uchakkilavelkkunnoru payyin kaathil kaakkappennentho chonnu
pookkum vayalorathoru thottam kuzhaloothum kili thaanirangi vannananjuvo
(Olakkuda .....)

Thennum thelimegham chantham thirayunnu kannaadi poompuzhayil
maanam mazhavillin paalam paniyunnu paarinnu paarthu nilkkaan
villaattakal paadunnoru paattin koottaay pullikkuyilaalum vannu
unnikkaliveedulloru theeram thannil puthan kaliyodam vannu
kaattin vazhiyorathaa paattil padamoonnum cheru koottamethiyettunarthiyo
(Olakkuda .....)
ഓലക്കുട ചൂടുന്നൊരു മേടുണ്ടതിനങ്ങേക്കരയെത്താന്‍ കൊതിയുണ്ടോ മനമേ
തൂവല്‍ക്കൊടി മിന്നുന്നൊരു കൂട്ടില്‍ കളമേളത്തിനു ചങ്ങാതികള്‍ ഉണ്ടോ നിറയേ

വിത്തില്‍ കുടി കൊള്ളുന്നൊരു സാരം നിറമാര്‍ന്നാര്‍ന്നൊരു
പുത്തന്‍ മലരാകും വഴിയേ...
കണ്ണില്‍ കതിരാടുന്നൊരു മുത്തായ്‌ മുളപൊട്ടുന്നൊരു ചെപ്പായ്‌ ചിരി ചോരുന്നോരഴകേ
ഇളമനസ്സുകളേ പുലരൊളിയരികേ മായാമറ മാറാനൊരു പാണ്ടിപ്പദമുണ്ടോ കിളിയേ

(ഓലക്കുട)

എങ്ങും മധുമാസം മണ്ണിന്‍ മൃദു ഹാസം നെഞ്ചാകെ തൂമരന്ദം
ഏതോ ചമയങ്ങള്‍ മഞ്ചം നിറയുന്നൂ ഭൂമിക്കു ചാര്‍ത്തി നില്‍ക്കാന്‍
മുല്ലക്കൊടിയൂഞ്ഞാലേല്‍ ആയം വന്നൂ അല്ലിത്തളിര്‍ ആടിത്തീര്‍ന്നു
ഉച്ചയ്ക്കിളവേല്‍ക്കുന്നൊരു പയ്യിന്‍ കാതില്‍ കാക്കപ്പെണ്ണെന്തോ ചൊന്നൂ
പൂക്കും വയലോരത്തൊരു തോറ്റം കുഴലൂതും കിളി താണിറങ്ങി വന്നണഞ്ഞുവോ...

(ഓലക്കുട)

തെന്നും തെളിമേഘം ചന്തം തിരയുന്നൂ കണ്ണാടിപൂമ്പുഴയില്‍
മാനം മഴവില്ലിന്‍ പാലം പണിയുന്നൂ പാരിന്നു പാര്‍ത്തു നില്‍ക്കാന്‍
വില്ലാറ്റകള്‍ പാടുന്നൊരു പാട്ടിന്‍ കൂട്ടായ്‌ പുള്ളിക്കുയിലാളും വന്നൂ
ഉണ്ണിക്കളിവീടുള്ളോരു തീരം തന്നില്‍ പുത്തന്‍ കളിയോടം വന്നൂ
കാറ്റിന്‍ വഴിയോരത്താ പാട്ടില്‍ പദമൂന്നും ചെറു കൂട്ടമെത്തിയേറ്റുണര്ത്തിയോ

(ഓലക്കുട)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

നാടായാലൊരു
ആലാപനം : ഷെർദിൻ   |   രചന : അനില്‍ പനച്ചൂരാന്‍   |   സംഗീതം : എം ജയചന്ദ്രന്‍
ചെമ്പരത്തിക്കമ്മലിട്ടു
ആലാപനം : ശ്രേയ ഘോഷാൽ, രവിശങ്കര്‍   |   രചന : അനില്‍ പനച്ചൂരാന്‍   |   സംഗീതം : എം ജയചന്ദ്രന്‍
മേലെ മാനത്തെ
ആലാപനം : വി ദേവാനന്ദ്‌   |   രചന : രമേശ്‌ കാവില്‍   |   സംഗീതം : എം ജയചന്ദ്രന്‍