മഴക്കൊഞ്ചൽ പോലെ ...
ചിത്രം | ആകാശ് വാണി (2016) |
ചലച്ചിത്ര സംവിധാനം | ഖയിസ് മില്ലന് |
ഗാനരചന | സബീന ഷാജഹാൻ |
സംഗീതം | അനില്‍ ഗോപാലന് |
ആലാപനം | സുദീപ് കുമാര്‍ |
വരികള്‍
Lyrics submitted by: Sandhya Sasee mazhakonchal pole nee kolussaninju vannille nilaathinkal pole nee .. vathil chari ninnille(2) pularmanjin thullikal imavettam chartheele oru nullu ponnithalil..salabhangal paareele aniviralaale anuragum metteele... mazhakonchal pole nee kolussaninju vannille nilathikal pole nee..vathil chari ninnile veyil maajoru pakaliln vazhiyil chirimuthukal thooki vanum.. kathorum moolum pattil kinnarum cholly thennal panizhagal paki minukki pakalonum pade manju.. pranayathin karyam cholly...tharakalum mizhikalerinju ee ravil neeyum njanum iruladara poovukalay ee mohachimizhinullil madhuchashakum thedi nammal mazhakonchal pole nee kolussaninju vannille nilathikal pole nee..vathil chari ninnile virahathin vith vithach panimathyum poye marinju kadhayariyam kannirode. karmughilum peythuthudangi izhathettiya novukalullil..ulayunnoru neythiriyay idanenjin thanthriyilaro..pazhsruthyyil thamburu meetti mounathin chirakilothungi akalathayaro thengi nizhal manjoru nerum nokki.. ithuvazhiye poye njanum.. mazhakonchal pole nee kolussaninju vannille nilathikal pole nee..vathil chari ninnile mazhakonchal pole nee kolussaninju vannille oru nullu ponnithalil..salabhangal paareele aniviralaale anuragum metteele... mazhakonchal pole nee kolussaninju vannille nilathikal pole nee..vathil chari ninnile | വരികള്‍ ചേര്‍ത്തത്: സന്ധ്യ ശശി മഴക്കൊഞ്ചൽ പോലെ നീ കൊലുസ്സണിഞ്ഞു വന്നില്ലേ നിലാത്തിങ്കൾ പോലെ നീ.. വാതിൽ ചാരി നിന്നില്ലേ (2) പുലർമഞ്ഞിൻ തുള്ളികളിൽ ഇമവെട്ടം ചാർത്തീലേ ഒരു നുള്ള് പൊന്നിതളിൽ.. ശലഭങ്ങൾ പാറീലേ അണിവിരലാലെ അനുരാഗം മീട്ടീലേ ... മഴക്കൊഞ്ചൽ പോലെ നീ കൊലുസ്സണിഞ്ഞു വന്നില്ലേ നിലാത്തിങ്കൾ പോലെ നീ.. വാതിൽ ചാരി നിന്നില്ലേ വെയിൽ മാഞ്ഞൊരു പകലിൻ വഴിയിൽ ചിരിമുത്തുകൾ തൂകി വാനം ... കാതോരം മൂളും പാട്ടിൽ കിന്നാരം ചൊല്ലി തെന്നൽ പവനിഴകൾ പാകി മിനുക്കി പകലോനും പാടെ മാഞ്ഞു .. പ്രണയത്തിൻ കാര്യം ചൊല്ലി.. താരകളും മിഴികളെറിഞ്ഞു ഈ രാവിൽ നീയും ഞാനും ഇതളടരാ പൂവുകളായ് ഈ മോഹച്ചിമിഴിന്നുള്ളിൽ മധുചഷകം തേടി നമ്മൾ മഴക്കൊഞ്ചൽ പോലെ നീ കൊലുസ്സണിഞ്ഞു വന്നില്ലേ നിലാത്തിങ്കൾ പോലെ നീ.. വാതിൽ ചാരി നിന്നില്ലേ വിരഹത്തിൻ വിത്ത് വിതച്ച് പനിമതിയും പോയി മറഞ്ഞു കഥയറിയാ കണ്ണീരോടെ.. കാർമുകിലും പെയ്തുതുടങ്ങി ഇഴതെറ്റിയ നോവുകളുള്ളിൽ.. ഉലയുന്നൊരു നെയ്ത്തിരിയായ് ഇടനെഞ്ചിൻ തന്ത്രിയിലാരോ.. പാഴ്ശ്രുതിയിൽ തമ്പുരു മീട്ടി മൗനത്തിൻ ചിറകിലൊതുങ്ങി അകലത്തായാരോ തേങ്ങി നിഴൽ മാഞ്ഞൊരു നേരം നോക്കി .. ഇതുവഴിയേ പോയി ഞാനും ... മഴക്കൊഞ്ചൽ പോലെ നീ കൊലുസ്സണിഞ്ഞു വന്നില്ലേ നിലാത്തിങ്കൾ പോലെ നീ.. വാതിൽ ചാരി നിന്നില്ലേ മഴക്കൊഞ്ചൽ പോലെ നീ കൊലുസ്സണിഞ്ഞു വന്നില്ലേ ഒരു നുള്ള് പൊന്നിതളിൽ.. ശലഭങ്ങൾ പാറീലേ അണിവിരലാലെ അനുരാഗം മീട്ടീലേ ... മഴക്കൊഞ്ചൽ പോലെ നീ കൊലുസ്സണിഞ്ഞു വന്നില്ലേ നിലാത്തിങ്കൾ പോലെ നീ.. വാതിൽ ചാരി നിന്നില്ലേ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കാലം
- ആലാപനം : അന്ന കാതറീന, അഭയ് ജോധ്പൂർക്കർ | രചന : കാവ്യ മാധവന് | സംഗീതം : ശ്രീശങ്കർ
- പറന്ന്
- ആലാപനം : അന്ന കാതറീന | രചന : അന്ന കാതറീന, ഫസൽ | സംഗീതം : അന്ന കാതറീന
- മായും സന്ധ്യേ
- ആലാപനം : അരുണ്‍ ഏലാട്ട്, രമ്യ നമ്പീശന് | രചന : വിനായക് ശശികുമാര്‍ | സംഗീതം : രാഹുല്‍ നമ്പ്യാര്‍
- ദൂരങ്ങൾ താണ്ടിപ്പോകും
- ആലാപനം : വിനീത് ശ്രീനിവാസന് | രചന : സബീന ഷാജഹാൻ | സംഗീതം : അനില്‍ ഗോപാലന്