View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മിഴികള്‍ ...

ചിത്രം പിക്കിള്‍സ് (2015)
ചലച്ചിത്ര സംവിധാനംഅക്ബര്‍ ഷിഫാസ്
ഗാനരചനമാല്‍ക്കോംസ്, മനു
സംഗീതംമാല്‍ക്കോംസ്, മനു
ആലാപനംഷൈൻ പെരുമ്പാവൂർ

വരികള്‍

Lyrics submitted by: Sandhya Prakash

Mizhikal pinneyum parayaathe parayunnathenthe
mozhikalil pookkaatha vaakkinte madhurimayaano
ariyunnu njaanaa mazhayude pranayaardra gaanam
thirayunnu ninte hridayathilunarumaa bhaavam
mizhikal.....

Aadyamaay kaanunna nimishangalil
en swanthamaakunnoranubhoothiyil
aadyamaay kaanunna nimishangalil
en swanthamaakunnoranubhoothiyil
manassukal ariyaathe ariyunnuvo
hridayangalonnaakumanuraagamo
priya nin arikil anayaan moham
priya nin arikil anayaan moham

Mizhikal pinneyum parayaathe parayunnathenthe
mozhikalil pookkaatha vaakkinte madhurimayaano

Irulil maayunna mohangalo
idanenchu peyyunna vedhanayil
irulil maayunna mohangalo
idanenchu peyyunna vedhanayil
mizhineerilezhuthiya kanpeeliyo
paribhavamunarunnoranubhavangalo
priyane parayu ariyaa moham
priyane parayu ariyaa moham

Mizhikal pinneyum parayaathe parayunnathenthe
mozhikalil pookkaatha vaakkinte madhurimayaano
ariyunnu njaanaa mazhayude pranayaardra gaanam
thirayunnu ninte hridayathilunarumaa bhaavam
mizhikal.....
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

മിഴികൾ പിന്നേയും പറയാതേ പറയുന്നതെന്തേ
മൊഴികളിൽ പൂക്കാത്ത വാക്കിന്റെ മധുരിമയാണോ
അറിയുന്നു ഞാനാ മഴയുടെ പ്രണയാർദ്ര ഗാനം
തിരയുന്നു നിന്റെ ഹൃദയത്തിലുണരുമാ ഭാവം
മിഴികൾ.....

ആദ്യമായ് കാണുന്ന നിമിഷങ്ങളിൽ
എൻ സ്വന്തമാകുന്നൊരനുഭൂതിയിൽ
ആദ്യമായ് കാണുന്ന നിമിഷങ്ങളിൽ
എൻ സ്വന്തമാകുന്നൊരനുഭൂതിയിൽ
മനസ്സുകൾ അറിയാതേ അറിയുന്നുവോ
ഹൃദയങ്ങളൊന്നാകുമനുരാഗമോ
പ്രിയ നിൻ അരികിൽ അണയാൻ മോഹം
പ്രിയ നിൻ അരികിൽ അണയാൻ മോഹം

മിഴികൾ പിന്നേയും പറയാതേ പറയുന്നതെന്തേ
മൊഴികളിൽ പൂക്കാത്ത വാക്കിന്റെ മധുരിമയാണോ

ഇരുളിൽ മായുന്ന മോഹങ്ങളോ
ഇടനെഞ്ചു പെയ്യുന്ന വേദനയിൽ
ഇരുളിൽ മായുന്ന മോഹങ്ങളോ
ഇടനെഞ്ചു പെയ്യുന്ന വേദനയിൽ
മിഴി നീരിലെഴുതിയ കൺ പീലിയോ
പരിഭവമുണരുന്നൊരനുഭവങ്ങളോ
പ്രിയനേ പറയൂ അറിയാ മോഹം
പ്രിയനേ പറയൂ അറിയാ മോഹം

മിഴികൾ പിന്നേയും പറയാതേ പറയുന്നതെന്തേ
മൊഴികളിൽ പൂക്കാത്ത വാക്കിന്റെ മധുരിമയാണോ
അറിയുന്നു ഞാനാ മഴയുടെ പ്രണയാർദ്ര ഗാനം
തിരയുന്നു നിന്റെ ഹൃദയത്തിലുണരുമാ ഭാവം
മിഴികൾ.....


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആരോ നീ ആരോ
ആലാപനം :   |   രചന : മാല്‍ക്കോംസ്, മനു   |   സംഗീതം : മാല്‍ക്കോംസ്, മനു