Madhyaahna Sooryante ...
Movie | Aaradi (2017) |
Movie Director | Saji Palamel |
Lyrics | Rajeev Alunkal |
Music | Ramesh Narayan |
Singers | Ramesh Narayan |
Lyrics
Lyrics submitted by: Indu Ramesh Madhyaahna sooryante mandasmithangale madhumaasam ariyaathe poyo.. ((maadhyaahna sooryante.. ) sandhyakal polumaa sneha saarangiye nenchodu cherkkaathe poyo... maadhyaahna sooryante mandasmithangale madhumaasam ariyaathe poyo... aarude kanavile nanmayil ninnum aaradi mannu pathichu kittum ekaantha janmathin venal vedana kaalame neeyum thiricharinjo... maadhyaahna sooryante mandasmithangale madhumaasam ariyaathe poyo... nerinte nerukayil mruthiyude mounam avasaana nidrayum kothichu nilppoo kadalaazhamunarunna neethipravaahame kaithiri munnil thelichu vaykkoo... maadhyaahna sooryante mandasmithangale madhumaasam ariyaathe poyo... sandhyakal polumaa sneha saarangiye nenchodu cherkkaathe poyo... maadhyaahna sooryante mandasmithangale madhumaasam ariyaathe poyo... | വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ് മദ്ധ്യാഹ്നസൂര്യന്റെ മന്ദസ്മിതങ്ങളെ മധുമാസമറിയാതെ പോയോ.. (മദ്ധ്യാഹ്നസൂര്യന്റെ.. ) സന്ധ്യകൾ പോലുമാ സ്നേഹസാരംഗിയെ നെഞ്ചോടു ചേർക്കാതെപോയോ... മദ്ധ്യാഹ്നസൂര്യന്റെ മന്ദസ്മിതങ്ങളെ മധുമാസമറിയാതെ പോയോ... ആരുടെ കനവിലെ നന്മയിൽ നിന്നും ആറടി മണ്ണ് പതിച്ചുകിട്ടും ഏകാന്തജന്മത്തിൻ വേനൽ വേദന കാലമേ നീയും തിരിച്ചറിഞ്ഞോ... മദ്ധ്യാഹ്നസൂര്യന്റെ മന്ദസ്മിതങ്ങളെ മധുമാസമറിയാതെ പോയോ... നേരിന്റെ നെറുകയിൽ മൃതിയുടെ മൗനം അവസാനനിദ്രയും കൊതിച്ചുനിൽപ്പൂ കടലാഴമുണരുന്ന നീതിപ്രവാഹമേ കൈത്തിരി മുന്നിൽ തെളിച്ചുവയ്ക്കൂ... മദ്ധ്യാഹ്നസൂര്യന്റെ മന്ദസ്മിതങ്ങളെ മധുമാസമറിയാതെ പോയോ.. സന്ധ്യകൾ പോലുമാ സ്നേഹസാരംഗിയെ നെഞ്ചോടു ചേർക്കാതെപോയോ... മദ്ധ്യാഹ്നസൂര്യന്റെ മന്ദസ്മിതങ്ങളെ മധുമാസമറിയാതെ പോയോ... |