View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മാര സന്നിഭാകര ...

ചിത്രംസ്വപാനം (2014)
ചലച്ചിത്ര സംവിധാനംഷാജി എന്‍ കരുണ്‍
ഗാനരചനബാലകവി രാമാശാസ്ത്രികൾ
സംഗീതംശ്രീവല്‍സന്‍ ജെ മേനോന്‍
ആലാപനംഅരുന്ധതി
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: രാജഗോപാല്‍

വരികള്‍

Lyrics submitted by: Indu Ramesh

Maaraa sannibhaakaaraa..
maaraa kumaaraa..
maal perukunnu.. manathaaril..
maaraa sannibhaakaaraa..
maaraa kumaaraa..
maal perukunnu.. manathaaril...
maaraa sannibhaakaaraa...

Paaraavaara salile
parichodu dinakaran..
paaraavaara salile
parichodu dinakaran..
veeraa mungeedunnathu
viravil kanditho naadhaa..
veeraa mungeedunnathu
viravil kanditho naadhaa...

Maaraa sannibhaakaaraa...

Kaamanum sharaasanam
karathale eduthente
poomeyyil sharamazha pozhikkunnu..
kaamanum sharaasanam
karathale eduthente
poomeyyil sharamazha pozhikkunnu...
somanum rajaniye
swairam punarnneedunnu
somanum rajaniye
swairam punarnneedunnu..
thaamasamaruthethum samayochitha keliyil
thaamasamaruthethum samayochitha keliyil
thaamasamaruthethum samayochitha keliyil.. samayochitha keliyil...
വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ്

മാരാ സന്നിഭാകാരാ...
മാരാ കുമാരാ..
മാൽ പെരുകുന്നു.. മനതാരിൽ..
മാരാ സന്നിഭാകാരാ..
മാരാ കുമാരാ..
മാൽ പെരുകുന്നു.. മനതാരിൽ...
മാരാ സന്നിഭാകാരാ...

പാരാവാര സലിലേ
പരിചൊടു ദിനകരൻ..
പാരാവാര സലിലേ
പരിചൊടു ദിനകരൻ..
വീരാ മുങ്ങീടുന്നതു
വിരവിൽ കണ്ടിതോ നാഥാ..
വീരാ മുങ്ങീടുന്നതു
വിരവിൽ കണ്ടിതോ നാഥാ...

മാരാ സന്നിഭാകാരാ...

കാമനും ശരാസനം
കരതലേ എടുത്തെന്റെ
പൂമെയ്യിൽ ശരമഴ പൊഴിക്കുന്നു..
കാമനും ശരാസനം
കരതലേ എടുത്തെന്റെ
പൂമെയ്യിൽ ശരമഴ പൊഴിക്കുന്നു...
സോമനും രജനിയെ
സ്വൈരം പുണർന്നീടുന്നു..
സോമനും രജനിയെ
സ്വൈരം പുണർന്നീടുന്നു..
താമസമരുതേതും സമയോചിതകേളിയിൽ..
താമസമരുതേതും സമയോചിതകേളിയിൽ..
താമസമരുതേതും സമയോചിതകേളിയിൽ.. സമയോചിതകേളിയിൽ...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അന്തരംഗം ഈവിധം
ആലാപനം : വിവേക്, ഇടപ്പള്ളി അജിത്ത്   |   രചന : മനോജ് കുറൂര്‍   |   സംഗീതം : ശ്രീവല്‍സന്‍ ജെ മേനോന്‍
കാമോപമ രൂപം
ആലാപനം : കോട്ടക്കല്‍ മധു   |   രചന : ബാലകവി രാമാശാസ്ത്രികൾ   |   സംഗീതം : ശ്രീവല്‍സന്‍ ജെ മേനോന്‍
കളിയായി നീ
ആലാപനം : ദീപു നായർ , മീര റാം മോഹൻ   |   രചന : മനോജ് കുറൂര്‍   |   സംഗീതം : ശ്രീവല്‍സന്‍ ജെ മേനോന്‍
കാമിനീമണി സഖി
ആലാപനം : കല്യാണി മേനോന്‍, മീര റാം മോഹൻ   |   രചന : സ്വാതി തിരുനാള്‍   |   സംഗീതം : ശ്രീവല്‍സന്‍ ജെ മേനോന്‍
മാധവ മാസമോ
ആലാപനം : ഹരിപ്രസാദ് കനിയൽ, ശ്രീരഞ്ജിനി കോടമ്പള്ളി   |   രചന : മനോജ് കുറൂര്‍   |   സംഗീതം : ശ്രീവല്‍സന്‍ ജെ മേനോന്‍
മഴവില്ലേ നിന്നെ
ആലാപനം : അമല്‍ ആന്റണി, ചെങ്കോട്ട ഹരിഹര സുബ്രഹ്മണ്യം   |   രചന : മനോജ് കുറൂര്‍   |   സംഗീതം : ശ്രീവല്‍സന്‍ ജെ മേനോന്‍
ഒരു വേള രാവിന്നകം
ആലാപനം : ലേഖ ആര്‍ നായര്‍   |   രചന : മനോജ് കുറൂര്‍   |   സംഗീതം : ശ്രീവല്‍സന്‍ ജെ മേനോന്‍
പാലാഴി തേടും
ആലാപനം : ശ്രീവല്‍സന്‍ ജെ മേനോന്‍   |   രചന : മനോജ് കുറൂര്‍   |   സംഗീതം : ശ്രീവല്‍സന്‍ ജെ മേനോന്‍