View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Ithra Pakalinodothu ...

MovieLasaagu (2015)
Movie DirectorSumod Gopu
LyricsOS Unnikrishnan
MusicAnil Gopalan
SingersGayathri Asokan

Lyrics

Lyrics submitted by: Dr. Susie Pazhavarical

ithra pakalinodothuchernnittumee
raavithenthere karuthupoyi
neelanilaavil kulichu vannittumee
sooryanenthithra chuvannu poyi
ithranaalikkadal thannil kidannittum
ikkallil enthe neerthulliyilla

puzhayithra ozhukeettum eemarachillayil
nizhalenthe ozhukaathe ninnidunnu
mazhapeythozhinjittumee maamarathaliru
mizhichimmiyenthe karanjidunnu
doore kilikal chirichu paadumbozhum
poom thatha enthe pon koottilaayi

ariyilla enthukondennen manassenikkithuvare
kaanaan kazhinjathilla
ariyaattha manassine kaanaatha manassine
ariyaathe orupaadu snehippu njaan
ariyaattha manassine kaanaatha manassine
ariyaathe orupaadu snehippu njaan
ariyaathe orupaadu snehippu njaan ...
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

ഇത്ര പകലിനോടൊത്തു ചേർന്നിട്ടുമീ
രാവിതെന്തേറെ കറുത്തുപോയി
നീലനിലാവിൽ കുളിച്ചു വന്നിട്ടുമീ
സൂര്യനെന്തിത്ര ചുവന്നുപോയി
ഇത്രനാളിക്കടൽ തന്നിൽ കിടന്നിട്ടും
ഇക്കല്ലിൽ എന്തേ നീർതുള്ളിയില്ല

പുഴയിത്രയൊഴുകീട്ടും ഈ മരച്ചില്ല തൻ
നിഴലെന്തേ ഒഴുകാതെ നിന്നിടുന്നു
മഴപെയ്തൊഴിഞ്ഞിട്ടുമീ മാമരത്തളിര്
മിഴിചിമ്മിയെന്തേ കരഞ്ഞിടുന്നു
ദൂരെ കിളികൾ ചിരിച്ചു പാടുമ്പോഴും
പൂം തത്ത എന്തേ പൊൻ കൂട്ടിലായി

അറിയില്ല എന്തുകൊണ്ടെന്നെൻ മനസ്സെനി-
ക്കിതുവരെ കാണാൻ കഴിഞ്ഞതില്ല
അറിയാത്ത മനസ്സിനെ കാണാത്ത മനസ്സിനെ
അറിയാതെയൊരുപാട് സ്നേഹിപ്പു ഞാൻ
അറിയാത്ത മനസ്സിനെ കാണാത്ത മനസ്സിനെ
അറിയാതെയൊരുപാട് സ്നേഹിപ്പു ഞാൻ
അറിയാതെയൊരുപാട് സ്നേഹിപ്പു ഞാൻ .....


Other Songs in this movie

Pularoli Pakarum
Singer : CV Biswajith   |   Lyrics : OS Unnikrishnan   |   Music : Anil Gopalan
Aaraano Maanathe
Singer : Vanamali Das   |   Lyrics : OS Unnikrishnan   |   Music : Anil Gopalan