Raavin Chillayil ...
Movie | Welcome to Central Jail (2016) |
Movie Director | Sundar Das |
Lyrics | Bappu Vavad |
Music | Nadirsha |
Singers | Sithara Krishnakumar |
Lyrics
Lyrics submitted by: Rajagopal | വരികള്‍ ചേര്‍ത്തത്: രാജഗോപാല്‍ ങൂ ങൂം..രാരിരോ രാരോ.. ആരാരോ രാരോ.. രാരിരോ രാരോ രാവിൻ ചില്ലയിൽ പാവം പെൺകിളി നോവാൽ നെയ്തൊരു കൂട് കൂട്ടിൽ കുഞ്ഞിനു കൂട്ടായ് വന്നിളം കാറ്റും പെയ്തതു ചൂട് ആരാരോ പാടീടും താരാട്ടിന്നെൻ കണ്മണിക്ക് ഏതേതോ നാളണയും കാണാൻ ആൺകിളി ഈ വഴിക്ക് (രാവിൻ ചില്ലയിൽ പാവം പെൺകിളി ) ആരാരോ രാരോ.. രാരിരോ രാരോ .. ആവോളം കനിവോടെ തൊട്ടിലാട്ടും കൈകളിൽ ചേർന്നൊരുനാൾ ആകാശങ്ങളിലൂടെ സ്വപ്നമേഘം മാണിക്യ മഞ്ചലിലായ് ദൂരെ ദൂരെ ആ സ്നേഹം പൂവിടും തീരം കാണുവാൻ പോയിടേണം ഈ മണ്ണിൻ കാതിൽ നിൻ ഗാനം തേങ്ങിയമർന്നിടുമ്പോൾ പേരറിയാ നൊമ്പരങ്ങൾ ആരോടെങ്കിലും ഓതിടേണം ആരാരോ രാരോ.. രാരിരോ രാരോ .. ..... ആദ്യം പുൽകിയ മാറിൽ കൺകൾ ആദ്യം തേടിയ പുഞ്ചിരിയിൽ പൂന്തേനുണ്ടു മയങ്ങാൻ കുഞ്ഞിപ്പൂങ്കുയിലിൻ മനം ആഗ്രഹിപ്പൂ കാലം കൈകളിൽ ദാനം തന്നത് കാണാതാരു കവർന്നെടുത്തു വാത്സല്യം കൈമാറും വാതിൽ മുന്നിലടഞ്ഞിടവേ പ്രാർത്ഥനയോടമ്മ മനം കാത്തൊരു ദീപം കണ്ണടച്ചു.. (രാവിൻ ചില്ലയിൽ പാവം പെൺകിളി ) |
Other Songs in this movie
- Sundari
- Singer : Shankar Mahadevan | Lyrics : Vayalar Sarathchandra Varma | Music : Nadirsha
- Police Aanu Thaaram
- Singer : Nadirsha | Lyrics : Nidhin PL | Music : Nidhin PL
- Enthaanen Manassile
- Singer : Madhu Balakrishnan, Jyotsna Radhakrishnan | Lyrics : Santhosh Varma | Music : Berny Ignatius