ഒരു നാള്‍ ഇനി നാം ...
ചിത്രം | മധുര നാരങ്ങ (2015) |
ചലച്ചിത്ര സംവിധാനം | സുഗീത് |
ഗാനരചന | രാജീവ് നായര്‍ |
സംഗീതം | ശ്രീജിത് സച്ചിൻ |
ആലാപനം | ഹരിചരൻ, സൂരജ് സന്തോഷ് |
വരികള്‍
Lyrics submitted by: Sandhya Prakash | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് ഹോ .......................ഹോ ................... ഒരു നാൾ ഇനി നാം വെൺകടലോരം മുകിലിൻ തണലിൽ ചെന്നിളവേൽക്കാം ഇതളോടിതളായ് നാം ഒരു പോലേ പകലിൻ പടവിൽ വെൺകുട ചൂടാം ആരാരും അറിയാതേ മഴവില്ലിൻ പല വർണ്ണ ചിറകാവാം മായാതെ മറയാതെ ഇനിയെന്നും നല്ലോമൽ തുണയാവാം ഹോ ..........ഹോ .................... ഹോ ..........ഹോ .................... അരികേ നീർ മഞ്ഞിൽ മൂടും നിമിഷത്തിരയിൽ നാമൊന്നായ് പാറി എല്ലാമെല്ലാം നാം നമ്മിൽ കാണുന്നേ എല്ലാമെല്ലാം നാം തമ്മിൽ തേടുന്നേ മകരം മനസ്സിൻ ഇണ മിഴികളിൽ കനവിൻ മധുരം തരുമോ പകരം നമ്മൾ രസമൊഴികളായ് ഒരു വേനൽ കഥ ചൊല്ലാം ഹോ ..........ഹോ .................... ഹോ ..........ഹോ .................... അകലേ വെയിൽ നീന്തും തീരം അലസം പുണരും മൺകാറ്റിൻ തോളിൽ അലയാം അലിയാം ചെമ്മാനത്താവോളം മഴയായ് പൊഴിയാമീമണ്ണിൽ ആവോളം പതിയേ പിരിയും ഇരു വഴികളിൽ അലിവിൻ ശലഭം വരുമോ പതിവായ് ഒഴുകും പുഴ തിരയുമീ ഒരു നാടത്തം കലരാം ഒരു നാൾ ഇനി നാം വെൺകടലോരം മുകിലിൻ തണലിൽ ചെന്നിളവേൽക്കാം ഇതളോടിതളായ് നാം ഒരു പോലേ പകലിൻ പടവിൽ വെൺകുട ചൂടാം ആരാരും അറിയാതേ മഴവില്ലിൻ പല വർണ്ണ ചിറകാവാം മായാതെ മറയാതെ ഇനിയെന്നും നല്ലോമൽ തുണയാവാം |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ആരും കാണാതെ
- ആലാപനം : രേഷ്മ മേനോൻ | രചന : ശ്രീകുമാർ നായർ | സംഗീതം : ശ്രീജിത് സച്ചിൻ
- ഈ കൂട്ടില്‍
- ആലാപനം : മധു ബാലകൃഷ്ണന്‍, ലതാ കൃഷ്ണ, രഞ്ജിത് ഗോവിന്ദ് | രചന : സന്തോഷ് വര്‍മ്മ, വി ആർ സന്തോഷ് | സംഗീതം : ശ്രീജിത് സച്ചിൻ
- കണ്‍ കണ്‍കളില്‍
- ആലാപനം : ശ്വേത മോഹന്‍, വിജേഷ് ഗോപാൽ | രചന : രാജീവ് നായര്‍ | സംഗീതം : ശ്രീജിത് സച്ചിൻ
- മെല്ലെ വന്നു കൊഞ്ചിയോ
- ആലാപനം : സൂരജ് സന്തോഷ്, റോഷ്നി സുരേഷ് | രചന : സന്തോഷ് വര്‍മ്മ, വി ആർ സന്തോഷ് | സംഗീതം : ശ്രീജിത് സച്ചിൻ
- ഓ തിരയുകയാണോ
- ആലാപനം : റോഷ്നി സുരേഷ് | രചന : സന്തോഷ് വര്‍മ്മ, വി ആർ സന്തോഷ് | സംഗീതം : ശ്രീജിത് സച്ചിൻ
- വാഴ്വോം താഴ്വോം
- ആലാപനം : റോഷ്നി സുരേഷ് | രചന : വിവേക് | സംഗീതം : ശ്രീജിത് സച്ചിൻ