View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ചിലതു നാം ...

ചിത്രംകിസ്മത്ത് (2016)
ചലച്ചിത്ര സംവിധാനംഷാനവാസ് കെ ബാവക്കുട്ടി
ഗാനരചനഅവര്‍ അലി
സംഗീതംഷമേജ് ശ്രീധര്‍
ആലാപനംമധുശ്രീ നാരായൺ

വരികള്‍

Lyrics submitted by: Indu Ramesh

Bhajare bhajare bhaje bhaje bhaja nanda
bhajare bhajare bhaje bhaje bhaja nanda
bhajare bhajare bhaje bhaje bhaja nanda
oo... oo... oo... oo...

Chilathu naam kalakalaayi pizhutherinjaalum
mulayidaam thaliridaam veliyidangalil..
vazhiyorathaarum kaanaathoru naal
thanalaay theeraam thaane..
athile pokum kaattin kilikal
kaliveedenne karuthaam...

oo... oo... oo... oo....

ishkin theeyil ninne
ishkin novil ninne
iruttin paatha kadanne sooryanudipporaakaasham naam
naame maravikalum ormmayumaay
naalekal than kanavaayi...

mele vinnu thaazhe mannum maathramaam
munnil thiramaala alarunna theerathu
thudaraamekaantha janmam
pinnil puzha pole kiniyunna novaake
kadalin maarathodungaam
mazha thoraam venal varaam
veyilengum poothulayaam
puthukaattathaadeedaam...

ishkin theeyil ninne
ishkin novil ninne
iruttin paatha kadanne sooryanudipporaakaasham naam
naame maravikalum ormmayumaay
naalekal than kanavaayi...
വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ്

ഭജരേ ഭജരേ ഭജെ ഭജെ ഭജ നന്ദ
ഭജരേ ഭജരേ ഭജെ ഭജെ ഭജ നന്ദ
ഭജരേ ഭജരേ ഭജെ ഭജെ ഭജ നന്ദ
ഓ... ഓ... ഓ... ഓ...

ചിലതു നാം കളകളായി പിഴുതെറിഞ്ഞാലും
മുളയിടാം തളിരിടാം വെളിയിടങ്ങളിൽ..
വഴിയോരത്താരും കാണാതൊരു നാൾ
തണലായ് തീരാം താനേ..
അതിലേ പോകും കാറ്റിൻ കിളികൾ
കളിവീടെന്നേ കരുതാം...

ഓ... ഓ... ഓ... ഓ...

ഇഷ്കിൻ തീയിൽ നിന്നേ
ഇഷ്കിൻ നോവിൽ നിന്നേ
ഇരുട്ടിൻ പാത കടന്നേ സൂര്യനുദിപ്പോരാകാശം നാം
നാമേ മറവികളും ഓർമ്മയുമായ്
നാളെകൾ തൻ കനവായി...

മേലെ വിണ്ണ് താഴെ മണ്ണും മാത്രമാം
മുന്നിൽ തിരമാല അലറുന്ന തീരത്ത്
തുടരാമേകാന്തജന്മം
പിന്നിൽ പുഴപോലെ കിനിയുന്ന നോവാകെ
കടലിൻ മാറത്തൊടുങ്ങാം
മഴ തോരാo വേനൽ വരാം
വെയിലെങ്ങും പൂത്തുലയാം
പുതുകാറ്റത്താടീടാം...

ഇഷ്കിൻ തീയിൽ നിന്നേ
ഇഷ്കിൻ നോവിൽ നിന്നേ
ഇരുട്ടിൻ പാത കടന്നേ സൂര്യനുദിപ്പോരാകാശം നാം
നാമേ മറവികളും ഓർമ്മയുമായ്
നാളെകൾ തൻ കനവായി...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

നിളമണൽത്തരികളിൽ
ആലാപനം : കെ എസ് ഹരിശങ്കര്‍, ശ്രെയ രാഘവ്   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : സുമേഷ് പരമേശ്വര്‍
ഖിസ പാതിയിൽ
ആലാപനം : സച്ചിന്‍ ബാലു   |   രചന : അവര്‍ അലി   |   സംഗീതം : സുശിന്‍ ശ്യാം, സുമേഷ് പരമേശ്വര്‍, ഷമേജ് ശ്രീധര്‍
തീം സോങ്
ആലാപനം : അജയ് സെൻ , ജോജു സബാസ്റ്റ്യൻ, ശ്രെയ രാഘവ്   |   രചന :   |   സംഗീതം : സുമേഷ് പരമേശ്വര്‍
ആണേ മദനപ്പൂ
ആലാപനം : കബീർ നല്ലളം   |   രചന : മോയിന്‍കുട്ടി വൈദ്യര്‍   |   സംഗീതം : സുമേഷ് പരമേശ്വര്‍
വിണ്ണ് ചുരന്ന
ആലാപനം : നീസ എം പി   |   രചന : അവര്‍ അലി   |   സംഗീതം : സുമേഷ് പരമേശ്വര്‍
ലോണ്‍ലിനസ്
ആലാപനം : ശ്രെയ രാഘവ്   |   രചന :   |   സംഗീതം : സുമേഷ് പരമേശ്വര്‍