View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

എന്റെ മാവും പൂത്തേ ...

ചിത്രംഅടി കപ്യാരേ കൂട്ടമണി (2015)
ചലച്ചിത്ര സംവിധാനംജോണ്‍ വര്‍ഗ്ഗീസ്
ഗാനരചന മനു മൻജിത്‌ , ആർസീ
സംഗീതംഷാന്‍ റഹ്മാന്‍
ആലാപനംവിനീത്‌ ശ്രീനിവാസന്‍, അരുണ്‍ ഏലാട്ട്, ഷാന്‍ റഹ്മാന്‍, ആർസീ

വരികള്‍

Lyrics submitted by: Sunish Menon

Thalavara thelinjithaa
Kuthichu varavaay kothichathum
Thadavara thakarnnithaa
Thimirthu mariyam thudichidaam
Chirakaattum penthumbikal
Chiri neetti paarunnengum
Athinullil chennethuvaan
Vazhiyellaam thedi nammal
Nokkum vaakkum neele
Thenum paalum thooki
Ennittum veezhunnille
Kanmanee...
Shari poyaal mary
Avalum poyaal rajeswari
Oru naalil kanavil nokki paadum naam...

Ente maavum poothe
Ninte maavum poothe..
Nammude maavukal poothe...poothe... (4)

Thalavara thelinjithaa
Kuthichu varavaay kothichathum
Thadavara thakarnnithaa
Thimirthu mariyam thudichidaam
Melle... melle... melle...

Thaazhe vanna pon thaarakangale cherthu vechu njaan ee karangalil
Nenchinullil innaaravangal aa thaalathinu kaathorku ningal
Ezhu dinangal athezhu nirangal thedi alayunnu paadangal
Ente vazhikal athente chattangal tholvikal athente paaddangal
Oru vedikkiru paravakalude chirakodich ulakathinoru kulapathi athu njaan
Kadha paranjathu mathi eni varunnathu thalavidhi
Pradhividhi ganapathik oru thengaa
Eni peruvazhi athu puthuvazhi parimithi illaatha kanavukaliloode
Padavukal kayaruminnu njaan
Kadambakal chaaduminnu njan
Chuvadukal patharaathe vachu puli pol kuthichu
Puthu jeevithathin innaarambham
Ee lokam ethire ninnaalum eni thala thaazhthukilla njaanee janmam
Nokkum vaakkum neele
Thenum paalum thooki
Ennittum veezhunnille
Kanmanee...

Shari poyaal mary
Avalum poyaal rajeswari
Oru naalil kanavil nokki paadum naam...

Ente maavum poothe
Ninte maavum poothe..
Nammude maavukal ….. ...poothe... (4)

Thalavara thelinjithaa
Kuthichu varavaay kothichathum
Thadavara thakarnnithaa
Thimirthu mariyam thudichidaam
Oru peruvazhi athu puthuvazhi parimithi illaatha kanavukaliloode
padavukal kayaruminnu njaan
Kadambakal chaaduminnu njan
Chuvadukal patharaathe vechu puli pol kuthichu
puthu jeevithathin innaarambham
Ee lokam ethire ninnaalum eni thala thaazhthukilla njaanee janmam
വരികള്‍ ചേര്‍ത്തത്: സുനീഷ് മേനോന്‍

തലവര തെളിഞ്ഞിതാ
കുതിച്ചു വരവായ് കൊതിച്ചതും
തടവറ തകര്‍ന്നിതാ
തിമിര്‍ത്തു മറിയാം തുടിച്ചിടാം
ചിറകാട്ടും പെണ്‍തുമ്പികള്‍
ചിരി നീട്ടി പാറുന്നെങ്ങും
അതിനുള്ളില്‍ ചെന്നെത്തുവാന്‍
വഴിയെല്ലാം തേടി നമ്മള്‍
നോക്കും വാക്കും നീളേ
തേനും പാലും തൂകി
എന്നിട്ടും വീഴുന്നില്ലേ
കണ്മണീ ...
ശാരി പൊയാല്‍ മേരി
അവളും പോയാല്‍ രാജേശ്വരി
ഒരു നാളില്‍ കനവില്‍ നോക്കി പാടും നാം ...

എന്റെ മാവും പൂത്തേ
നിന്റെ മാവും പൂത്തേ
നമ്മുടെ മാവുകള്‍ പൂത്തേ ... പൂത്തേ (4)

തലവര തെളിഞ്ഞിതാ
കുതിച്ചു വരവായ് കൊതിച്ചതും
തടവറ തകര്‍ന്നിതാ
തിമിര്‍ത്തു മറിയാം തുടിച്ചിടാം
മെല്ലേ... മെല്ലേ... മെല്ലേ...

താഴെ വന്ന പൊന്‍ താരകങ്ങളെ ചേര്‍ത്തു വെച്ചു ഞാന്‍ ഈ കരങ്ങളില്‍
നെഞ്ചിനുള്ളില്‍ ഇന്നാരവങ്ങള്‍ ആ താളത്തിനു കാതോര്‍ക്കു നിങ്ങള്‍
ഏഴു ദിനങ്ങള്‍ അതേഴ് നിറങ്ങള്‍ തേടി അലയുന്നു പാദങ്ങള്‍
എന്റെ വഴികള്‍ അതെന്റെ ചട്ടങ്ങള്‍ തോല്‍വികള്‍ അതെന്റെ പാഠങ്ങള്‍
ഒരു വെടിക്കിരു പറവകളുടെ ചിറകൊടിച്ചു ഉലകത്തിനൊരു കുലപതി അതു ഞാന്‍
കഥ പറഞ്ഞതു മതി ഇനി വരുന്നത് തലവിധി
പ്രതിവിധി ഗണപതിക്ക് ഒരു തേങ്ങാ
ഇനി പെരുവഴി അത് പുതുവഴി പരിമിതി ഇല്ലാത്ത കനവുകളിലൂടെ
പടവുകള്‍ കയറുമിന്ന് ഞാന്‍
കടമ്പകള്‍ ചാടുമിന്നു ഞാന്‍
ചുവടുകള്‍ പതറാതെ വെച്ചു പുലി പോല്‍ കുതിച്ചു
പുതു ജീവിതത്തിന്‍ ഇന്നാരംഭം
ഈ ലോകം എതിരേ നിന്നാലും ഇനി തല താഴ്തുകില്ല ഞാനീ ജന്മം
നോക്കും വാക്കും നീളേ
തേനും പാലും തൂകി
എന്നിട്ടും വീഴുന്നില്ലേ
കണ്മണീ...

ശാരി പൊയാല്‍ മേരി
അവളും പോയാല്‍ രാജേശ്വരി
ഒരു നാളില്‍ കനവില്‍ നോക്കി പാടും നാം ...

എന്റെ മാവും പൂത്തേ
നിന്റെ മാവും പൂത്തേ
നമ്മുടെ മാവുകള്‍ പൂത്തേ ... പൂത്തേ (4)

തലവര തെളിഞ്ഞിതാ
കുതിച്ചു വരവായ് കൊതിച്ചതും
തടവറ തകര്‍ന്നിതാ
തിമിര്‍ത്തു മറിയാം തുടിച്ചിടാം
ഒരു പെരുവഴി അത് പുതുവഴി പരിമിതി ഇല്ലാത്ത കനവുകളിലൂടെ
പടവുകള്‍ കയറുമിന്ന് ഞാന്‍
കടമ്പകള്‍ ചാടുമിന്നു ഞാന്‍
ചുവടുകള്‍ പതറാതെ വെച്ചു പുലി പോല്‍ കുതിച്ചു
പുതു ജീവിതത്തിന്‍ ഇന്നാരംഭം
ഈ ലോകം എതിരേ നിന്നാലും ഇനി തല താഴ്തുകില്ല ഞാനീ ജന്മം


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഇത് അടിമുടി മറുത
ആലാപനം : അരുണ്‍ ഏലാട്ട്, ഷാന്‍ റഹ്മാന്‍   |   രചന : മനു മൻജിത്‌   |   സംഗീതം : ഷാന്‍ റഹ്മാന്‍
ഉല്ലാസഗായികേ
ആലാപനം : ഷാന്‍ റഹ്മാന്‍, വിധു പ്രതാപ്‌, രമ്യ നമ്പീശന്‍   |   രചന : മനു മൻജിത്‌   |   സംഗീതം : ഷാന്‍ റഹ്മാന്‍