View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മേഘം വാനിൽ ...

ചിത്രംഉത്തരം പറയാതെ (2017)
ചലച്ചിത്ര സംവിധാനംകൊല്ലം കെ രാ‍ജേഷ്
ഗാനരചനറഫീക്ക് അഹമ്മദ്
സംഗീതംനന്ദു കർത്ത
ആലാപനംനന്ദു കർത്ത

വരികള്‍

Lyrics submitted by: Indu Ramesh

Megham vaanil chaayunnu
neehaaraambaram azhiyunnu
alasa sameeranil tharalithamaamoru
sudhaamshuvaay nee ozhukunnu
ee nilaavilormmakal pozhiyunnu...
megham vaanil chaayunnu...

sakhi nin mizhiyil nirayum neerthulli
vikaara saagaramaayunarnnu
ahaahaa... ahaahaahaa..
ohoho hohohohoho... (sakhi.. )
yadukula sandhyaa vijanavanathil
makaranilaavin thelineeralayil
maraala midhunangal aayirunnu
naam swayam marannavaraayirunnu...

megham vaanil chaayunnu...

karalil neerum pranayonmaadangal
kedaathe neythiriyaay vidarnnu
ahaahaa... ahaahaahaa..
ohoho hohohohoho... (karalil.. )
maravikal moodum maayaaksharangal
surabhilametho smruthiyude thaalil
suvarnna mounangalaay niranju
naam apoorvva nirvruthiyaay alinju...

megham vaanil chaayunnu
neehaaraambaram azhiyunnu
alasa sameeranil tharalithamaamoru
sudhaamshuvaay nee ozhukunnu
ee nilaavilormmakal pozhiyunnu...
megham vaanil chaayunnu...
വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ്

മേഘം വാനിൽ ചായുന്നു
നീഹാരാംബരം അഴിയുന്നു
അലസസമീരനിൽ തരളിതമാമൊരു
സുധാംശുവായ് നീ ഒഴുകുന്നു
ഈ നിലാവിലോർമ്മകൾ പൊഴിയുന്നു...
മേഘം വാനിൽ ചായുന്നു...

സഖി നിൻ മിഴിയിൽ നിറയും നീർത്തുള്ളി
വികാരസാഗരമായുണർന്നു
അഹാഹാ.. അഹാഹാഹാ..
ഒഹൊഹോ.. ഹൊഹൊഹൊഹൊഹോ... (സഖി.. )
യദുകുലസന്ധ്യാ വിജനവനത്തിൽ
മകരനിലാവിൻ തെളിനീരലയിൽ
മരാളമിഥുനങ്ങളായിരുന്നു
നാം സ്വയം മറന്നവരായിരുന്നു...

മേഘം വാനിൽ ചായുന്നു...

കരളിൽ നീറും പ്രണയോന്മാദങ്ങൾ
കെടാതെ നെയ്ത്തിരിയായ് വിടർന്നു
അഹാഹാ.. അഹാഹാഹാ..
ഒഹൊഹോ.. ഹൊഹൊഹൊഹൊഹോ... (കരളിൽ.. )
മറവികൾ മൂടും മായാക്ഷരങ്ങൾ
സുരഭിലമേതോ സ്മൃതിയുടെ താളിൽ
സുവർണ്ണമൗനങ്ങളായ് നിറഞ്ഞു
നാം അപൂർവ്വനിർവൃതിയായ് അലിഞ്ഞു...

മേഘം വാനിൽ ചായുന്നു
നീഹാരാംബരം അഴിയുന്നു
അലസസമീരനിൽ തരളിതമാമൊരു
സുധാംശുവായ് നീ ഒഴുകുന്നു
ഈ നിലാവിലോർമ്മകൾ പൊഴിയുന്നു...
മേഘം വാനിൽ ചായുന്നു...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

സായാഹ്ന രാഗം
ആലാപനം : പി ജയചന്ദ്രൻ   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : നന്ദു കർത്ത
പ്രിയസഖീ
ആലാപനം : രാകേഷ്‌ ബ്രഹ്മാനന്ദന്‍, ജുദിത്ത് ആന്‍   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : നന്ദു കർത്ത