View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പെട്ടന്നങ്ങനെ ...

ചിത്രംഞാന്‍ (സെൽഫ് പോട്രേയ്റ്റ്) (2014)
ചലച്ചിത്ര സംവിധാനംരഞ്ജിത്ത്
ഗാനരചനറഫീക്ക് അഹമ്മദ്
സംഗീതംബിജിബാല്‍
ആലാപനംശ്രീവല്‍സന്‍ ജെ മേനോന്‍

വരികള്‍

Lyrics submitted by: Indu Ramesh

Pettannangane vattitheernnoru kuttikkaalam
ottaalile paralmeene polittu kurukkiyothukkaan vayyaathulloru kaalam..
athu kettum pottichettum pottum thiriyaathangine kuthichaadi
padavukalokke keri kalichiri kothikkeri
othiri ormmakal thannu maranje poy..
umm.. thumpakal poothoru kaalam..
umm.. thumpikal mindiya kaalam..
minnaaminnikal njekkuvilakkaal raappadaveriya kaalam..
kunju mazhathulli njaanoru kunju mazhathulli..
koottu mazhathulli neeyen koottu mazhathulli..
pacha plaavila paalkkinnam.. poozhithari manalamruthethu..
pullu thadukkil undu niranjathu
pinneyorikkalumariyaarulloru vaalsalyachoru...
വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ്

പെട്ടന്നങ്ങനെ വറ്റിത്തീർന്നൊരു കുട്ടിക്കാലം
ഒറ്റാലിലെ പരൽമീനെപ്പോലിട്ടു കുരുക്കിയൊതുക്കാൻ വയ്യാതുള്ളൊരു കാലം..
അത് കെട്ടുംപൊട്ടിച്ചെട്ടുംപൊട്ടും തിരിയാതങ്ങിനെ കുത്തിച്ചാടി
പടവുകളൊക്കെ കേറി കളിചിരി കൊത്തിക്കേറി
ഒത്തിരി ഓർമ്മകൾ തന്നുമറഞ്ഞേ പോയ്‌..
ഉം.. തുമ്പകൾ പൂത്തൊരു കാലം..
ഉം.. തുമ്പികൾ മിണ്ടിയ കാലം..
മിന്നാമിന്നികൾ ഞെക്കുവിളക്കാൽ രാപ്പടവേറിയ കാലം..
കുഞ്ഞുമഴത്തുള്ളീ ഞാനൊരു കുഞ്ഞുമഴത്തുള്ളീ..
കൂട്ടുമഴത്തുള്ളീ നീയെൻ കൂട്ടുമഴത്തുള്ളീ..
പച്ചപ്ളാവില പാൽക്കിണ്ണം.. പൂഴിത്തരിമണലമൃതേത്ത്..
പുല്ലുതടുക്കിൽ ഉണ്ടു നിറഞ്ഞത്
പിന്നെയൊരിക്കലുമറിയാറുള്ളൊരു വാത്സല്യച്ചോറ്...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ശ്രീപദങ്ങൾ
ആലാപനം : കോട്ടക്കല്‍ മധു   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : ബിജിബാല്‍
മണിയിലഞ്ഞികൾ
ആലാപനം : രതീഷ് കുമാർ   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : ബിജിബാല്‍
ഇരുളിന്റെ ഇടനാഴി
ആലാപനം : ബിജിബാല്‍   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : ബിജിബാല്‍
ഒഴിവിടങ്ങളിൽ
ആലാപനം : കോട്ടക്കല്‍ മധു   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : ബിജിബാല്‍