View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

തന്നെപ്പോല്‍ തന്നയൽക്കാരനെ (കാല്‍വരി) ...

ചിത്രംസ്നാപക യോഹന്നാന്‍ (1963)
ചലച്ചിത്ര സംവിധാനംപി സുബ്രഹ്മണ്യം
ഗാനരചനതിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍
സംഗീതംബ്രദര്‍ ലക്ഷ്മണന്‍
ആലാപനംപി ബി ശ്രീനിവാസ്‌

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

kaalvari kaalvari kaalvari
kaalacharithramaay maari nee

thanneppol thannayalkkaarane snehikkaan
chonnathamo naathan cheytha kuttam
anyar tan paapam chumakkaan thuninjoree
dhanyasirassilo mulkkireedam

karmaprapanchame kayyaraykkaathe nee
emmaattee tholil kurissu vechu
amme... amme...
amme porukkumo nin manam njangalkkaay
nin makan enthumee vedanakal

chammattikalalla veezhvathu marthyante
dharmmakshayangalaaneeyudalil
ratnakireedamallee raajaraajante
mughdha sirassilo mulmunakal

ethra kudichaalum vattaatha marthyante
rakthadaahathin charithrame nee
ithirumenikkaay daaham shamikkuvaan
kalppicheduthathu kayppuneero

en pithave...
ivar cheyvathenthaanennathethum
ivar ariyunnathilla
ellaam porukkane maappivarkkekane
ellaam porukkenam porukkename.....
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

കാല്‍വരീ കാല്‍വരീ കാല്‍വരീ
കാലചരിത്രമായ് മാറി നീ

തന്നെപ്പോല്‍ തന്നയല്‍ക്കാരനെ സ്നേഹിക്കാന്‍
ചൊന്നതാമോ നാഥന്‍ ചെയ്ത കുറ്റം ?
അന്യര്‍ തന്‍ പാപം ചുംക്കാന്‍ തുനിഞ്ഞൊരീ
ധന്യശിരസ്സിലോ മുള്‍ക്കിരീടം ?

കര്‍മ്മപ്രപഞ്ചമേ കൈയ്യറക്കാതെ നീ
എമ്മട്ടീ തോളില്‍ കുരിശു വെച്ചൂ
അമ്മേ - അമ്മേ
അമ്മേ പൊറുക്കുമോ നിന്‍ മനം ഞങ്ങള്‍ക്കായ്
നിന്‍ മകനേന്തുമീ വേദനകള്‍ ?

ചമ്മട്ടികളല്ല വീഴ്വതു മര്‍ത്ത്യന്റെ
ധര്‍മ്മക്ഷയങ്ങളാണീയുടലില്‍
രത്നകിരീടമല്ലീരാജരാജന്റെ
മുഗ്ധശിരസ്സിലോ മുള്‍മുനകള്‍

എത്ര കുടിച്ചാലും വറ്റാത്ത മര്‍ത്ത്യന്റെ
രക്തദാഹത്തിന്‍ ചരിത്രമേ നീ
എത്ര കുടിച്ചാലും വറ്റാത്ത മര്‍ത്ത്യന്റെ
രക്തദാഹത്തിന്‍ ചരിത്രമേ നീ
ഇത്തിരുമേദിയ്ക്കായ് ദാഹം ശമിയ്ക്കുവാന്‍
കല്പിച്ചെടുത്തതു കയ്പുനീരോ ?

എന്‍ പിതാവേ.....
ഇവര്‍ ചെയ്‌വതെന്താണെന്നതേതും ഇവരറിയുന്നതില്ലാ

എല്ലാം പൊറുക്കണേ മാപ്പിവര്‍ക്കേകണേ
എല്ലാം പൊറുക്കേണം പൊറുക്കേണമേ....


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

താരാകുമാരികളേ
ആലാപനം : എസ് ജാനകി   |   രചന : വയലാര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
ബെത് ലഹേമിന്റെ [തിരി കൊളുത്തുവിന്‍]
ആലാപനം : കെ ജെ യേശുദാസ്, പി ലീല   |   രചന : വയലാര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
ഓശാനാ ദാവീദിന്‍
ആലാപനം : കമുകറ, എ പി കോമള, കോറസ്‌   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
ആകാശത്തിൻ മഹിമാവേ
ആലാപനം : പി ലീല   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
നീരാടാം
ആലാപനം : പി സുശീല, കോറസ്‌, രേണുക   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
ശാരോനില്‍ വിരിയും
ആലാപനം : പി സുശീല, കമുകറ   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
പ്രണയം
ആലാപനം : എസ് ജാനകി   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
ഗലീലിയാ കടലില്
ആലാപനം : കെ ജെ യേശുദാസ്, എ പി കോമള, കോറസ്‌   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
യൂദായ വരൂ
ആലാപനം : പി സുശീല   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍