മുക്കുറ്റികൾ പൂക്കുന്നൊരു ...
ചിത്രം | തോംസണ്‍ വില്ല (2014) |
ചലച്ചിത്ര സംവിധാനം | അബിന്‍ ജേക്കബ് |
ഗാനരചന | ഒ എൻ വി കുറുപ്പ് |
സംഗീതം | എസ് പി വെങ്കിടേഷ് |
ആലാപനം | മഞ്ജരി, സുദീപ് കുമാര്‍ |
വരികള്‍
Lyrics submitted by: Sandhya Prakash Mukkuttikal pookkunnoru muttathilaveyil kaayum thaamarathenkuruvee... muthukkuda pattukkuda thenkuruvikkaaraaro neerthunnu poomanamo pallithirumuttathe chellacherupraave nee poru koode poru kurumozhikaliloru kadhayude theno mukkuttikal pookkunnoru muttathilaveyil kaayum thaamaratenkuruvee.... muthukkuda pattukkuda thenkuruvikkaaraaro neerthunnu poomanamo aahaahaa.....aahaa Manninte aathmaavin kanneerpoomuthaanu nee ee.....ninte kaikkumbilil kanneerum muthaayi varum kinnaram meetti njaan paadunnerushalem kanyake poru vegam munthiri thottathil raappaarkkum aaro ninnenne kshanicheedunnu..... Aathmaavil novukal aaraaro pankidunnu haa naaminnee hemantha raavinte romaanchangal maarodanachu ponnambili pottunna maanpeda than thozhi nee shaaronin chembaneerppovenikkekidum aaraamapaalakan nee Mukkuttikal pookkunnoru muttathilaveyil kaayum thaamarathenkuruvee... muthukkuda pattukkuda thenkuruvikkaaraaro neerthunnu poomanamo pallithirumuttathe chellacherupraave nee poru koode poru kurumozhikaliloru kadhayude theno! | വരികള്‍ ചേര്‍ത്തത്: ബിജുലാല്‍ ബി പൊന്‍കുന്നം മൂക്കൂറ്റികള്‍ പൂക്കുന്നൊരു മുറ്റത്തിളവെയില്‍ കായും താമരത്തേന്‍കുരുവീ.. മുത്തുക്കുട പട്ടുക്കുട തേന്‍കുരിവിക്കാരാരോ നീര്‍ത്തുന്നു പൂമാനമോ പള്ളിത്തിരുമുറ്റത്തെ ചെല്ലച്ചെറുപ്രാവേ നീ പോരൂ കൂടെ പോരൂ കുറുമൊഴികളിലൊരു കഥയുടെ തേനോ മൂക്കൂറ്റികള്‍ പൂക്കുന്നൊരു മുറ്റത്തിളവെയില്‍ കായും താമരത്തേന്‍കുരുവീ.. മുത്തുക്കുട പട്ടുക്കുട തേന്‍കുരിവിക്കാരാരോ നീര്‍ത്തുന്നു പൂമാനമോ ആഹാഹ...ആഹാ... മണ്ണിന്റെ ആത്മാവിന്‍ കണ്ണീര്‍പ്പൂമുത്താണ് നീ ഏ ..നിന്റെ കൈക്കുമ്പിളില്‍ കണ്ണീരും മുത്തായി വരും കിന്നരം മീട്ടി ഞാന്‍ പാടുന്നേറൂശലേം കന്യകേ പോരൂ വേഗം മുന്തിരിത്തോട്ടത്തില്‍ രാപ്പാര്‍ക്കും ആരോ നിന്നെന്നെ ക്ഷണിച്ചീടുന്നു... ആത്മാവിൽ നോവുകള്‍ ആരാരോ പങ്കിടുന്നൂ ഹാ നാമിന്നീ ഹേമന്ത രാവിന്റെ രോമാഞ്ചങ്ങള്‍ മാറോടണച്ചു പൊന്നമ്പിളി പോറ്റുന്ന മാന്‍പേട തന്‍ തോഴി നീ ശാരോണിന്‍ ചെമ്പനീര്‍പ്പൂവെനിക്കേകീടും ആരാമപാലകന്‍ നീ... മൂക്കൂറ്റികള്‍ പൂക്കുന്നൊരു മുറ്റത്തിളവെയില്‍ കായും താമരത്തേന്‍കുരുവീ.. മുത്തുക്കുട പട്ടുക്കുട തേന്‍കുരിവിക്കാരാരോ നീര്‍ത്തുന്നു പൂമാനമോ പള്ളിത്തിരുമുറ്റത്തെ ചെല്ലച്ചെറുപ്രാവേ നീ പോരൂ കൂടെ പോരൂ കുറുമൊഴികളിലൊരു കഥയുടെ തേനോ...! |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പൂത്തുമ്പി വാ
- ആലാപനം : മഞ്ജരി | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : എസ് പി വെങ്കിടേഷ്
- ആടിവാ നിലാക്കിളീ
- ആലാപനം : കാര്‍ത്തിക് | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : എസ് പി വെങ്കിടേഷ്