View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

തെളിവെയിൽ ...

ചിത്രംമഹേഷിന്റെ പ്രതികാരം (2016)
ചലച്ചിത്ര സംവിധാനംദിലീഷ് പോത്തൻ
ഗാനരചനറഫീക്ക് അഹമ്മദ്
സംഗീതംബിജിബാല്‍
ആലാപനംസംഗീത പ്രഭു (സംഗീത ശ്രീകാന്ത്), സുദീപ് കുമാര്‍

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

theliveyil azhakum...lallallaa
mazhayude kulirum...lallallaa
mannil chernnunarunna sangeetham
kalichiriyunarum ... unarum ...vazhikalil ozhukee...ozhukee...
thammil naam kaimaarum punnaaram
kaalathunarum neram kaanum malarum
raavil kuzhaloothunnoru kaanaakkuyilum
arikil varum kadha parayum
kanavukalo chirakanyum

kaanaathe melaake jalakanameriyum
mazhayude kalivaakkil adimudi nanayum
ee mannilaay neerthullikal
uthirnnethi alinjethi
puthumanamuyarum
karalil oru kulirunarum mmm...mmm...

aadyaanuraagathin puthumazhamanikal
irumanassin thaalil nanavukalezhuthi
aa kannilum ee kannilum
oraayiram nilaavinte thiranurayozhuki
padavukalil puzha kayari
pranayikal ariyum
karalile ithalil
vinnil ninnuthirunnoru unmaadam
ilayil theliyum
malaril viriyum
ponnin pularkaala sallaapam
kaanunnathinellaam oru chelum niravum
kelkkunnathinellaam oeu paattin shruthiyum
avanunarum aval viriyum
irupuzhayaay idakalarum
വരികള്‍ ചേര്‍ത്തത്: രാജഗോപാല്‍

തെളിവെയിൽ അഴകും..ലല്ലല്ലാ
മഴയുടെ കുളിരും..ലല്ലല്ലാ
മണ്ണിൽ ചേർന്നുണരുന്ന സംഗീതം
കളിചിരിയുണരും..ഉണരും. വഴികളിൽ ഒഴുകീ..ഒഴുകീ
തമ്മിൽ നാം കൈമാറും പുന്നാരം
കാലത്തുണരും നേരം കാണും മലരും
രാവിൽ കുഴലൂതുന്നൊരു കാണാക്കുയിലും
അരികിൽ വരും കഥ പറയും
കനവുകളോ ചിറകണിയും..
.....
കാണാതെ മേലാകെ ജലകണമെറിയും
മഴയുടെ കളിവാക്കിൽ അടിമുടി നനയും
ഈ മണ്ണിലായ് നീർത്തുള്ളികൾ
ഉതിർന്നെത്തി അലിഞ്ഞെത്തി
പുതുമണമുയരും
കരളിൽ ഒരു കുളിരുണരും..ങുഹൂം,,ങുഹൂം..
...
ആദ്യാനുരാഗത്തിൻ പുതുമഴമണികൾ
ഇരുമനസ്സിൻ താളിൽ നനവുകളെഴുതി
ആ കണ്ണിലും ഈ കണ്ണിലും
ഒരായിരം നിലാവിന്റെ തിരനുരയൊഴുകി
പടവുകളിൽ പുഴ കയറി
പ്രണയികൾ അറിയും
കരളിലെ ഇതളിൽ
വിണ്ണിൽ നിന്നുതിരുന്നൊരു ഉന്മാദം
ഇലയിൽ തെളിയും
മലരിൽ വിരിയും
പൊന്നിൻ പുലർകാല സല്ലാപം
കാണുന്നതിനെല്ലാം ഒരു ചേലും നിറവും
കേൾക്കുന്നതിനെല്ലാം ഒരു പാട്ടിൻ ശ്രുതിയും
അവനുണരും അവൾ വിരിയും
ഇരുപുഴയായ് ഇടകലരും


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മലമേലേ തിരിവച്ച് (ഇടുക്കി)
ആലാപനം : ബിജിബാല്‍   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : ബിജിബാല്‍
മൌനങ്ങൾ
ആലാപനം : വിജയ്‌ യേശുദാസ്‌, അപർണ്ണ ബാലമുരളി   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : ബിജിബാല്‍
ചെറുപുഞ്ചിരി
ആലാപനം : ബിജിബാല്‍, നിഖില്‍ മാത്യു   |   രചന : സന്തോഷ് വര്‍മ്മ   |   സംഗീതം : ബിജിബാല്‍
പൂക്കാലം കൈവീശി
ആലാപനം :   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : ബിജിബാല്‍