View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഒരുപോലെ ചിമ്മും ...

ചിത്രംഇന്നാണ് ആ കല്യാണം (2011)
ചലച്ചിത്ര സംവിധാനംരാജസേനന്‍
ഗാനരചനവയലാര്‍ ശരത്ചന്ദ്ര വർമ്മ
സംഗീതംബിജിബാല്‍
ആലാപനംരാജലക്ഷ്മി അഭിരാം, സുദീപ് കുമാര്‍

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

Orupole chimmum orupole vingum
orupole chaanjonnurangum
oru viral doorame thammilulloo
orumichu maathrame yaathrayulloo
orikkalum kaanaattha mizhakal nammal
(orupole chimmum)

Parasparam nammal ariyunnuvenkilum
parichithamaayilla pranayam (parasparam )
parayuvaanaavaathe pankidaan kazhiyaathe
paribhavam cholliyo hridayam (parayuvaanaavaathe)
palakuri cholliyo hridayam
(orupole chimmum)

Nirantharam thediyalayunnuvenkilum
ninavukal ennennum thaniye (nirantharam )
uravidum neerthulli peyyuvaanariyaathe
imakale pulkiyo pathiye (uravidum )
inakalaam nammale pathiye
(orupole chimmum)
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

ഒരുപോലെ ചിമ്മും ഒരുപോലെ വിങ്ങും
ഒരുപോലെ ചാഞ്ഞൊന്നുറങ്ങും
ഒരു വിരല്‍ ദൂരമേ തമ്മിലുള്ളൂ
ഒരുമിച്ചു മാത്രമേ യാത്രയുള്ളൂ
ഒരിക്കലും കാണാത്ത മിഴികള്‍ നമ്മള്‍
(ഒരുപോലെ ചിമ്മും)

പരസ്പരം നമ്മള്‍ അറിയുന്നുവെങ്കിലും
പരിചിതിതമായില്ല പ്രണയം (പരസ്പരം )
പറയുവാനാവാതെ പങ്കിടാന്‍ കഴിയാതെ
പരിഭവം ചൊല്ലിയോ ഹൃദയം (പറയുവാനാവാതെ)
പലകുറി ചൊല്ലിയോ ഹൃദയം
(ഒരുപോലെ ചിമ്മും)

നിരന്തരം തേടിയലയുന്നുവെങ്കിലും
നിനവുകള്‍ എന്നെന്നും തനിയെ (നിരന്തരം )
ഉറവിടും നീര്‍ത്തുള്ളി പെയ്യുവാനറിയാതെ
ഇമകളെ പുല്‍കിയോ പതിയെ (ഉറവിടും )
ഇണകളാം നമ്മളെ പതിയെ
(ഒരുപോലെ ചിമ്മും)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മധുരമീ ശുഭയാത്ര
ആലാപനം : ശ്വേത മോഹന്‍, രവിശങ്കര്‍   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : ബിജിബാല്‍
കള്ളിപ്പെണ്ണേ കമലപ്പെണ്ണേ
ആലാപനം : അരുണ്‍ ഏലാട്ട്   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : ബിജിബാല്‍