View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മഴയേ തൂമഴയേ ...

ചിത്രംപട്ടം പോലെ (2013)
ചലച്ചിത്ര സംവിധാനംഅളഗപ്പന്‍
ഗാനരചനസന്തോഷ് വര്‍മ്മ
സംഗീതംഎം ജയചന്ദ്രന്‍
ആലാപനംഹരിചരൻ, മൃദുല വാര്യർ

വരികള്‍

Lyrics submitted by: binooooo

Mazhaye.. thoomazhaye
Vaanam thoovunna poonkulire..
Kanduvo ente kaathaliye
Niraye.. kan niraye
Peythirangunnorormmayile (x2)
Peeli neertthiya kaathaliye

(Neeyarinjo.. neeyarinjo
Neeyentethaanennu neeyarinjo) (x2)

Mazhakkaalam.. enikkaayi
Mayil chelulla penne ninnetthanne
Mizhi nokki manamaake
Kathiraadunna sneham njaanarinje

Parayaanum vayya.. piriyaanum vayya
Pala naalum, urangaan kazhinjeela

((Mazhaye.. thoomazhaye
Vaanam thoovunna poonkulire..
Kanduvo ente kaathaliye))

Nee virinjo.. nee virinjo
Njaanorkkaathennullil nee virinjo
Malarmaasam ariyaathe
Malaraayiram ennil pootthirunne
Malar thorum kaniyaayi
Njaan kandathu ninne aayirunne

Kadhayaano alla.. kanavaano alla
Oru naalum marakkaan kazhinjeelaa

Mazhaye.. thoomazhaye
Ninte mutthilam thullikalil
Kandu njaanente kaathalane
Kaatthirunnathaaninnu vare
വരികള്‍ ചേര്‍ത്തത്: binooooo

മഴയേ.. തൂമഴയേ
വാനം തൂവുന്ന പൂങ്കുളിരേ ..
കണ്ടുവോ എൻറെ കാതലിയേ
നിറയെ.. കണ്‍ നിറയെ
പെയ്തിറങ്ങുന്നൊരോർമ്മയിലെ (x2)
പീലി നീർത്തിയ കാതലിയേ

(നീയറിഞ്ഞോ… നീയറിഞ്ഞോ
നീയെൻറെതാണെന്ന് നീയറിഞ്ഞോ) (x2)

മഴക്കാലം.. എനിക്കായി
മയിൽ ചേലുള്ള പെണ്ണേ നിന്നെത്തന്നെ
മിഴി നോക്കി മനമാകെ
കതിരാടുന്ന സ്നേഹം ഞാനറിഞ്ഞേ

പറയാനും വയ്യ.. പിരിയാനും വയ്യ
പല നാളും, ഉറങ്ങാൻ കഴിഞ്ഞീല

((മഴയേ.. തൂമഴയേ
വാനം തൂവുന്ന പൂങ്കുളിരേ ..
കണ്ടുവോ എൻറെ കാതലിയേ))

നീ വിരിഞ്ഞോ.. നീ വിരിഞ്ഞോ
ഞാനോർക്കാതെന്നുള്ളിൽ നീ വിരിഞ്ഞോ
മലർമാസം അറിയാതെ
മലരായിരം എന്നിൽ പൂത്തിരുന്നേ
മലർ തോറും കണിയായി
ഞാൻ കണ്ടതു നിന്നെ ആയിരുന്നേ

കഥയാണോ അല്ല.. കനവാണോ അല്ല
ഒരു നാളും മറക്കാൻ കഴിഞ്ഞീലാ

മഴയേ.. തൂമഴയേ
നിൻറെ മുത്തിളം തുള്ളികളിൽ
കണ്ടു ഞാനെൻറെ കാതലനെ
കാത്തിരുന്നതാണിന്നു വരെ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അന്ത നാളിൽ
ആലാപനം : മധു ബാലകൃഷ്ണന്‍, ഹരിണി   |   രചന : അണ്ണാമലൈ   |   സംഗീതം : എം ജയചന്ദ്രന്‍
ഹേയ് വെണ്ണിലാ
ആലാപനം : ഹരിചരൻ, ശക്തിശ്രീ ഗോപാലന്‍   |   രചന : സന്തോഷ് വര്‍മ്മ   |   സംഗീതം : എം ജയചന്ദ്രന്‍
കണ്ണിൽ കണ്ണിലൊന്നു
ആലാപനം : വിജയ് പ്രകാശ്, സുചിത്ര കാർത്തിക്   |   രചന : സന്തോഷ് വര്‍മ്മ   |   സംഗീതം : എം ജയചന്ദ്രന്‍