View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

വാടരുതീ മലരിനി ...

ചിത്രംസത്യഭാമ (1963)
ചലച്ചിത്ര സംവിധാനംഎം എസ് മണി
ഗാനരചനഅഭയദേവ്
സംഗീതംവി ദക്ഷിണാമൂര്‍ത്തി
ആലാപനംപി ലീല, കെ പി ഉദയഭാനു

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

vaadaruthee malarini athinenthu venam
aadakal veno alankaarangal veno
mandahaasa rasamithu maayaathirunnaal
onnumillaasha en hridayeshaa
(vaadaruthee)

en pranaya vanikayile paarijaathame
pakaranamen karalinu narumanam ennum
aliyanamee muraliyilen maanasamennum
nukaranamee jeevithathil madhurasam ennum
preme malar maalayithu choodanamennum
anuraaga geethamithu paadanamennum
(vaadaruthee)

mahiyiloru purushanu than jeevitha swarggam
mathi kavarum maanini than punchiriyallo
maanini than chiri maayaan kaaranamennum
kanavane kaanaathirikkum vedanayallo
enkil ninne vittini njaan pokukayilla
enkilente mandahaasam maayukayilla
pokaruthee puthu vasantham iniyorunaalum
pokaruthen arikil ninnum iniyorunaalum
(vaadaruthee)
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

വാടരുതീ മലരിനി അതിനെന്തു വേണം
ആടകള്‍ വേണോ അലങ്കാരങ്ങള്‍ വേണോ
മന്ദഹാസ രസമിതു മായാതിരുന്നാല്‍
ഒന്നുമില്ലാശ എന്‍ ഹൃദയേശാ
(വാടരുതീ )

എന്‍ പ്രണയവനികയിലെ പാരിജാതമേ
പകരണമെന്‍ കരളിനു നറുമണമെന്നും
അലിയണമീ മുരളിയിലെന്‍ മാനസമെന്നും
നുകരണമീ ജീവിതത്തില്‍ മധുരസമെന്നും
പ്രേമമലര്‍ മാലയിതു ചൂടണമെന്നും
അനുരാഗ ഗീതമിതു പാടണമെന്നും
(വാടരുതീ )

മഹിയിലൊരു പുരുഷനു തന്‍ ജീവിതസ്വര്‍ഗ്ഗം
മതി കവരും മാനിനിതന്‍ പുഞ്ചിരിയല്ലോ
മാനിനി തന്‍ ചിരിമായാന്‍ കാരണമെന്നും
കണവനെ കാണാതിരിക്കും വേദനയല്ലോ
എങ്കില്‍ നിന്നെ വിട്ടിനി ഞാന്‍ പോകുകയില്ല
എങ്കിലെന്റെ മന്ദഹാസം മായുകയില്ല
പോകരുതേ പുതുവസന്തം ഇനിയൊരുനാളും
പോകരുതെന്‍ അരികില്‍നിന്നും ഇനിയൊരുനാളും
(വാടരുതീ )


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മന്നവനായാലും
ആലാപനം : പി ബി ശ്രീനിവാസ്‌   |   രചന : അഭയദേവ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ഇടതുകണ്ണിളകുന്നതെന്തിനാണോ
ആലാപനം : എസ് ജാനകി, എ പി കോമള, ബി വസന്ത   |   രചന : അഭയദേവ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ഗോകുലത്തില്‍ പണ്ടു
ആലാപനം : പി ലീല   |   രചന : അഭയദേവ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ആരാമത്തിന്‍ സുന്ദരിയല്ലേ
ആലാപനം : എസ് ജാനകി   |   രചന : അഭയദേവ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
കാടിന്റെ കരളു തുടിച്ചു
ആലാപനം : പി ലീല, കോറസ്‌   |   രചന : അഭയദേവ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ഒരു വഴി ചൊല്‍കെന്‍ ഉള്ളം കുളിരാന്‍
ആലാപനം : പി സുശീല   |   രചന : അഭയദേവ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
മതി മതി മായാലീലകള്‍
ആലാപനം : പി ലീല   |   രചന : അഭയദേവ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ജയ ജയ നാരായണാ
ആലാപനം : കമുകറ   |   രചന : അഭയദേവ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
പ്രഭാതകാലേ ബ്രഹ്മാവായീ
ആലാപനം : കെ ജെ യേശുദാസ്   |   രചന : അഭയദേവ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
പ്രകാശ രൂപ സൂര്യദേവാ
ആലാപനം : കെ ജെ യേശുദാസ്   |   രചന : അഭയദേവ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
മാതേ ജഗന്മാതേ
ആലാപനം : പി ലീല   |   രചന : അഭയദേവ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി