Ayalathe Kuyile ...
Movie | Venalmaram (2009) |
Movie Director | Mohanakrishnan |
Lyrics | Joffy Tharakan |
Music | Ram Sundar |
Singers | Amritha Suresh |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on July 8, 2010 അയലത്തെ കുയിലേ ആരോമൽക്കുയിലേ ഒരു നുള്ളു തേൻ ചൊല്ലു നീയേകുമോ നീരാമ്പലിതളേ ഇന്നെന്റെ നെഞ്ചിൻ അനുരാഗക്കുറിമാനം നീയാകുമോ മൂവന്തിമുകിലേ നീയെനിക്കണിയാൻ മംഗല്യ പൊന്നുമായ് ഇതിലേ വരുമോ (അയലത്തെ.....) അവനുണ്ട് മാറത്ത് മാമ്പുള്ളി ചുണങ്ങും അരിമുല്ലച്ചേലൊത്ത പുഞ്ചിരിയും അവനുണ്ട് കുന്നോളം കുളിരുള്ള കുറുമ്പും കനവെയ്യും കരിനീലക്കണ്ണുകളും ഈ താഴ്വാരങ്ങൾ ചൂടും നിൻ തീരാമോഹങ്ങൾ പൂമഴയിൽ താനേ കൊഴിയും നിൻ നെഞ്ചിനീണങ്ങൾ അവനറിയുന്നതും എന്നോടൊളിക്കുന്നതും അരുവി പോൽ ഒഴുകുമീ അനുരാഗമല്ലേ (അയലത്തെ.....) അവനോടൊന്നൊരുമിക്കാൻ ഇളമാവിൻ തണല് അണയുന്ന തെന്നലിൻ പൂങ്കുളിരോ ഒരു നോക്കു കാണുവാൻ കൊതിയുള്ള നേരത്ത് അറിയാത്ത മൗനത്തിന്നേഴഴക് അവൻ ആയും കുഴലു വിളിച്ചെന്റെ കൂടെ നടക്കില്ലേ പനയോലക്കുടിലിലകത്തെന്നെ മുത്തി മയക്കീലേ എന്നും എന്നോമലിൻ കള്ളപിണക്കങ്ങളും ഒളികണ്ണിൻ തിടുക്കവും എനിക്കിഷ്ടമല്ലേ (അയലത്തെ.....) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on July 8, 2010 Aayalathe kuyile aaromalkkuyile oru nullu then chollu neeyekumo neeraampalithale innente nenchil anuraagakkurimaanam neeyaakumo moovanthimukile neeyenikkaniyaan mamgalya ponnumaay ithile varumo (ayalathe...) avanundu maarathu maampulli chunagum arimulla chelotha punchiriyum avanundu kunnolam kulirulla kurumpum kanaveyyum karineelakkannukalum ee thaazhvaarangal choodum nin theeraamohangal poomazhayil thaane kozhiyum nin nenchin eenangal avanariyunnathum ennodolikkunnathum aruvi pol ozhukumee anuraagamalle (ayalathe...) avanodonnorumikkan ilamaavin thanalu anayunna thennalin poonkuliro oru nokku kaanuvaan kothiyulla nerathu ariyatha maunathinezhazhaku avan aayum kuzhalu vilichente koode nadakkille panayolakkudilinakathenne muthi mayakkeele ennum ennomalin kalla pinakkangalum olikannin thidukkavum enikkishtamalle (ayalathe...) |
Other Songs in this movie
- Shivashambho Shambho
- Singer : Jyothi Menon | Lyrics : Joffy Tharakan | Music : Ram Sundar
- Theme Music
- Singer : | Lyrics : | Music : Ram Sundar
- Thotte Thotteduthe
- Singer : Charu | Lyrics : Joffy Tharakan | Music : Ram Sundar
- Poomaanathinnorathu [M]
- Singer : Vineesh Mulanchery | Lyrics : Joffy Tharakan | Music : Ram Sundar
- Poomaanathin Orathu[F]
- Singer : Midhu Vincent | Lyrics : Joffy Tharakan | Music : Ram Sundar
- Kaattadikkombathu
- Singer : Thumboor Subramaniyam | Lyrics : Varghese Parakkadavu | Music : Ram Sundar
- Parapookkaavu Ambalathil
- Singer : Pradeep Palluruthy, Shibu Thripunithura | Lyrics : Joffy Tharakan | Music : Ram Sundar