പാറിപ്പറക്കൂ കിളി ...
ചിത്രം | എബി (2017) |
ചലച്ചിത്ര സംവിധാനം | ശ്രികാന്ത് മുരളി |
ഗാനരചന | റഫീക്ക് അഹമ്മദ് |
സംഗീതം | ബിജിബാല്‍ |
ആലാപനം | സംഗീത പ്രഭു (സംഗീത ശ്രീകാന്ത്) |
വരികള്‍
Lyrics submitted by: Ajay Nair Paaripparakkoo kili iru chirakariyaathe Malanirakalil mukilalakalil chekkeruvaan Athiraliyukayaayi mizhi vidarukayaayi Aakaashame ammayeppole nerukayil nukaroo Mele paaripparakkoo kili iru chirakariyaathe Valarnna naal nadanna naal oru nizhalaayi koode Irunnathaanilavariyaathe njaan Chodimalarukalil swaramaniyuthiraanaayi Maarathe ennomane nin chaare Paaripparakkoo kili iru chirakariyaathe Uyarnnu nee parannini mathivaruvathinaayi Ninakku njaan neela vaanamaavaam Manimalarvaniyil kurukuzhalukaloothi Maalakhamaar porukille koode Paaripparakkoo kili iru chirakariyaathe Malanirakalil mukilalakalil chekkeruvaan Athiraliyukayaayi mizhi vidarukayaayi Aakaashame ammayeppole nerukayil nukaroo Mele paaripparakkoo kili iru chirakariyaathe | വരികള്‍ ചേര്‍ത്തത്: അജയ് നായര്‍ പാറിപ്പറക്കൂ കിളി ഇരു ചിറകറിയാതെ മലനിരകളിൽ മുകിലലകളിൽ ചേക്കേറുവാൻ അതിരലിയുകയായ് മിഴി വിടരുകയായ് ആകാശമേ അമ്മയെപ്പോലെ നെറുകയിൽ നുകരൂ മേലെ പാറിപ്പറക്കൂ കിളി ഇരു ചിറകറിയാതെ വളർന്ന നാൾ നടന്ന നാൾ ഒരു നിഴലായ് കൂടെ ഇരുന്നതാണിളവറിയാതെ ഞാൻ ചൊടിമലരുകളിൽ സ്വരമണിയുതിരാനായ് മാറാതെ എന്നോമനേ നിൻ ചാരേ പാറിപ്പറക്കൂ കിളി ഇരു ചിറകറിയാതെ ഉയർന്നു നീ പറന്നിനി മതിവരുവതിനായി നിനക്കു ഞാൻ നീലവാനമാവാം മണിമലർവനിയിൽ കുറുകുഴലുകളൂതി മാലാഖമാർ പോരുകില്ലേ കൂടെ പാറിപ്പറക്കൂ കിളി ഇരു ചിറകറിയാതെ മലനിരകളിൽ മുകിലലകളിൽ ചേക്കേറുവാൻ അതിരലിയുകയായ് മിഴി വിടരുകയായ് ആകാശമേ അമ്മയെപ്പോലെ നെറുകയിൽ നുകരൂ മേലെ പാറിപ്പറക്കൂ കിളി ഇരു ചിറകറിയാതെ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഒന്നുറങ്ങി
- ആലാപനം : വിനീത് ശ്രീനിവാസന്‍, സരിത റാം | രചന : റഫീക്ക് അഹമ്മദ് | സംഗീതം : ബിജിബാല്‍
- പറുദീസയിലെ
- ആലാപനം : സൗമ്യ രാമകൃഷ്ണന്‍ | രചന : റഫീക്ക് അഹമ്മദ് | സംഗീതം : ജയ്‌സൺ ജെ നായർ
- ലെയ്സാ അലേയ്സാ
- ആലാപനം : നിരഞ്ജ് സുരേഷ് | രചന : സന്തോഷ് വര്‍മ്മ | സംഗീതം : ബിജിബാല്‍
- പുത്തൻ സൂര്യൻ
- ആലാപനം : അരുണ്‍ ഏലാട്ട് | രചന : സന്തോഷ് വര്‍മ്മ | സംഗീതം : ബിജിബാല്‍