View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ജപസൂര്യഗായത്രി ...

ചിത്രംദേവയാനം (2017)
ചലച്ചിത്ര സംവിധാനംസുകേഷ് റോയ്
ഗാനരചനരാജീവ്‌ ആലുങ്കല്‍
സംഗീതംചന്തു മിത്ര
ആലാപനംസുദീപ് കുമാര്‍

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

japasooryagaayathri shruthi cherum nerathu
ilam manjin varamanjal arayunnithaa
poonkuyil paadunna puthumana muttathu
pularveyil kolangal ezhuthunnithaa
naalukettinte aravaathil thurakkunnithaa
nanmayolunna sreedevikaa...
japasooryagaayathri shruthi cherum nerathu
ilam manjin varamanjal arayunnithaa
poonkuyil paadunna puthumana muttathu
pularveyil kolangal ezhuthunnithaa .....

poonunool poleyee puzha vannu thazhukumbol
thaazhvara dhyaanichu mizhi poottiyo
upanayanathinte upaveda shankholi
aananda manthrathil ilakunnuvo
rithubheda swarakanyakal saadhakam cheytheedave
mathimukhi maniveenayil
thanuviral thazhukeedave
shreeranjini ninnullilum
hemantha chandrolsavam .....

machakathammaykku thoovennilaavinte
nallenna nanayunna thiri neettiyo
sandhyaykku sheevothi aaraadum nerathu
thirunaama rudraaksham kortheelayo
kadhakali arangaakuvaan
vadakkillam orungeedave
puthiyoru purappaadinaay
manayola chaartheedave
aaro oraal mindaatheyee
kaatodu koodunnuvo .....
വരികള്‍ ചേര്‍ത്തത്: രാജഗോപാല്‍

ജപസൂര്യഗായത്രി ശ്രുതി ചേരും നേരത്ത്
ഇളം മഞ്ഞിൽ വരമഞ്ഞൾ അരയുന്നിതാ
പൂങ്കുയിൽ പാടുന്ന പുതുമന മുറ്റത്ത്
പുലർ വെയിൽ കോലങ്ങൾ എഴുതുന്നിതാ
നാലുകെട്ടിന്റെ അറവാതിൽ തുറക്കുന്നിതാ
നന്മയോലുന്ന ശ്രീദേവികാ..
ജപസൂര്യഗായത്രി ശ്രുതി ചേരും നേരത്ത്
ഇളം മഞ്ഞിൽ വരമഞ്ഞൾ അരയുന്നിതാ
പൂങ്കുയിൽ പാടുന്ന പുതുമന മുറ്റത്ത്
പുലർ വെയിൽ കോലങ്ങൾ എഴുതുന്നിതാ
.....
പൂണൂനൂൽ പോലെയീ പുഴ വന്നു തഴുകുമ്പോൾ
താഴ് വര ധ്യാനിച്ചു മിഴി പൂട്ടിയോ
ഉപനയനത്തിന്റെ ഉപവേദ ശംഖൊലി
ആനന്ദ മന്ത്രത്തിൽ ഇളകുന്നുവോ
ഋതുഭേദ സ്വരകന്യകൾ സാധകം ചെയ്തീടവേ
മതിമുഖി മണിവീണയിൽ
തണുവിരൽ തഴുകീടവേ
ശ്രീരഞ്ജിനീ നിന്നുള്ളിലും
ഹേമന്ത ചന്ദ്രോത്സവം..
....
മച്ചകത്തമ്മയ്ക്ക് തൂവെണ്ണിലാവിന്റെ
നല്ലെണ്ണ നനയുന്ന തിരി നീട്ടിയോ
സന്ധ്യയ്ക്ക് ശീവോതി ആറാടും നേരത്ത്
തിരുനാമ രുദ്രാക്ഷം കോർത്തീലയോ
കഥകളി അരങ്ങാകുവാൻ
വടക്കില്ലം ഒരുങ്ങീടവേ
പുതിയൊരു പുറപ്പാടിനായ്
മനയോല ചാർത്തീടവേ
ആരോ ഒരാൾ മിണ്ടാതെയീ
കാറ്റോടു കൂടുന്നുവോ..


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മുദ്ദുഗരെ
ആലാപനം : ജയശ്രീ രാജീവ്   |   രചന : അന്നമാചാര്യ   |   സംഗീതം : ജയശ്രീ രാജീവ്