Shishiravaanil ...
Movie | Chinna Daada (2016) |
Movie Director | Raju Champakkara |
Lyrics | Subhash Cherthala |
Music | Sumesh Koottikkal |
Singers | KJ Yesudas, Sharon Joseph |
Lyrics
Lyrics submitted by: Dr. Susie Pazhavarical shishiravaanil pranaya mukilaay kulirum rithuvani nee sakhee mizhiyilezhuthum kavithayaay nee viriyum panimathiye priyaa mridula mohiniyaay nee kaathuninnuvo arikil shinjithamaay nee mooli ninnuvo (shishiravaanil ) mohaveenakal meetti njaan karalkkoottil ekanaay sneharaagame pakaroo then mozhi nee prema chandanam chaarthi njaan ulppoovin praananil aathmabhaavame varumo paarvanamaay vellilam kiliye porumo ponnilam thaliraay chernnidaan tharalaraavil thalirnilaavil pozhiyum madhumazha nee priyaa Aa...Aa.... harshagangayil munguvaan thudichoru neramaay thaaranoopuram thaniye paadunnu pon maraalika doothumaay vin theril paariyo mohavalliyil tharumo thoo midhunam nallilam kuyile paadumo nenchile malaraay kaathidaam (shishiravaanil ) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ ശിശിരവാനിൽ പ്രണയമുകിലായ് കുളിരും ഋതുവനി നീ സഖീ മിഴിയിലെഴുതും കവിതയായ് നീ വിരിയും പനിമതിയേ പ്രിയാ മൃദുല മോഹിനിയായ് നീ കാത്തു നിന്നുവോ അരികിൽ ശിഞ്ജിതമായ് നീ മൂളി നിന്നുവോ (ശിശിരവാനിൽ ) മോഹവീണകൾ മീട്ടി ഞാൻ കരൾക്കൂട്ടിൽ ഏകനായ് സ്നേഹരാഗമേ പകരൂ തേൻ മൊഴി നീ പ്രേമചന്ദനം ചാർത്തി ഞാൻ ഉൾപ്പൂവിൻ പ്രാണനിൽ ആത്മഭാവമേ വരുമോ പാർവണമായ് വെള്ളിലം കിളിയേ പോരുമോ പൊന്നിളം തളിരായ് ചേർന്നിടാൻ തരളരാവിൽ തളിർ നിലാവിൽ പൊഴിയും മധുമഴ നീ പ്രിയാ ആ....ആ.... ഹർഷ ഗംഗയിൽ മുങ്ങുവാൻ തുടിച്ചോരു നേരമായ് താരനൂപുരം തനിയെ പാടുന്നു പൊൻ മരാളിക ദൂതുമായ് വിൺ തേരിൽ പാറിയോ മോഹവല്ലിയിൽ തരുമോ തൂ മിഥുനം നല്ലിളം കുയിലേ പാടുമോ നെഞ്ചിലെ മലരായ് കാത്തിടാം (ശിശിരവാനിൽ ) |
Other Songs in this movie
- Aattamaattam Kudamaattam
- Singer : Sharon Joseph, Vijay Madhav | Lyrics : Subhash Cherthala, Vijay Madhav | Music : Vijay Madhav