ഏതോ കാറ്റിൽ ...
ചിത്രം | ടെസ്റ്റ് പേപ്പര്‍ (2014) |
ചലച്ചിത്ര സംവിധാനം | എസ് വിനോദ് കുമാര്‍ |
ഗാനരചന | പരമ്പരാഗതം, മുരുകൻ കാട്ടാക്കട |
സംഗീതം | അനില്‍ ഗോപാലന്‍ |
ആലാപനം | കെ എസ് ചിത്ര |
വരികള്‍
Lyrics submitted by: Sandhya Prakash Etho kaattil kadalaasinte thoni thoraa kanneer paadam neenthunna thoni novinte gaanam paadunnu thaane ekaantha theeram thedunnu idaraathe thalaraathe yhuzhayunnu thaniye etho kaattil kadalaasinte thoni thoraa kanneer paadam neenthunna thoni Manavaniyile malarukal pole swapnangal poothu madhu nunayana thumbikalaayi mohangal paari eriveyiloru shoka vishaadam vaarichorinju ponmalrin ithalu karinju mohangal vaadee karayaanum kazhiyaathe mukilambaramaake mazhamekham nirayaanaay manassake vithumbee ariyuvathaaro verumoru poovin karalile anuraagam Etho kaattil kadalaasinte thoni thoraa kanneer paadam neenthunna thoni Oru kulirala thazhuki varunnu theeram kaanunnu irulizhakale keeri varunnoru deepam kaanunnu varumennu kanavu paranjoru theeram kaanumbol manamoru mazhavil chiri pole naamayilaakunnu oru maari chirakeri varavaayi vishaadangal nilayillaa chuzhi neenthi mariyunnu cheru thoni karayariyaathe kadhayariyaathe marayunnu thoni Etho kaattil kadalaasinte thoni thoraa kanneer paadam neenthunna thoni novinte gaanam paadunnu thaane ekaantha theeram thedunnu idaraathe thalaraathe yhuzhayunnu thaniye etho kaattil kadalaasinte thoni thoraa kanneer paadam neenthunna thoni | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് ഏതോ കാറ്റിൽ കടലാസിന്റെ തോണി തോരാ കണ്ണീർ പാടം നീന്തുന്ന തോണി നോവിന്റെ ഗാനം പാടുന്നു താനേ ഏകാന്ത തീരം തേടുന്നു ഇടറാതെ തളരാതെ തുഴയുന്നു തനിയേ ഏതോ കാറ്റിൽ കടലാസിന്റെ തോണി തോരാ കണ്ണീർ പാടം നീന്തുന്ന തോണി മനവനിയിലെ മലരുകൾ പോലേ സ്വപ്‌നങ്ങൾ പൂത്തു മധു നുണയണ തുമ്പികളായി മോഹങ്ങൾ പാറി എരിവെയിലൊരു ശോക വിഷാദം വാരിച്ചൊരിഞ്ഞു പൊന്മലരിൻ ഇതള് കരിഞ്ഞു മോഹങ്ങൾ വാടീ കരയാനും കഴിയാതെ മുകിലംബരമാകെ മഴമേഘം നിറയാനായ് മനസ്സാകെ വിതുമ്പീ അറിയുവതാരോ വെറുമൊരു പൂവിൻ കരളിലെ അനുരാഗം ഏതോ കാറ്റിൽ കടലാസിന്റെ തോണി തോരാ കണ്ണീർ പാടം നീന്തുന്ന തോണി ഒരു കുളിരല തഴുകി വരുന്നു തീരം കാണുന്നു ഇരുളിഴകളെ കീറി വരുന്നൊരു ദീപം കാണുന്നു വരുമെന്ന് കനവ് പറഞ്ഞൊരു തീരം കാണുമ്പോൾ മനമരു മഴവിൽ ചിരി പോലേ നാമയിലാകുന്നു ഒരു മാരി ചിറകേറി വരവായി വിഷാദങ്ങൾ നിലയില്ലാ ചുഴി നീന്തി മറിയുന്നു ചെറു തോണി കരയറിയാതെ കഥയറിയാതെ മറയുന്നു തോണി ഏതോ കാറ്റിൽ കടലാസിന്റെ തോണി തോരാ കണ്ണീർ പാടം നീന്തുന്ന തോണി നോവിന്റെ ഗാനം പാടുന്നു താനേ ഏകാന്ത തീരം തേടുന്നു ഇടറാതെ തളരാതെ തുഴയുന്നു തനിയേ ഏതോ കാറ്റിൽ കടലാസിന്റെ തോണി തോരാ കണ്ണീർ പാടം നീന്തുന്ന തോണി |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- നൃത്ത ഗാനം
- ആലാപനം : | രചന : പരമ്പരാഗതം, മുരുകൻ കാട്ടാക്കട | സംഗീതം : അനില്‍ ഗോപാലന്‍