ചാന്ദ്നീ ചാന്ദ്നീ ...
ചിത്രം | ഗംഗോത്രി (1997) |
ചലച്ചിത്ര സംവിധാനം | എസ് അനിൽ |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
സംഗീതം | എസ് പി വെങ്കിടേഷ് |
ആലാപനം | കെ ജെ യേശുദാസ്, കെ എസ് ചിത്ര |
വരികള്‍
Lyrics submitted by: Dr. Susie Pazhavarical chaandnee chaandnee chaithra maasa deva yaaminee poonilaa panthalil ponnaninju poothulanju vaa manjileykku nee thurannuvo mookamente moha jaalakam (chaandnee) nin kannile ven praavukal sallaapamothunnuvo nin chundile pon vaakkukal sangeethamaavunnuvo minni maayumee man cheraathile swarnna varnnamaam naalamaayi naam ninte naada mandiram swayam thalodave (chaandnee) ee pookkalum poonthinkalum nee thanna daanangalaay ee sandhyayum man veenayum nee polumen swanthamaay maanju pokumee mounagaanavum venuvoothumee manthra raagavum ninte manju koottilittu panku vachu njaan (chaandnee) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ ചാന്ദ്നീ ചാന്ദ്നീ ചൈത്രമാസ ദേവയാമിനീ പൂനിലാപ്പന്തലില് പൊന്നണിഞ്ഞു പൂത്തുലഞ്ഞു വാ മഞ്ഞിലേയ്ക്ക് നീ തുറന്നുവോ മൂകമെന്റെ മോഹജാലകം (ചാന്ദ്നീ ) നിന് കണ്ണിലെ വെണ്പ്രാവുകള് സല്ലാപമോതുന്നുവോ നിന് ചുണ്ടിലെ പൊന്‍ വാക്കുകള്‍ സംഗീതമാവുന്നുവോ മിന്നി മായുമീ മണ് ചെരാതിലെ സ്വര്‍ണ്ണ വര്ണ്ണമാം നാളമായി നാം നിന്റെ നാദമന്ദിരം സ്വയം തലോടവേ (ചാന്ദ്നീ ) ഈ പൂക്കളും പൂന്തിങ്കളും നീ തന്ന ദാനങ്ങളായ് ഈ സന്ധ്യയും മണ് വീണയും നീ പോലുമെന്‍ സ്വന്തമായ് മാഞ്ഞു പോകുമീ മൌനഗാനവും വേണുവൂതുമീ മന്ത്ര രാഗവും നിന്റെ മഞ്ഞു കൂട്ടിലിട്ടു പങ്കുവച്ചു ഞാന്‍ (ചാന്ദ്നീ ) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ധിന ധിന
- ആലാപനം : കൃഷ്ണചന്ദ്രന്, മാൽഗുഡി ശുഭ | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : എസ് പി വെങ്കിടേഷ്
- ചാന്ദിനി ചാന്ദിനി
- ആലാപനം : കെ ജെ യേശുദാസ് | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : എസ് പി വെങ്കിടേഷ്
- മഞ്ഞുമലര്‍ കുങ്കുമം
- ആലാപനം : കെ എസ് ചിത്ര | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : എസ് പി വെങ്കിടേഷ്
- കുഞ്ഞികുയില്‍ പാട്ടില്‍
- ആലാപനം : എം ജി ശ്രീകുമാർ, സുജാത മോഹന്‍ | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : എസ് പി വെങ്കിടേഷ്
- മഞ്ഞുമലര്‍ കുങ്കുമം
- ആലാപനം : കെ ജെ യേശുദാസ്, കെ എസ് ചിത്ര | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : എസ് പി വെങ്കിടേഷ്