View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Kannoram Kathoram ...

MovieThilothama (2015)
Movie DirectorPreethi Panikkar
LyricsEngandiyoor Chandrasekharan
MusicDeepak Dev
SingersSannidhanandan, Roopa Revathi

Lyrics

Lyrics submitted by: Sandhya Prakash

വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

കണ്ണോരം കാതോരം കാത്തൊരുങ്ങി
കറ്റോല കതിരോല ഞാത്തിയിട്ടേ
തിര പറഞ്ഞേ കഥ പറഞ്ഞേ
തന്തിര തന്തിര താരോ
കണ്ണോരം കാതോരം കാത്തൊരുങ്ങി
കറ്റോല കതിരോല ഞാത്തിയിട്ടേ
തിര പറഞ്ഞേ കഥ പറഞ്ഞേ
തന്തിര തന്തിര താരോ
പിന്നേ ഓളത്തിൽ താളത്തിൽ വന്നതോ
ഓരത്തിൻ കാലത്തിൻ നിന്നതോ
പെണ്ണേ കാണാത്ത കാരിയം കണ്ടോ നീ
അന്തിച്ചു നിൽക്കുന്നതെന്തെടി
കപ്പ ചുട്ടോ മൊളകുടച്ചോ
തന്തിര തന്തിരാരോ ഒഹോയ്‌
അക്കരെ ഇക്കരെക്കാരെ നല്ല
ചക്കര കൂട്ടിനായ് ചാരേ

എല്ലാരും എല്ലാരും കാത്തുനിന്നേ
അങ്ങോരം ഇങ്ങോരം പൂത്തു നിന്നേ
വലയെറിഞ്ഞേ മീൻ പിടഞ്ഞേ
തന്തിരം തന്തിരം താരോ
എല്ലാരും എല്ലാരും കാത്തുനിന്നേ
അങ്ങോരം ഇങ്ങോരം പൂത്തു നിന്നേ
വലയെറിഞ്ഞേ മീൻ പിടഞ്ഞേ
തന്തിരം തന്തിരം താരോ
കാണാക്കാട്ടിനും ചുണ്ടില് പാട്ടല്ലോ
ആട്ടിനലയിലും പാട്ടല്ലോ
കൊച്ചു ഈരില ഓരില തുമ്പത്തോ
തുമ്പിയും തുള്ളുന്നു ചന്തത്തിൽ
പുഴയറിഞ്ഞേ മനം നിറഞ്ഞേ
തന്തിനാ തന്തിനാനോ ഹോയ്
അക്കരെ ഇക്കരെക്കാരെ നല്ല
ചക്കര കൂട്ടിനായ് ചാരേ
അക്കരെ ഇക്കരെക്കാരെ നല്ല
ചക്കര കൂട്ടിനായ് ചാരേ

ഉണ്ണാനോ നാക്കില ചോറുണ്ടേ
പൂമീനും വാമീനും കൂട്ടുണ്ടേ
നാക്കറിഞ്ഞേ വയററിഞ്ഞേ
തന്തിരം തന്തിരം താരോ
ഉണ്ണാനോ നാക്കില ചോറുണ്ടേ
പൂമീനും വാമീനും കൂട്ടുണ്ടേ
നാക്കറിഞ്ഞേ വയററിഞ്ഞേ
തന്തിരം തന്തിരം താരോ
മൺകുമ്പത്തിൽ കള്ളു കുടിച്ചല്ലോ
ചെറു മത്തു പിടിച്ചു രസിച്ചല്ലോ
ഇനി തോടുമേ ചാടി പാടീടാം
തന്നാരം പൊന്നാരം കൂട്ടമായ്
കുളിരറിഞ്ഞേ കരളുണർന്നേ
തന്തിര തന്തിരാരോ
അക്കരെ ഇക്കരെക്കാരെ നല്ല
ചക്കര കൂട്ടിനായ് ചാരേ
അക്കരെ ഇക്കരെക്കാരെ നല്ല
ചക്കര കൂട്ടിനായ് ചാരേ
അക്കരെ ഇക്കരെക്കാരെ നല്ല
ചക്കര കൂട്ടിനായ് ചാരേ
അക്കരെ ഇക്കരെക്കാരെ നല്ല
ചക്കര കൂട്ടിനായ് ചാരേ
അക്കരെ ഇക്കരെക്കാരെ നല്ല
ചക്കര കൂട്ടിനായ് ചാരേ
അക്കരെ ഇക്കരെക്കാരെ നല്ല
ചക്കര കൂട്ടിനായ് ചാരേ


Other Songs in this movie

Paavaada Pennaane
Singer : Amala Rose Kurian, Ramya   |   Lyrics : MR Jayageetha   |   Music : Deepak Dev