View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അമ്പാഴം തണലിട്ട ...

ചിത്രംഒരു സെക്കന്റ് ക്ലാസ്സ് യാത്ര (2015)
ചലച്ചിത്ര സംവിധാനംജെക്സൻ ആന്റണി , റെജിസ് ആന്റണി
ഗാനരചനബി കെ ഹരിനാരായണന്‍
സംഗീതംഗോപി സുന്ദര്‍
ആലാപനംവിനീത്‌ ശ്രീനിവാസന്‍, മൃദുല വാര്യർ

വരികള്‍

Lyrics submitted by: Sandhya Prakash

Ambaazham thanalittoridavazhiyil
kummayam kuri thotta mathilarilkil
kannaadikkaavile kurumozhiye
ini chemmaanam chokkumbam thuna varumo
oli mangaatha changaatha chiri tharumo
chambaavu paadathe cherkiliye
varinellaay munnaazhi kanavutharu
mizhi chimmaathe onnente arike varoo

(Ambaazham thanalittoridavazhiyil) (2)

Maanboovin thenoorum madhuradinam
maayunnu paayunnu palavazhi naam
kallaayikkaattin kolusitta chirakukalaay
changaalipraavu piriyunnu nee akale
mangunnu nottam vingunnu mounam
kandittum kaanaathe melle nee maraye
kandittum kaanaathe ninnu njaanithile

Chambaavu paadathe cherukiliye
varinellaay munnaazhi kanavutharu
mizhi chimmaathe onnente arike varoo
(Ambaazham thanalittoridavazhiyil) (2)

Chenthengo chaanchaadum vayalirambil
en moham meyunna manikkudilil
kanchimmiyaadyam kaanunna kanimalare
kaineettameku ponnummayen nerukil
undenno koode kayyethum chaare
vaadaathe veezhaathe enne kaathirikkaan
tholathu chaayaanumundu neeyarike
(Ambaazham thanalittoridavazhiyil) (2)
വരികള്‍ ചേര്‍ത്തത്: P.K.Suresh Kumar

അമ്പാഴം തണലിട്ടൊരിടവഴിയിൽ
കുമ്മായം കുറിതൊട്ട മതിലരികിൽ
കണ്ണാടിക്കാവിലെ കുറുമൊഴിയേ
ഇനി ചെമ്മാനം ചോക്കുമ്പം തുണവരുമോ
ഒളി മങ്ങാത്ത ചങ്ങാത്ത ചിരി തരുമോ
ചമ്പാവു പാടത്തെ ചെറുകിളിയേ
വരിനെല്ലായ് മുന്നാഴി കനവുതരൂ
മിഴിചിമ്മാതെ ഒന്നെന്റെ അരികെ വരൂ

(അമ്പാഴം തണലിട്ടൊരിടവഴിയിൽ) (2)

മാമ്പൂവിൻ തേനൂറും മധുരദിനം
മായുന്നു പായുന്നു പലവഴി നാം
കല്ലായികാറ്റിൻ കൊലുസിട്ട ചിറകുകളായ്
ചങ്ങാലിപ്രാവ് പിരിയുന്നു നീ അകലേ
മങ്ങുന്നൂ നോട്ടം വിങ്ങുന്നൂ മൗനം
കണ്ടിട്ടും കാണാതെ മെല്ലെ നീ മറയെ
കണ്ടിട്ടും കാണാതെ നിന്നു ഞാനിതിലെ

ചമ്പാവു പാടത്തെ ചെറുകിളിയേ
വരിനെല്ലായ് മുന്നാഴി കനവുതരൂ
മിഴിചിമ്മാതെ ഒന്നെന്റെ അരികെ വരൂ
(അമ്പാഴം തണലിട്ടൊരിടവഴിയിൽ) (2)

ചെന്തെങ്ങോ ചാഞ്ചാടും വയലിറമ്പിൽ
എൻ മോഹം മേയുന്ന മണിക്കുടിലിൽ
കണ്‍ചിമ്മിയാദ്യം കാണുന്ന കണിമലരേ
കൈനീട്ടമേകൂ പോന്നുംമ്മയെൻ നെറുകിൽ
ഉണ്ടെന്നോ കൂടെ കൈയ്യെത്തും ചാരെ
വാടാതെ വീഴാതെ എന്നെ കാത്തിരിക്കാൻ
തോളത്ത് ചായാനുമുണ്ട് നീയരികെ
(അമ്പാഴം തണലിട്ടൊരിടവഴിയിൽ) (2)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍