View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കൊഞ്ചി കൊഞ്ചി ചിരിച്ചാല്‍ ...

ചിത്രംഅവതാരം (2014)
ചലച്ചിത്ര സംവിധാനംജോഷി
ഗാനരചനകൈതപ്രം
സംഗീതംദീപക്‌ ദേവ്‌
ആലാപനംറിമി ടോമി, ശങ്കര്‍ മഹാദേവന്‍

വരികള്‍

Lyrics submitted by: Sandhya Prakash

Konchi konchi chirichaal punchiri thottam
nenchilanchum paranaal pazhankula thennal
kallakkannan manassil kudiyirunnille
en kaakka kkarumban kurumbin poonkuzhaloothiyille
ethra raavukal pakalukal karuthi ninne njaan
parayaatheyen ninavukal nenchil othukki njaan
onnu thammil thammil ariyaathe mizhiyadanju poy
pinne kaanaathe oru naalum mathi varaatheyaay hoy

Konchi konchi chirichaal punchiri thottam
nenchilanchum paranaal pazhankula thennal

Ilakalariyumo ilam pookkal kaanumo
thennalinullilezhum theeraa moham
nurakalariyumo kuliralakal kaanumo
karalinullilezhum theeraa daaham
pookkalum puzhakalum ariyillallo
ee mizhiyilaliyum anuraaga madhuraalasyam
nammal thaane thaane onnaakum kali nilaavilo
ee pranayathin madhu thedi kothi theerumo

Konchi konchi chirichaal punchiri thottam
nenchilanchum paranaal pazhankula thennal

Yavana kadhayile oru sneha kavithayo
madhana kaavyamo neeyaaraano
haraitha vanikayo khana shyaama sandhyayo
nava mekha raagamo neeyaaraano
mannilum vinnilum thaarolsavam
iniyiravilum pakalilum raagolsavam
nammal kaane kaane ariyaathe nirangalaakave
ee anuraaga poothinkal kaniyaakumo

Kallakkannan manassil kudiyirunnille
en kaakka kkarumban kurumbin poonkuzhaloothiyille
konchi konchi chirichaal punchiri thottam
nenchilanchum paranaal pazhankula thennal
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

കൊഞ്ചി കൊഞ്ചി ചിരിച്ചാൽ പുഞ്ചിരി തോട്ടം
നെഞ്ചിലഞ്ചും പറന്നാൽ പഴങ്കുല തെന്നൽ
കള്ളക്കണ്ണൻ മനസ്സിൽ കുടിയിരുന്നില്ലേ
എൻ കാക്ക ക്കറുമ്പൻ കുറുമ്പിൻ പൂങ്കുഴലൂതിയില്ലേ
എത്ര രാവുകൾ പകലുകൾ കരുതി നിന്നേ ഞാൻ
പറയാതെയെൻ നിനവുകൾ നെഞ്ചിൽ ഒതുക്കി ഞാൻ
ഒന്നു തമ്മിൽ തമ്മിൽ അറിയാതെ മിഴിയിടഞ്ഞു പോയ്
പിന്നേ കാണാതേ ഒരു നാളും മതി വരാതെയായ് ഹോയ്

കൊഞ്ചി കൊഞ്ചി ചിരിച്ചാൽ പുഞ്ചിരി തോട്ടം
നെഞ്ചിലഞ്ചും പറന്നാൽ പഴങ്കുല തെന്നൽ

ഇലകളറിയുമോ ഇളം പൂക്കൾ കാണുമോ
തെന്നലിനുള്ളിലെഴും തീരാ മോഹം
നുരകളറിയുമോ കുളിരലകൾ കാണുമോ
കരളിനുള്ളിലെഴും തീരാ ദാഹം
പൂക്കളും പുഴകളും അറിയില്ലല്ലോ
ഈ മിഴിയിലലിയും അനുരാഗ മധുരാലസ്യം
നമ്മൾ താനേ താനേ ഒന്നാകും കളി നിലാവിലോ
ഈ പ്രണയത്തിൻ മധു തേടി കൊതി തീരുമോ

കൊഞ്ചി കൊഞ്ചി ചിരിച്ചാൽ പുഞ്ചിരി തോട്ടം
നെഞ്ചിലഞ്ചും പറന്നാൽ പഴങ്കുല തെന്നൽ

യവന കഥയിലേ ഒരു സ്‌നേഹ കവിതയോ
മദന കാവ്യമോ നീയാരാണോ
ഹരിത വനികയോ ഘന ശ്യാമ സന്ധ്യയോ
നവ മേഘ രാഗമോ നീയാരാണോ
മണ്ണിലും വിണ്ണിലും താരോൽസവം
ഇനിയിരവിലും പകലിലും രാഗോത്സവം
നമ്മൾ കാണേ കാണേ അറിയാതെ നിറങ്ങളാകവേ
ഈ അനുരാഗ പൂത്തിങ്കൾ കനിയാകുമോ

കള്ളക്കണ്ണൻ മനസ്സിൽ കുടിയിരുന്നില്ലേ
എൻ കാക്ക ക്കറുമ്പൻ കുറുമ്പിൻ പൂങ്കുഴലൂതിയില്ലേ
കൊഞ്ചി കൊഞ്ചി ചിരിച്ചാൽ പുഞ്ചിരി തോട്ടം
നെഞ്ചിലഞ്ചും പറന്നാൽ പഴങ്കുല തെന്നൽ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഞാന്‍ കാണും നേരം
ആലാപനം : നിവാസ്   |   രചന : കൈതപ്രം   |   സംഗീതം : ദീപക്‌ ദേവ്‌