View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Neelamegham ...

MoviePakaram (2013)
Movie DirectorSreevallabhan
LyricsBichu Thirumala
MusicMG Radhakrishnan
SingersShweta Mohan, Vijay Yesudas

Lyrics

Lyrics submitted by: Dr. Susie Pazhavarical

Um.......

Neelamegham pozhiyaaraayi
akale maamalayil
peeli veeshi aadidunnu
maamayil jaalam

Ullinullil palanaal munpe
olinjirunnavane
enne ninnil ninne ennil
ennu kaanum naam chollu
(Neela)

Manassukondum vaakku kondum
oru vikaaram naam
chimizhinullil aazhi thedum
arivudaahikal naam
padanamaakaan than shareeram
daanam nalkuvorum
jeevanaadum naattarangum
kaanaatha kaanikalum
njaanum neeyum onnu cherum
maayaa vinodavanam (njaanum)
(neela)

Njodiyil nammal thammil thammil
manangal panthaadi
athiru kaanaa theeradooram
kanavu panku vachu
nimishanoolil janmabandham
anyonyam chaarthumbozhum
meetheyetho poovasantham
then thulli veezthumbozhum
snehadoothan kayyilenthum
naadodi thamburu naam (sneha)
(Neela)
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

ഉം....

നീലമേഘം പൊഴിയാറായി
അകലെ മാമലയിൽ
പീലി വീശി ആടിടുന്നു
മാമയിൽ ജാലം

ഉള്ളിനുള്ളിൽ പലനാൾ മുൻപെ
ഒളിഞ്ഞിരുന്നവനേ
എന്നെ നിന്നിൽ നിന്നെ എന്നിൽ
എന്നു കാണും നാം ചൊല്ലു
(നീല)

മനസ്സുകൊണ്ടും വാക്കു കൊണ്ടും
ഒരു വികാരം നാം
ചിമിഴിനുള്ളിൽ ആഴി തേടും
അറിവുദാഹികൾ നാം
പഠനമാകാൻ തൻ ശരീരം
ദാനം നൽകുവോരും
ജീവനാടും നാട്ടരങ്ങും
കാണാത്ത കാണികളും
ഞാനും നീയും ഒന്നു ചേരും
മായാ വിനോദവനം (ഞാനും)
(നീല)

ഞൊടിയിൽ നമ്മൾ തമ്മിൽ തമ്മിൽ
മനങ്ങൾ പന്താടി
അതിരു കാണാ തീരദൂരം
കനവു പങ്കു വച്ചു
നിമിഷനൂലിൽ ജന്മബന്ധം
അന്യോന്യം ചാർത്തുമ്പോഴും
മീതെയേതോ പൂവസന്തം
തേൻ തുള്ളി വീഴ്ത്തുമ്പോഴും
സ്നേഹദൂതൻ കയ്യിലേന്തും
നാടൊടി തംബുരു നാം (സ്നേഹ)
(നീല)


Other Songs in this movie

Parayaan Ariyaatha Kaaryam
Singer : Manjari, Ravisankar   |   Lyrics : Bichu Thirumala   |   Music : MG Radhakrishnan
Dooram Theeraa Paathakal
Singer : KJ Yesudas   |   Lyrics : Bichu Thirumala   |   Music : MG Radhakrishnan
Dooram Theeraa Paathakal
Singer : Manjari   |   Lyrics : Bichu Thirumala   |   Music : MG Radhakrishnan