പൂര്‍ണേന്ദു മുഖി ...
ചിത്രം | കുരുക്ഷേത്രം (1970) |
ചലച്ചിത്ര സംവിധാനം | പി ഭാസ്കരൻ |
ഗാനരചന | പി ഭാസ്കരൻ |
സംഗീതം | കെ രാഘവന്‍ |
ആലാപനം | പി ജയചന്ദ്രൻ |
വരികള്‍
Lyrics submitted by: Sreedevi Pillai Poornendu mukhiyodambalathil vachu Poojicha chandanam njaan chodichu Kanmaniyathu kettu naanichu naanichu Kaal nakham kondoru vara varachu (poornendu) Aaraadhana theernnu nadayadachu Aalthara vilakkukal kannadachu (aaraadhana) Aalukalozhinju ambalakkulangare Ambili eeran thukil virichu (poornendu) Chandanam nalkaatha chaaru mukhee Nin manam paarunnathethu lokam? (chandanam) Naamiruperum thanichingu nilkkukil Naattukaar kaanumbol enthu thonnum! (poornendu) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള പൂര്‍ണ്ണേന്ദുമുഖിയോടമ്പലത്തില്‍ വച്ചു പൂജിച്ച ചന്ദനം ഞാന്‍ ചോദിച്ചു കണ്മണിയതു കേട്ടു നാണിച്ചു നാണിച്ചു കാല്‍നഖം കൊണ്ടൊരു വരവരച്ചു ആരാധന തീര്‍ന്നു നടയടച്ചു ആല്‍ത്തറവിളക്കുകള്‍ കണ്ണടച്ചു ആളുകളൊഴിഞ്ഞു അമ്പലക്കുളങ്ങരെ അമ്പിളി ഈറന്‍ തുകില്‍ വിരിച്ചു (പൂര്‍ണ്ണേന്ദുമുഖി) ചന്ദനം നല്‍കാത്ത ചാരുമുഖീ നിന്‍ മനം പാറുന്നതേതുലോകം? നാമിരുപേരും തനിച്ചിങ്ങു നില്‍ക്കുകില്‍ നാട്ടുകാര്‍ കാണുമ്പോള്‍ എന്തു തോന്നും! (പൂര്‍ണ്ണേന്ദുമുഖി) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ചെറുപീലികളിളകുന്നൊരു
- ആലാപനം : പി ലീല | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- തിരുവേഗപ്പുറയുള്ള
- ആലാപനം : എസ് ജാനകി | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- കാലം മുടിക്കെട്ടില്‍
- ആലാപനം : എസ് ജാനകി | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- കാര്‍മുകില്‍ പെണ്ണു
- ആലാപനം : എസ് ജാനകി | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍