View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മാവിലക്കുടിൽ ...

ചിത്രംരാമന്റെ ഏദൻതോട്ടം (2017)
ചലച്ചിത്ര സംവിധാനംരഞ്ജിത്ത് ശങ്കര്‍
ഗാനരചനസന്തോഷ് വര്‍മ്മ
സംഗീതംബിജിബാല്‍
ആലാപനംരാജലക്ഷ്മി അഭിരാം

വരികള്‍

Lyrics submitted by: Indu Ramesh

ngm... ngm... ngm... ngm...
laalallalaa... laalallalaa... laalallalaa... laalallaa...

Maavilakkudil painkili kokilakkili paadedee
​veendukittiya poonkuzhal mazhakkaar nirakkili oothedee
​maavilakkudil painkili kili kokilakkili paadedee
​veendukittiya poonkuzhal mazhakkaar nirakkili oothedee
thaazhavarayil kunjuthennal thaalamidum nerathu
ezhu swaram thotteduthen nenchakathe kompathu....

ariyumo karimukil malayude maaril
panimazhayaay peytha paattu.. (ariyumo.. )
manjumaala korkkum rithusundariyude priyanoridaya-
naadyaraagam othunnoru paattumekumo...

thaazhavarayil kunjuthennal thaalamidum nerathu
ezhu swaram thotteduthen nenchakathe kompathu....

kilukilum kalakalam aruvikal veendum
kolussukal chaarthunna paattu.. (kilukilum.. )
ormmayaattiloode kadalaasu thoniyozhukiyozhuki
baalyatheeramethunnoru paattumekumo...

ngm... ngm... laalallalaa... laalallaa...
ezhu swaram thotteduthen nenchakathe kompathu
​maavilakkudil painkili kokilakkili paadedee
​veendukittiya poonkuzhal mazhakkaar nirakkili oothedee
thaazhavarayil kunjuthennal thaalamidum nerathu
ezhu swaram thotteduthen nenchakathe kompathu...
laalallalaa... laalallalaa... laalallalaa... laalallaa...
ngm... ngm... ngm... ngm...
വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ്

ങും... ങും... ങും... ങും...
ലാലല്ലലാ... ലാലല്ലലാ... ലാലല്ലലാ... ലാലല്ലാ...

മാവിലക്കുടിൽ പൈങ്കിളി കോകിലക്കിളി പാടെടീ
വീണ്ടുകിട്ടിയ പൂങ്കുഴൽ മഴക്കാർ നിറക്കിളി ഊതെടീ
മാവിലക്കുടിൽ പൈങ്കിളി കിളി കോകിലക്കിളി പാടെടീ
വീണ്ടുകിട്ടിയ പൂങ്കുഴൽ മഴക്കാർ നിറക്കിളി ഊതെടീ
താഴ്വരയിൽ കുഞ്ഞുതെന്നൽ താളമിടും നേരത്ത്
ഏഴു സ്വരം തൊട്ടെടുത്തെൻ നെഞ്ചകത്തേ കൊമ്പത്ത്...

അറിയുമോ കരിമുകിൽ മലയുടെ മാറിൽ
പനിമഴയായ് പെയ്ത പാട്ട്... (അറിയുമോ.. )
മഞ്ഞുമാല കോർക്കും ഋതുസുന്ദരിയുടെ പ്രിയനൊരിടയ-
നാദ്യരാഗമോതുന്നൊരു പാട്ടുമേകുമോ...

താഴ്വരയിൽ കുഞ്ഞുതെന്നൽ താളമിടും നേരത്ത്
ഏഴു സ്വരം തൊട്ടെടുത്തെൻ നെഞ്ചകത്തേ കൊമ്പത്ത്...

കിലുകിലും കളകളം അരുവികൾ വീണ്ടും
കൊലുസ്സുകൾ ചാർത്തുന്ന പാട്ട്.. (കിലുകിലും.. )
ഓർമ്മയാറ്റിലൂടെ കടലാസുതോണിയൊഴുകിയൊഴുകി
ബാല്യതീരമെത്തുന്നൊരു പാട്ടുമേകുമോ...

ങും... ങും... ലാലല്ലലാ... ലാലല്ലാ...
ഏഴു സ്വരം തൊട്ടെടുത്തെൻ നെഞ്ചകത്തേ കൊമ്പത്ത്...
​മാവിലക്കുടിൽ പൈങ്കിളി കോകിലക്കിളി പാടെടീ
വീണ്ടുകിട്ടിയ പൂങ്കുഴൽ മഴക്കാർ നിറക്കിളി ഊതെടീ
താഴ്വരയിൽ കുഞ്ഞുതെന്നൽ താളമിടും നേരത്ത്
ഏഴു സ്വരം തൊട്ടെടുത്തെൻ നെഞ്ചകത്തേ കൊമ്പത്ത്...
​ലാലല്ലലാ... ലാലല്ലലാ... ലാലല്ലലാ... ലാലല്ലാ...
ങും... ങും... ങും... ങും...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അകലെയൊരു
ആലാപനം : ശ്രേയ ഘോഷാൽ   |   രചന : സന്തോഷ് വര്‍മ്മ   |   സംഗീതം : ബിജിബാല്‍
കവിതയെഴുതുന്നൂ
ആലാപനം : സൂരജ് സന്തോഷ്   |   രചന : സന്തോഷ് വര്‍മ്മ   |   സംഗീതം : ബിജിബാല്‍