View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Kanavil Kanavil ...

MovieSalt Mango Tree (2015)
Movie DirectorRajesh Nair
LyricsMadhu Vasudevan
MusicHesham Abdul Wahab
SingersHesham Abdul Wahab
Play Song
Audio Provided by: Sandhya Sasee

Lyrics

Lyrics submitted by: Dr. Susie Pazhavarical

വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

കനവില്‍.. കനവില്‍ പറന്നുയരാന്‍
മിണ്ടാതെ മിണ്ടാതെ കുസൃതികളേ...
മഴവില്‍ ചിറകില്‍..പറന്നുയരൂ
എങ്ങാനും കണ്ടോ നീ..പുന്നാരത്തത്തമ്മേ
അങ്ങേതോ മണിമലമേലെ പുതിയ കതിര് തെളിഞ്ഞു
എന്നുള്ളില്‍ പടരുകയാണേ മഞ്ചാടിച്ചേലുള്ളയീ..
ധനക്‌ ധിമി താനേ.. ആടുമൊരു മാനായ്‌ ഞാനുമിതില്‍
ഒന്നായ്‌ ചേരും നാളല്ലേ..
ആരും കാണാതെ.. ആരും കേള്‍ക്കാതെ
ഒന്നും ചൊല്ലാതെ നീയും പോരാമോ..
ആരും കാണാതെ.. ആരും കേള്‍ക്കാതെ
ഒന്നും ചൊല്ലാതെ നീയും കൂടാമോ..
ആ ...ആ ..

മനസ്സിനരങ്ങില്‍ നിറച്ചു പണ്ടേ
ആരാരും കാണാ പൊന്‍ കുസൃതികളേ
ഇനി നീ വരുമോ മധുരവുമായ്‌..
എല്ലാരും ചെല്ലുന്നേ വാടീ.. തങ്കമേ
ഇന്നാണാ പടയടിമേളം.. പുതിയ ലഹരി നുണയാന്‍
എന്നുള്ളില്‍ പടരുകയാണേ മഞ്ചാടിച്ചേലുള്ളയീ
ധനക്‌ ധിമി താനേ.. ആടുമൊരു മാനായ്‌ ഞാനുമിതില്‍
ഒന്നായ്‌ ചേരും നാളല്ലേ...

ആരും കാണാതെ.. ആരും കേള്‍ക്കാതെ
ഒന്നും ചൊല്ലാതെ നീയും.. പോരാമോ
ആരും കാണാതെ... ആരും കേള്‍ക്കാതെ
ഒന്നും ചൊല്ലാതെ.. നീയും കൂടാമോ
ആരും കാണാതെ.. ആരും കേള്‍ക്കാതെ
ഒന്നും ചൊല്ലാതെ.. നീയും പോരാമോ


Other Songs in this movie

Kaattummel Anchaaru
Singer : Hesham Abdul Wahab   |   Lyrics : Aslam   |   Music : Hesham Abdul Wahab
Kaathilaaro
Singer : Sithara Krishnakumar   |   Lyrics : Rafeeq Ahamed   |   Music : Hesham Abdul Wahab