View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മലമേലേ തിരിവച്ച് (ഇടുക്കി) ...

ചിത്രംമഹേഷിന്റെ പ്രതികാരം (2016)
ചലച്ചിത്ര സംവിധാനംദിലീഷ് പോത്തൻ
ഗാനരചനറഫീക്ക് അഹമ്മദ്
സംഗീതംബിജിബാല്‍
ആലാപനംബിജിബാല്‍

വരികള്‍

Lyrics submitted by: Indu Ramesh

Mala mele thiri vachu periyaarin thalayittu chiri thookum pennalle idukki
ivalaanivalaanu midumidukki..
malayaalakkarayude madisheela niraykkana nanaverum naadallO idukkee
ivalaanivalaanu midumidukki..
ividuthe kaattaanu kaattu
mala moodum manjaanu manju
kathir kanavekum mannaanu mannu...

kuyilumalacharivukalil kiliyaarin padavukalil kuthirakkallangaadimukkil
udayagiri thirumudiyil painaavil venmaniyil kallaarin nanavolum kadavil..
kaanaamavale.. kelkkaamavale..
kanakappoonkolunthotha pennu..
naruchiri kondu puthachittu mizhineerum marachittu
kanavin thai nattunarum naadu
nenchilalivulla malanaadan pennu...

mala mele thiri vachu periyaarin thalayittu chiri thookum pennalle idukki
ivalaanivalaanu midumidukki...

ngm... ngm... ngm...

kurunirayil churulmudiyil puthukurunjippoo thirukum moonnaarin manamulla kaattu..
paampaadum paarakalil kulirudumpan cholakalil koottaaril poyivarum kaattu..
porunnivide.. chaayunnivide..
vedivattam parayunnundivide..
aval thodiyellaam nanachittu thuduverppum thudachittu
arayil kai kuthi nilkkum pennu..
nalla malanaadin chunayulla pennu...

mala mele thiri vachu periyaarin thalayittu chiri thookum pennalle idukki
ivalaanivalaanu midumidukki..
malayaalakkarayude madisheela niraykkana nanaverum naadallO idukkee
ivalaanivalaanu midumidukki..
ividuthe kaattaanu kaattu
mala moodum manjaanu manju
kathir kanavekum mannaanu mannu...
വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ്

മലമേലേ തിരിവച്ച് പെരിയാറിൻ തളയിട്ട് ചിരിതൂകും പെണ്ണല്ലേ ഇടുക്കി
ഇവളാണിവളാണ് മിടുമിടുക്കി..
മലയാളക്കരയുടെ മടിശ്ശീല നിറയ്ക്കണ നനവേറൂം നാടല്ലോ ഇടുക്കീ
ഇവളാണിവളാണ് മിടുമിടുക്കി..
ഇവിടുത്തെ കാറ്റാണ് കാറ്റ്
മലമൂടും മഞ്ഞാണ് മഞ്ഞ്
കതിർ കനവേകും മണ്ണാണ് മണ്ണ്...

കുയിലുമലച്ചരിവുകളിൽ കിളിയാറിൻ പടവുകളിൽ കുതിരക്കല്ലങ്ങാടിമുക്കിൽ
ഉദയഗിരിത്തിരുമുടിയിൽ പൈനാവിൽ വെണ്മണിയിൽ കല്ലാറിൻ നനവോലും കടവിൽ..
കാണാമവളേ.. കേൾക്കാമവളേ..
കനകപ്പൂങ്കൊളുന്തൊത്ത പെണ്ണ്..
നറുചിരി കൊണ്ട് പുതച്ചിട്ട് മിഴിനീരും മറച്ചിട്ട്
കനവിൻ തൈ നട്ടുണരും നാട്
നെഞ്ചിലലിവുള്ള മലനാടൻപെണ്ണ്...

മലമേലേ തിരിവച്ച് പെരിയാറിൻ തളയിട്ട് ചിരിതൂകും പെണ്ണല്ലേ ഇടുക്കി
ഇവളാണിവളാണ് മിടുമിടുക്കി...

ങ്ങും... ങ്ങും... ങ്ങും...

കുറുനിരയിൽ ചുരുൾമുടിയിൽ പുതുകുറുഞ്ഞിപ്പൂ തിരുകും മൂന്നാറിൻ മണമുള്ള കാറ്റ്..
പാമ്പാടും പാറകളിൽ കുളിരുടുമ്പൻ ചോലകളിൽ കൂട്ടാറിൽ പോയിവരും കാറ്റ്..
പോരുന്നിവിടേ.. ചായുന്നിവിടേ..
വെടിവട്ടം പറയുന്നുണ്ടിവിടേ..
അവൾ തൊടിയെല്ലാം നനച്ചിട്ട് തുടുവേർപ്പും തുടച്ചിട്ട്
അരയിൽ കൈ കുത്തി നിൽക്കും പെണ്ണ്..
നല്ല മലനാടിൻ ചുണയുള്ള പെണ്ണ്...

മലമേലേ തിരിവച്ച് പെരിയാറിൻ തളയിട്ട് ചിരിതൂകും പെണ്ണല്ലേ ഇടുക്കി
ഇവളാണിവളാണ് മിടുമിടുക്കി..
മലയാളക്കരയുടെ മടിശ്ശീല നിറക്കണ നനവേറൂം നാടല്ലോ ഇടുക്കീ
ഇവളാണിവളാണ് മിടുമിടുക്കി..
ഇവിടുത്തെ കാറ്റാണ് കാറ്റ്
മലമൂടും മഞ്ഞാണ് മഞ്ഞ്
കതിർ കനവേകും മണ്ണാണ് മണ്ണ്...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

തെളിവെയിൽ
ആലാപനം : സംഗീത പ്രഭു (സംഗീത ശ്രീകാന്ത്), സുദീപ് കുമാര്‍   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : ബിജിബാല്‍
മൌനങ്ങൾ
ആലാപനം : വിജയ്‌ യേശുദാസ്‌, അപർണ്ണ ബാലമുരളി   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : ബിജിബാല്‍
ചെറുപുഞ്ചിരി
ആലാപനം : ബിജിബാല്‍, നിഖില്‍ മാത്യു   |   രചന : സന്തോഷ് വര്‍മ്മ   |   സംഗീതം : ബിജിബാല്‍
പൂക്കാലം കൈവീശി
ആലാപനം :   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : ബിജിബാല്‍