View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കൂടില്ലാ കുയിലമ്മേ ...

ചിത്രംഗീതാഞ്ജലി (2013)
ചലച്ചിത്ര സംവിധാനംപ്രിയദര്‍ശന്‍
ഗാനരചനഒ എൻ വി കുറുപ്പ്
സംഗീതംവിദ്യാസാഗര്‍
ആലാപനംഎം ജി ശ്രീകുമാർ, ശ്വേത മോഹന്‍

വരികള്‍

Lyrics submitted by: Indu Ramesh

Koodillaa kuyilamme... naadodi kurumozhiye...
thedunnathaare nee... paadum nin thozhano...
thalir choodi nilkkumee thenmaavil
kulir kaattu kikkili koottumpol
kalivaakku chollumen thozhaa nee poru...
thalir choodi nilkkumee thenmaavil
kulir kaattu kikkili koottumpol
kalivaakku chollumen thozhaa nee poru... oh oh...
koodillaa kuyilamme.. naadodi kurumozhiye..
thedunnathaare nee.. paadum nin thozhano...
oho ho ho... oho ho ho... oho ho ho.. oho ho ho.. oho ho ho ...
oho ho ho... oho ho ho... oho ho ho..

They they thaalam thulli arayannappidaye pole
ponnodam theerathananju..
thay thay olam thalli kallolachelil neenthi
aalolam theerathananju..
ini madhu pakaraanaay varikayaay namrayaay
navavadhu adimudi oru malarvalli pol
iruvarum alasatha vilasitham varikayaanina malarkkuruvikalaay...

Thalir choodi nilkkumee thenmaavil
kulir kaattu kikkili koottumpol
kalivaakku chollumen thozhaa nee poru..
thalir choodi nilkkumee thenmaavil
kulir kaattu kikkili koottumpol
kalivaakku chollumen thozhaa nee poru... ohoy...
koodillaa kuyilamme.. naadodi kurumozhiye...

Ohoho oo... ohoho oo... ohoho oo.. ohoho oo...
ohoho oo... ohoho oo... ohoho oo.. ohoho oo...

Jil jil thullithulli viravaalan annarkkannaa
thedunnathere kothiyo..
chol chol annaarkkannaa
viravaalaa vaazhakkoompin
thenunnaanere kothiyo..
thudumalar chodikalil nukarumaa maadhuri
veruthe nin ninavilo kanavilo vannu poy
pranayamoraruviyaay ozhukunnu kadalilekkithu verum kavithayaano...

Thalir choodi nilkkumee thenmaavil
kulir kaattu kikkili koottumpol
kalivaakku chollumen thozhaa nee poru..
thalir choodi nilkkumee thenmaavil
kulir kaattu kikkili koottumpol
kalivaakku chollumen thozhaa nee poru... ohoy...
koodillaa kuyilamme... naadodi kurumozhiye...
thedunnathaare nee... paadum nin thozhano...
വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ്

കൂടില്ലാക്കുയിലമ്മേ... നാടോടിക്കുറുമൊഴിയേ...
തേടുന്നതാരേ നീ.. പാടും നിൻ തോഴനോ...
തളിർ ചൂടി നിൽക്കുമീ തേന്മാവിൽ
കുളിർകാറ്റ് കിക്കിളി കൂട്ടുമ്പോൾ
കളിവാക്കു ചൊല്ലുമെൻ തോഴാ നീ പോരൂ...
തളിർ ചൂടി നിൽക്കുമീ തേന്മാവിൽ
കുളിർകാറ്റ് കിക്കിളി കൂട്ടുമ്പോൾ
കളിവാക്കു ചൊല്ലുമെൻ തോഴാ നീ പോരൂ... ഓ ഓ...
കൂടില്ലാക്കുയിലമ്മേ... നാടോടിക്കുറുമൊഴിയേ...
തേടുന്നതാരേ നീ.. പാടും നിൻ തോഴനോ...
ഓഹോ ഹോഹോ... ഓഹോ ഹോഹോ... ഓഹോ ഹോഹോ...
ഓഹോ ഹോഹോ... ഓഹോ ഹോഹോ...

തെയ് തെയ് താളം തുള്ളി അരയന്നപ്പിടയെ പോലെ
പൊന്നോടം തീരത്തണഞ്ഞു..
തയ് തയ് ഓളം തല്ലി കല്ലോലച്ചേലിൽ നീന്തി
ആലോലം തീരത്തണഞ്ഞു..
ഇനി മധു പകരാനായ് വരികയായ് നമ്രയായ്
നവവധു അടിമുടി ഒരു മലർവള്ളി പോൽ
ഇരുവരും അലസതാവിലസിതം വരികയാണിണമലർക്കുരുവികളായ്...

തളിർ ചൂടി നിൽക്കുമീ തേന്മാവിൽ
കുളിർകാറ്റ് കിക്കിളി കൂട്ടുമ്പോൾ
കളിവാക്കു ചൊല്ലുമെൻ തോഴാ നീ പോരൂ...
തളിർ ചൂടി നിൽക്കുമീ തേന്മാവിൽ
കുളിർകാറ്റ് കിക്കിളി കൂട്ടുമ്പോൾ
കളിവാക്കു ചൊല്ലുമെൻ തോഴാ നീ പോരൂ... ഓഹോയ്...
കൂടില്ലാക്കുയിലമ്മേ... നാടോടിക്കുറുമൊഴിയേ...

ഓഹോഹോ ഓഓ.. ഓഹോഹോ ഓഓ.. ഓഹോഹോ ഓഓ.. ഓഹോഹോ ഓഓ..
ഓഹോഹോ ഓഓ.. ഓഹോഹോ ഓഓ.. ഓഹോഹോ ഓഓ.. ഓഹോഹോ ഓഓ..

ജിൽ ജിൽ തുള്ളിത്തുള്ളി വിറവാലൻ അണ്ണാർക്കണ്ണാ
തേടുന്നതേറെ കൊതിയോ..
ചൊൽ ചൊൽ അണ്ണാർക്കണ്ണാ
വിറവാലാ വാഴക്കൂമ്പിൻ
തേനുണ്ണാനേറെ കൊതിയോ..
തുടുമലർ ചൊടികളിൽ നുകരുമാ മാധുരി
വെറുതെ നിൻ നിനവിലോ കനവിലോ വന്നു പോയ്
പ്രണയമൊരരുവിയായ് ഒഴുകുന്നു കടലിലേയ്ക്കിതു വെറും കവിതയാണോ...

തളിർ ചൂടി നിൽക്കുമീ തേന്മാവിൽ
കുളിർകാറ്റ് കിക്കിളി കൂട്ടുമ്പോൾ
കളിവാക്കു ചൊല്ലുമെൻ തോഴാ നീ പോരൂ...
തളിർ ചൂടി നിൽക്കുമീ തേന്മാവിൽ
കുളിർകാറ്റ് കിക്കിളി കൂട്ടുമ്പോൾ
കളിവാക്കു ചൊല്ലുമെൻ തോഴാ നീ പോരൂ... ഓഹോയ്
കൂടില്ലാക്കുയിലമ്മേ... നാടോടിക്കുറുമൊഴിയേ...
തേടുന്നതാരേ നീ... പാടും നിൻ തോഴനോ...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ദൂരെ ദൂരെ
ആലാപനം : എം ജി ശ്രീകുമാർ   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : വിദ്യാസാഗര്‍
മധുമതി പൂ വിരിഞ്ഞുവോ
ആലാപനം : ശ്രീ വർദ്ധിനി , അഭിരാമി അജയ്, അജ്മൽ   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : വിദ്യാസാഗര്‍
ദൂരെ ദൂരെ
ആലാപനം : രാജലക്ഷ്മി അഭിരാം   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : വിദ്യാസാഗര്‍
പവിഴമുന്തിരി
ആലാപനം : എം ജി ശ്രീകുമാർ, ജ്യോത്സ്ന രാധാകൃഷ്ണൻ   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : വിദ്യാസാഗര്‍