View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഇന്നു ഞാന്‍ നാളെ നീ ...

ചിത്രംയാചകന്‍ (1951)
ചലച്ചിത്ര സംവിധാനംആര്‍ വേലപ്പന്‍ നായര്‍
ഗാനരചനജി ശങ്കരക്കുറുപ്പ്
സംഗീതംഎസ് എൻ ചാമി (എസ് എൻ രംഗനാഥൻ)
ആലാപനംവി എന്‍ രാജന്‍

വരികള്‍

Lyrics submitted by: Sreedevi Pillai

Innu njaan naale nee
innu njaan naale nee
ennum prathidhwanikkunnithennormayil

Paathavakkathe marathin karinizhal
pretham kanakke kshanathaal valarave
ethrayum pedicharanga chila shushkapathrangal
moham kalarnnu pathikkave
aasanna mrithyuvaam
nishcheshtamaaruthan
swaasamidakkidaykkaanju valikkave
thaarakarathna khachithamaam pattinaal
paaramalamkrithamaaya vin pettiyil
chatha pakalin shavam
vechaduppathinaathamounam
naalu dikkukal nilkkave
than pithaavin shavappettimel chumbichu
kambithagaathriyaay anthi moorchikkave
jeevitham pole randattavum kaanaathoraa
vazhiyinkal thanichunjan ninnupoy
pakshikal paadiyillaadiyillaalila-
yikshithithanne maravichapoleyaay

Anthikathulloru palliyil ninnudan
ponthi naam naam ennu deenam maniswanam
randaayiratholamaandukalkkappurathundaayoraa
mahaathyaagatheyippozhum
mookamaanenkilumuchathil varnnikkum
ekamukhamaam kurishine muthuvaan
aaraalirangivarum chila maalaakhamaaraay varaam
kanda thooven mukilukal
paapam harichu paarinnu vinnettuvaan
paathakaanikkum kurishe
jayikkuka!

Aavazhikkappozhoru daridrante nirjeevamaam
dehamadakkiya petti poy
illa perumpara vishwastha vallabha thannude
nenchidippenniye
illa poovarsham vishaadam kidannalathallunna paithalin
kannuneerenniye
vannutharachithen kannilaappettmel
ninnumaaraksharam
innu njaan naale nee
onnu nadungi njan aa nadukkam thanne
minnnumudukkalil
drishyamaanippozhum
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

ഇന്നു ഞാന്‍, നാളെ നീ
ഇന്നു ഞാന്‍, നാളെ നീ
ഇന്നും പ്രതിദ്ധ്വനിക്കുന്നിതെന്നോര്‍മ്മയില്‍

പാതവക്കത്തെ മരത്തിന്‍ കരിനിഴല്‍
പ്രേതം കണക്കെ ക്ഷണത്താല്‍ വളരവേ,
എത്രയും പേടിച്ചരണ്ട ചില ശുഷ്കപത്രങ്ങള്‍
മോഹം കലര്‍ന്നു പതിക്കവേ,
ആസന്നമൃത്യുവാം
നിശ്ചേഷ്ടമാരുതന്‍
ശ്വാസമിടയ്ക്കിടയ്ക്കാഞ്ഞു വലിക്കവേ,
താരകരത്നഖചിതമാം പട്ടിനാല്‍
പാരമലംകൃതമായ വിണ്‍പെട്ടിയില്‍
ചത്ത പകലിന്‍ ശവം
വച്ചെടുപ്പതിനാത്തമൌനം
നാലു ദിക്കുകള്‍ നില്‍ക്കവേ,
തന്‍പിതാവിന്‍ ശവപ്പെട്ടിമേല്‍ ചുംബിച്ചു
കമ്പിതഗാത്രിയായന്തി മൂര്‍ച്ഛിയ്ക്കവേ,
ജീവിതം പോലെ രണ്ടട്ടവും കാണാത്തൊരാ
വഴിയിങ്കല്‍ തനിച്ചു ഞാന്‍ നിന്നു പോയ്‌.
പക്ഷികള്‍ പാടിയി,ല്ലാടിയില്ലാലില,
യിക്ഷിതിതന്നെ മരവിച്ചപോലെയായ്‌!

അന്തികത്തുള്ളൊരു പള്ളിയില്‍ നിന്നുടന്‍
പൊന്തി ണാം ണാം മെന്നു ദീനം മണിസ്വനം.
രണ്ടായിരത്തോളമാണ്ടുകള്‍ക്കപ്പുറത്തുണ്ടയൊരാ
മഹാത്യാഗത്തെയിപ്പൊഴും
മൂകമാണെങ്കിലുമുച്ചത്തില്‍ വര്‍ണ്ണിക്കുമേകമുഖമാം
കുരിശിനെ മുത്തുവാന്‍
ആരാലിറങ്ങി വരും ചില മാലാഖമാരയ്വരാം കണ്ട
തൂവെണ്മുകിലുകള്‍.
പാപം ഹരിച്ചു പാരിന്നു വിണ്ണേറുവാന്‍
പാത കാണിക്കും കുരിശേ
ജയിക്കുക!

ആ വഴിക്കപ്പോളൊരു ദരിദ്രന്റെ നിര്‍ജീവമാം
ദേഹമടക്കിയ പെട്ടി പോയ്
ഇല്ല പെരുമ്പറ, ശുദ്ധയാം വിശ്വസ്തവല്ലഭതന്നുടെ
നെഞ്ചിടിപ്പെന്നിയേ!
ഇല്ല പൂവര്‍ഷം, വിഷാദം കിടന്നലതല്ലുന്ന പൈതലിന്‍
കണ്ണുനീരെന്നിയേ!
വന്നു തറച്ചിതെന്‍ കണ്ണിലാപ്പെട്ടിമേല്‍-
നിന്നുമാറക്ഷരം,
ഇന്നു ഞാന്‍, നാളെ നീ.
ഒന്നു നടുങ്ങി ഞാനാനടുക്കംതന്നെ
മിന്നുമുഡുക്കളില്‍
ദൃശ്യമാണിപ്പൊഴും!

ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ജയജയകോമള കേരളധരണി
ആലാപനം :   |   രചന : ബോധേശ്വരന്‍   |   സംഗീതം : എസ് എൻ ചാമി (എസ് എൻ രംഗനാഥൻ)
വിസ്മൃതരായ്‌
ആലാപനം : ടി ലോകനാഥന്‍   |   രചന : അഭയദേവ്   |   സംഗീതം : എസ് എൻ ചാമി (എസ് എൻ രംഗനാഥൻ)
ഹാ പറയുക തോഴാ
ആലാപനം :   |   രചന : അഭയദേവ്   |   സംഗീതം : എസ് എൻ ചാമി (എസ് എൻ രംഗനാഥൻ)
വീശുക നീളേ
ആലാപനം : കവിയൂര്‍ സി കെ രേവമ്മ, വി എന്‍ രാജന്‍   |   രചന : അഭയദേവ്   |   സംഗീതം : എസ് എൻ ചാമി (എസ് എൻ രംഗനാഥൻ)
ജനകീയ രാജ്യനീതി
ആലാപനം : ടി ലോകനാഥന്‍   |   രചന : അഭയദേവ്   |   സംഗീതം : എസ് എൻ ചാമി (എസ് എൻ രംഗനാഥൻ)
സ്വന്തം വിയര്‍പ്പിനാല്‍
ആലാപനം : വി എന്‍ രാജന്‍   |   രചന : അഭയദേവ്   |   സംഗീതം : എസ് എൻ ചാമി (എസ് എൻ രംഗനാഥൻ)
മന്മഥമോഹനനേ
ആലാപനം :   |   രചന : അഭയദേവ്   |   സംഗീതം : എസ് എൻ ചാമി (എസ് എൻ രംഗനാഥൻ)
എല്ലാം നശിച്ചൊടുവില്‍
ആലാപനം :   |   രചന : അഭയദേവ്   |   സംഗീതം : എസ് എൻ ചാമി (എസ് എൻ രംഗനാഥൻ)
പൂങ്കുയിലേ നീ പാടുക
ആലാപനം :   |   രചന : അഭയദേവ്   |   സംഗീതം : എസ് എൻ ചാമി (എസ് എൻ രംഗനാഥൻ)
അകാലേ വിടരാതിനി
ആലാപനം :   |   രചന : അഭയദേവ്   |   സംഗീതം : എസ് എൻ ചാമി (എസ് എൻ രംഗനാഥൻ)
ജീവിതമേ നീ പാഴിലായി
ആലാപനം :   |   രചന : അഭയദേവ്   |   സംഗീതം : എസ് എൻ ചാമി (എസ് എൻ രംഗനാഥൻ)
പോകാതെ സോദരാ
ആലാപനം :   |   രചന : അഭയദേവ്   |   സംഗീതം : എസ് എൻ ചാമി (എസ് എൻ രംഗനാഥൻ)
ഇരുകയ്യും നീട്ടി തെരുവീഥി
ആലാപനം :   |   രചന : അഭയദേവ്   |   സംഗീതം : എസ് എൻ ചാമി (എസ് എൻ രംഗനാഥൻ)
പ്രേമമേ നിന്റെ പേരില്‍
ആലാപനം :   |   രചന : അഭയദേവ്   |   സംഗീതം : എസ് എൻ ചാമി (എസ് എൻ രംഗനാഥൻ)
കോമള കേരളമേ
ആലാപനം :   |   രചന : അഭയദേവ്   |   സംഗീതം : എസ് എൻ ചാമി (എസ് എൻ രംഗനാഥൻ)
മഹനീയം തിരുവോണം
ആലാപനം :   |   രചന : അഭയദേവ്   |   സംഗീതം : എസ് എൻ ചാമി (എസ് എൻ രംഗനാഥൻ)
പനിമതി മറവായി
ആലാപനം :   |   രചന : അഭയദേവ്   |   സംഗീതം : എസ് എൻ ചാമി (എസ് എൻ രംഗനാഥൻ)