View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

തനിയെ മിഴികൾ ...

ചിത്രംഗപ്പി (2016)
ചലച്ചിത്ര സംവിധാനംജോണ്‍പോള്‍ ജോര്‍ജ്ജ്
ഗാനരചനവിനായക് ശശികുമാര്‍
സംഗീതംവിഷ്ണു വിജയ്
ആലാപനംസൂരജ് സന്തോഷ്, മധുവന്തി നാരായൺ

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

thaniye mizhikal thulumbiyo
veruthe mozhikal vithumbiyo
manjerum vinnoram mazhamaayum pole
kunjomal kannoram kanneerum maayenam

nenchoram kunnolam chelerum
kanavukalumorupidi
kaavalaay vazhi thedanam
oru maarivil chirakeranam
aasha than therithil parannu vaanil
nee uyaranam
idanenchile murivaaranam
iru kannilum mizhiveranam
nanmakal pookkumee
pulari thedi nee ozhukanam

akathaarilee cheru thengal maanjidum
thiri neettumee kulirormmakal
thirike varum

iravaakave pakalaakave kavilathu ninteyee
chiri kaathidaan ithuvazhi njaan
thunayaay varaam iniyennume kuda neerthidaam
thanalekidaam
oru nalla neram varavettidaam

kunjomal kannoram kanneerum maayenam
nenchoram kunnolam chelerum
kanavukalumorupidi
kaavalaay vazhi thedanam
oru maarivil chirakeranam
aasha than therithil parannu vaanil
nee uyaranam
idanenchile murivaaranam
iru kannilum mizhiveranam
nanmakal pookkumee
pulari thedi nee ozhukanam
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

തനിയെ മിഴികൾ തുളുമ്പിയോ
വെറുതെ മൊഴികൾ വിതുമ്പിയോ
മഞ്ഞേറും വിണ്ണോരം മഴമായും പോലെ
കുഞ്ഞോമൽ കണ്ണോരം കണ്ണീരും മായേണം

നെഞ്ചോരം കുന്നോളം ചേലേറും
കനവുകളുമൊരുപിടി
കാവലായി വഴി തേടണം
ഒരു മാരിവിൽ ചിറകേറണം
ആശ തൻ തേരിതിൽ പറന്നു വാനിൽ
നീ ഉയരണം
ഇടനെഞ്ചിൽ മുറിവാറണം
ഇരു കണ്ണിലും മിഴിവേറണം
നന്മകൾ പൂക്കുമീ
പുലരി തേടി നീ ഒഴുകണം

അകതാരിലെ ചെറു തേങ്ങൽ മാഞ്ഞിടും
തിരി നീറ്റുമീ കുളിരോർമ്മകൾ
തിരികെ വരും

ഇരാവാകവേ പകലാകവേ കവിളത്തു നിന്റെയീ
ചിരി കാത്തിടാൻ ഇതുവഴി ഞാൻ
തുണയായി വരാം ഇനിയെന്നുമേ കുട നീർത്തിടാം
തണലേകിടാം
ഒരു നല്ല നേരം വരവേറ്റിടാം

കുഞ്ഞോമൽ കണ്ണോരം കണ്ണീരും മായേണം
നെഞ്ചോരം കുന്നോളം ചേലേറും
കനവുകളുമൊരുപിടി
കാവലായി വഴി തേടണം
ഒരു മാരിവിൽ ചിറകേറണം
ആശ തൻ തേരിതിൽ പറന്നു വാനിൽ
നീ ഉയരണം
ഇടനെഞ്ചിൽ മുറിവാറണം
ഇരു കണ്ണിലും മിഴിവേറണം
നന്മകൾ പൂക്കുമീ
പുലരി തേടി നീ ഒഴുകണം


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഗബ്രിയേലിന്റെ
ആലാപനം : ആന്റണി ദാസൻ   |   രചന : വിനായക് ശശികുമാര്‍   |   സംഗീതം : വിഷ്ണു വിജയ്
അതിരലിയും
ആലാപനം : ലതിക, വിജയ്‌ യേശുദാസ്‌   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : വിഷ്ണു വിജയ്
വിരിഞ്ഞ പൂങ്കുരുന്നേ
ആലാപനം : വിഷ്ണു വിജയ്   |   രചന : വിനായക് ശശികുമാര്‍   |   സംഗീതം : വിഷ്ണു വിജയ്
തിര തിര
ആലാപനം : സുചിത് സുരേശൻ, വിജയൻ അമ്പലപ്പുഴ, മധുവന്തി നാരായൺ   |   രചന : വിനായക് ശശികുമാര്‍   |   സംഗീതം : വിഷ്ണു വിജയ്