View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നീയോ ...

ചിത്രംഹണീബീ (2013)
ചലച്ചിത്ര സംവിധാനംജീൻ പോൾ ലാൽ (ലാൽ ജൂനിയർ)
ഗാനരചനഅനു എലിസബത് ജോസ്
സംഗീതംദീപക്‌ ദേവ്‌
ആലാപനംരാജലക്ഷ്മി അഭിരാം, വിനോദ് വർമ്മ

വരികള്‍

Lyrics submitted by: Dips Gags

Nizhalariyaathe niramaniyum
orupidi kanavilaay nin mukham
manamariyaathe ninavukalil
iravile kulirupol nee varum (2)

Iniyoru janmamen manassilaay cherumo?
chiri mazhayumaay pularoliyumaay veendum

Neeyo.. neeyo.. mizhi nirayumeeran kanam
neeyo.. neeyo.. kaarmukilu moodum thinkalo?
neeyo.. neeyo.. puthumazha tharunnee sukham
poruu.. thiri thaazhumoree neram

Narumazha pole cheruchiriyaay
iniyavalakale maayum dinam
vazhiyariyaathinn nanayukayaay
orupidi kananilaalum manam

Pulariyilaardramaay thaloduvaan porumo?
mizhiyinayile puthupulariyaay veendum
(neeyo..)

Viralthump thedumetho moham akale maayave
paadaattha paattaay neeyum
thee kaayumee neramaay
chaaratthu njaanennaalum
neeyaare thedum dooreyaay?

Thira pulkunnoree mannum alinjeedumo?
(neeyo..)
വരികള്‍ ചേര്‍ത്തത്: Dips Gags

നിഴലറിയാതെ നിറമണിയും
ഒരുപിടി കനവിലായ് നിൻ മുഖം
മനമറിയാതെ നിനവുകളിൽ
ഇരവിലെ കുളിരുപോൽ നീ വരും (2)

ഇനിയൊരു ജന്മമെൻ മനസ്സിലായ് ചേരുമൊ?
ചിരി മഴയുമായ് പുലരൊളിയുമായ് വീണ്ടും

നീയൊ.. നീയൊ.. മിഴി നിറയുമീറൻ കണം
നീയൊ.. നീയൊ.. കാർമുകിലു മൂടും തിങ്കളൊ?
നീയൊ.. നീയൊ.. പുതുമഴ തരുന്നീ സുഖം
പോരൂ.. തിരി താഴുമൊരീ നേരം

നറുമഴ പോലെ ചെറുചിരിയായ്
ഇനിയവളകലെ മായും ദിനം
വഴിയറിയാതിന്ന് നനയുകയായ്
ഒരുപിടി കനനിലാളും മനം

പുലരിയിലാർദ്രമായ് തലോടുവാൻ പോരുമൊ?
മിഴിയിണയിലെ പുതുപുലരിയായ് വീണ്ടും
(നീയൊ..)

വിരൽതുമ്പ് തേടുമേതൊ മോഹം അകലെ മായവെ
പാടാത്ത പാട്ടായ് നീയും
തീ കായുമീ നേരമായ്
ചാരത്തു ഞാനെന്നാലും
നീയാരെ തേടും ദൂരെയായ്?

തിര പുൽകുന്നൊരീ മണ്ണും അലിഞ്ഞീടുമൊ?
(നീയൊ..)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മെഹ്ഫിൽ കൊഴുക്കണു
ആലാപനം : ലാല്‍, ജോബ് കുര്യൻ   |   രചന : കൈതപ്രം   |   സംഗീതം : ദീപക്‌ ദേവ്‌
മച്ചാനേ മച്ചൂ
ആലാപനം : ദീപക്‌ ദേവ്‌, ശ്രീചരൺ, വിനോദ് വർമ്മ   |   രചന : ലാല്‍   |   സംഗീതം : ദീപക്‌ ദേവ്‌