View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ശലഭമായ്‌ ...

ചിത്രംകളിമണ്ണ് (2013)
ചലച്ചിത്ര സംവിധാനംബ്ലെസി
ഗാനരചനഒ എൻ വി കുറുപ്പ്
സംഗീതംഎം ജയചന്ദ്രന്‍
ആലാപനംശ്രേയ ഘോഷാൽ

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

Parayaan kothichorente vaakkil nee
nukaraan kothicha then thulumbiyo
parayumariya mozhikal pranayamadhuramaay...

Shalabhamaay uyaruvaan malarinum mohamaay
ithalukal chirakupol viriyuvaano
hridayamaasha kolkayaay
shalabhamaay uyaruvaan malarinum mohamaay

Aardramaam madhuranombaram
ente kaathil nin snehamarmmaram
nilppu njaan hridayadaahamaay
ente kumbilil theerthamaay varoo
parinayathinee prakrithi panthalaay
kadalkkilee parannu vaa
tharangathaalamothu paadi vaa
alasamaay alayumee
shalabhamaay uyaruvaan malarinum mohamaay

Aa maalathee mukulamaalayaay
nin maarile romaharshamaay
maarumee nimisha shobhayen
vaazhvilaakave kaathirunnu njaan
tharuna maanasam madhu pakarnnidaan
kothikkayaay vilikkayaay
nilaavu pookkumee vayalkkare
arumayaay muralumee
shalabhamaay uyaruvaan malarinum mohamaay
ithalukal chirakupol viriyuvaano
hridayamaasha kolkayaay
Aa...Aa...
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

പറയാൻ കൊതിച്ചൊരെന്റെ വാക്കിൽ നീ
നുകരാൻ കൊതിച്ച തേൻ തുളുമ്പിയോ
പറയുമരിയ മൊഴികൾ പ്രണയമധുരമായ്‌...

ശലഭമായ്‌ ഉയരുവാൻ മലരിനും മോഹമായ്‌
ഇതളുകൾ ചിറകുപോൽ വിരിയുവാനോ
ഹൃദയമാശ കൊൾകയായ്‌
ശലഭമായ്‌ ഉയരുവാൻ മലരിനും മോഹമായ്‌

ആർദ്രമാം മധുരനൊമ്പരം
എന്റെ കാതിൽ നിൻ സ്നേഹമർമ്മരം
നിൽപ്പു ഞാൻ ഹൃദയദാഹമായ്‌
എന്റെ കുമ്പിളിൽ തീർത്ഥമായ്‌ വരൂ
പരിണയത്തിനീ പ്രകൃതി പന്തലായ്‌
കടൽക്കിളീ പറന്നു വാ
തരംഗതാളമൊത്തു പാടി വാ
അലസമായ്‌ അലയുമീ
ശലഭമായ്‌ ഉയരുവാൻ മലരിനും മോഹമായ്‌

ആ മാലതീ മുകുളമാലയായ്‌
നിൻ മാറിലെ രോമഹർഷമായ്‌
മാറുമീ നിമിഷ ശോഭയെൻ
വാഴ്‌വിലാകവേ കാത്തിരുന്നു ഞാൻ
തരുണ മാനസം മധു പകർന്നിടാൻ
കൊതിക്കയായ്‌ വിളിക്കയായ്‌
നിലാവു പൂക്കുമീ വയൽക്കരെ
അരുമയായ്‌ മുരളുമീ
ശലഭമായ്‌ ഉയരുവാൻ മലരിനും മോഹമായ്‌
ഇതളുകൾ ചിറകുപോൽ വിരിയുവാനോ
ഹൃദയമാശ കൊൾകയായ്‌
ആ...ആ...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ലാലീ ലാലീ
ആലാപനം : സുദീപ് കുമാര്‍, മൃദുല വാര്യർ   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : എം ജയചന്ദ്രന്‍
ആർദ്രമീ
ആലാപനം : ശ്രേയ ഘോഷാൽ   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : എം ജയചന്ദ്രന്‍
ഗണപതി
ആലാപനം : ഹരിചരൻ   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : എം ജയചന്ദ്രന്‍
ഗർഭരക്ഷ
ആലാപനം : ജാനകി അയ്യർ   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : എം ജയചന്ദ്രന്‍
ഛൂ ലൂം
ആലാപനം : വിജയ്‌ യേശുദാസ്‌, സുചിത്ര കാർത്തിക്   |   രചന : മനോജ്‌ യാദവ്   |   സംഗീതം : എം ജയചന്ദ്രന്‍
ദിൽ ലേനാ
ആലാപനം : സോനു കക്കർ   |   രചന : മനോജ്‌ യാദവ്   |   സംഗീതം : എം ജയചന്ദ്രന്‍
മെയ്നെ തോ
ആലാപനം : സോനു കക്കർ, സുഖ്‌വിന്ദർ സിങ്   |   രചന : മനോജ്‌ യാദവ്   |   സംഗീതം : എം ജയചന്ദ്രന്‍