View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

സർവ്വദയാപരനെ ...

ചിത്രംറോമന്‍സ് (2013)
ചലച്ചിത്ര സംവിധാനംബോബൻ സാമുവൽ
ഗാനരചനരാജീവ്‌ ആലുങ്കല്‍
സംഗീതംഎം ജയചന്ദ്രന്‍
ആലാപനംഅന്‍വര്‍ സാദത്ത്

വരികള്‍

Lyrics submitted by: Charles Vincent

വരികള്‍ ചേര്‍ത്തത്: ചാള്‍സ് വിന്‍സെന്റ്

സര്‍വ്വദയാപരനെ വാഴ്ത്തീടട്ടെ
മാനുഷരാസകലം....
സര്‍വ്വദയാപരനെ വാഴ്ത്തീടട്ടെ
മാനുഷരാസകലം....
പാരിടമാകവേ തന്‍ തിരുനാമവും
ഭാരിച്ച മോദത്തോടെ...
വാഴ്ത്തീടട്ടെ...മാനുഷരാസകലം...

പെരുനാളു് പെരുനാളു്
പൂമാലപ്പള്ളിയില്‍ പെരുനാളു്
കുരുത്തോലത്തൊങ്ങല്‍ തൂക്കി
നല്ല കരക്കാരു്....
പെരുനാളു് പെരുനാളു്
പൂമാലപ്പള്ളിയില്‍ പെരുനാളു്
വരവേല്‍ക്കാന്‍ ചേരുന്നുണ്ടേ...
സര്‍വ്വ മതക്കാരു്...
നല്ല ബാന്റു മേളപ്പുറപ്പാടു്
യേശുനാഥനുള്ള സ്തുതിപാടു്
തിരി തെളിക്കു്...മണി മുഴക്കു്...
നമ്മള്‍ എല്ലാരും ഒന്നായി നേരുന്ന നാളാണു്..
പെരുനാളു് പെരുനാളു്
പൂമാലപ്പള്ളിയില്‍ പെരുനാളു്
വരവേല്‍ക്കാന്‍ ചേരുന്നുണ്ടേ...
സര്‍വ്വ മതക്കാരു്...

കരിമുകിലു് മായണ കണ്ടേ
അകലെയൊരു ലാത്തിരി പൂത്തേ
വയല്‍താണ്ടി എത്തുന്നുണ്ടേ
വിരുന്നുകാരു്...
പൊടികയറി ആടണ കാറ്റു്
പടിയിറങ്ങി ഓടണതെന്തേ...
കരക്കാര്‍ക്കു കൊണ്ടേ പോണു പതഞ്ഞ വീഞ്ഞു്
പുതുമോടികാട്ടുമിവൾ ആരാണു്
പടിഞ്ഞാറ്റില്‍ ഔതയുടെ മോളാണു്
വഴിയോരപ്പീടികയില്‍ എന്താണു്
നിറച്ചാന്തു് മാല വള കോളാണു്
കുടയെടുത്തു് നടനടക്കു്..
ഇനി എല്ലാം മറന്നുള്ളൊരാഘോഷരാവാണു്
പെരുനാളു് പെരുനാളു്
പൂമാലപ്പള്ളിയില്‍ പെരുനാളു്
വരവേല്‍ക്കാന്‍ ചേരുന്നുണ്ടേ...
സര്‍വ്വ മതക്കാരു്...

ഇടയനുടെ ഈരടി പണ്ടേ
ഉരുവിടണ വീടുകളുണ്ടേ...
ഇറമ്പത്തു വെള്ളിത്തിങ്കൾ
വെളക്കുമുണ്ടേ...
വയണയില അപ്പവുമുണ്ടേ...
വറുത്തരച്ച മീന്‍ കറിയുണ്ടേ
വെളുക്കുന്ന നേരത്തോളം വെളമ്പലുണ്ടേ...
മര നീരുമോന്തിവന്നതാരാണു്...
പരകാട്ടിത്തൊമ്മയുടെ മോനാണു്
കടയോടെ കൊണ്ടുവന്നതെന്താണു്...
കരുമാടിക്കാച്ചിലിന്റെ ചാക്കാണു്
ഇരു കരയ്ക്കു്...ഒരു മനസ്സു്
നമ്മള്‍ എന്നാളും ഓര്‍ക്കുന്നൊരുല്ലാസരാവാണു്
(പെരുനാളു് പെരുനാളു്....)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അര്‍ത്തുങ്കലെ പള്ളിയില്‍ ചെന്നിട്ട്
ആലാപനം : സുദീപ് കുമാര്‍, വിജയ്‌ യേശുദാസ്‌   |   രചന : രാജീവ്‌ ആലുങ്കല്‍   |   സംഗീതം : എം ജയചന്ദ്രന്‍
കുയിൽ പാടിയൊരു
ആലാപനം : വിജയ്‌ യേശുദാസ്‌, മെറിൻ ഗ്രെഗറി   |   രചന : രാജീവ്‌ ആലുങ്കല്‍   |   സംഗീതം : എം ജയചന്ദ്രന്‍
മേലേ മാനത്തൂടാണോ
ആലാപനം : വിവേക് തോമസ്, അനൂപ് മോഹൻ‌ദാസ്   |   രചന :   |   സംഗീതം : ബാൻഡ് വിദ്വാൻ