View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Ee Poovithalkkumpilil ...

MovieMarupadi (2016)
Movie DirectorVM Vinu
LyricsRafeeq Ahamed
MusicM Jayachandran
SingersM Jayachandran

Lyrics

Lyrics submitted by: Dr. Susie Pazhavarical

um ...hmmm...um...hmmm....

ee poovithalkkumpilil kaikkudannayil
neerthullikal shoonyamaay chornnu pokayaay
ee janmamaam shankhile theerthamaay
pinneyum porumo.....

irulin andha lipiyil
ee nizhalin neelamashiyil
raavu dooreyezhuthi verpaadin anthya varikal
nira thaarakal chorinjatho
ee baashpadhaara neele
ee poovithalkkumpilil kaikkudannayil
neerthullikal shoonyamaay chornnu pokayaay .....

oru nilaavin pirakeee nishayalanju veruthe
moha saandhyaraagam chithayaayerinju thaniye
erivenalin maarile kaarmukilumengu poy
ee vaanavum bhoomiyum saagarangalil
kaathorkkuvaan marupadi kaattu chollumo
ee janmamaam shankhile theerthamaay
pinneyum porumo.....
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

ഉം...ഉം...

ഈ പൂവിതൾക്കുമ്പിളിൽ കൈക്കുടന്നയിൽ
നീർത്തുള്ളികൾ ശൂന്യമായ് ചോർന്നു പോകയായ്
ഈ ജന്മമാം ശംഖിലെ തീർത്ഥമായ്
പിന്നെയും പോരുമോ ....

ഇരുളിനന്ധലിപിയിൽ
ഈ നിഴലിൻ നീലമഷിയിൽ
രാവു ദൂരെയെഴുതി വേർപാടിന്നന്ത്യ വരികൾ
നിറ താരകൾ ചൊരിഞ്ഞതോ
ഈ ബാഷ്പധാര നീളെ
ഈ പൂവിതൾക്കുമ്പിളിൽ കൈക്കുടന്നയിൽ
നീർത്തുള്ളികൾ ശൂന്യമായ് ചോർന്നു പോകയായ് .....

ഒരു നിലാവിൻ പിറകെ ഈ നിശയലഞ്ഞു വെറുതെ
മോഹസാന്ധ്യരാഗം ചിതയായെരിഞ്ഞു തനിയെ
എരിവേനലിൻ മാറിലെ കാർമുകിലുമെങ്ങു പോയ്
ഈ വാനവും ഭൂമിയും സാഗരങ്ങളിൽ
കാതോർക്കുവാൻ മറുപടി കാറ്റു ചൊല്ലുമോ
ഈ ജന്മമാം ശംഖിലെ തീർത്ഥമായ്
പിന്നെയും പോരുമോ ....


Other Songs in this movie

Melle Vannu Poyi
Singer : Varsha Vinu   |   Lyrics : Rafeeq Ahamed   |   Music : M Jayachandran
Ponnilanjichottile
Singer : Shweta Mohan   |   Lyrics : Rafeeq Ahamed   |   Music : M Jayachandran