View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Ozhukiyozhukiyee ...

MovieOru Cinemakkaran (2017)
Movie DirectorLeo Thaddeus
LyricsRafeeq Ahamed
MusicBijibal
SingersShweta Mohan, Haricharan

Lyrics

Lyrics submitted by: Indu Ramesh

Ozhukiyozhukiyee puzhayiloode
karayil vannoree ilakal nammal
pranayashaakhiyil iniyumeeran
dalapudangalaay maaruvaanaay
paadaan marannupoyoraa paattin
chirakukalil kayariyini uyarukayaayi
mohichum laalichum ee mannil poomanchathil
aavolam poonkaatte chaadiyurangoo
kaalathee muttathil venpraavin thooval pole
nin shwaasam en nenchil chernnu kidakkoo...

uthirmani perukkuvaan kuruvikal pole
thadangalil poroo koode
udalozhukumoree mezhuthirikalilum
naanam pookkum aalolam
snehichum daahichum ee janmam theeraathe naam
ethetho lokangal thedi nadakkum
orathe pookkalkkum thoomanjin mutham nalkum
aakaasham nin kannil veenu mayangum...

ozhukiyozhukiyee puzhayiloode
karayil vannoree ilakal nammal...

idam valam nadannupom nizhalukal pole
apaswaram thengumpozhum
shruthiyizhakalile swaralaya madhuvaay
veendum nammal onnaakum
snehichum daahichum ee janmam theeraathe naam
ethetho lokangal thedi nadakkum
orathe pookkalkkum thoomanjin mutham nalkum
aakaasham nin kannil veenu mayangum...

ozhukiyozhuki ozhukiyozhuki
puzhayiloode puzhayiloode
karayil vannoree.. karayil vannoree..
ilakal nammal.. ilakal nammal..
pranayashaakhiyil iniyumeeran
dalapudangalaay maaruvaanaay
paadaan marannupoyoraa paattin
chirakukalil kayariyini uyarukayaayi
mohichum laalichum ee mannil poomanchathil
aavolam poonkaatte chaadiyurangoo
kaalathee muttathil venpraavin thooval pole
nin shwaasam en nenchil chernnu kidakkoo...
വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ്

ഒഴുകിയൊഴുകിയീ പുഴയിലൂടെ
കരയിൽ വന്നൊരീ ഇലകൾ നമ്മൾ
പ്രണയശാഖിയിൽ ഇനിയുമീറൻ
ദലപുടങ്ങളായ് മാറുവാനായ്
പാടാൻ മറന്നുപോയൊരാ പാട്ടിൻ
ചിറകുകളിൽ കയറിയിനി ഉയരുകയായി
മോഹിച്ചും ലാളിച്ചും ഈ മണ്ണിൽ പൂമഞ്ചത്തിൽ
ആവോളം പൂങ്കാറ്റേ ചാടിയുറങ്ങൂ
കാലത്തീ മുറ്റത്തിൽ വെൺപ്രാവിൻ തൂവൽ പോലെ
നിൻ ശ്വാസം എൻ നെഞ്ചിൽ ചേർന്നുകിടക്കൂ...

ഉതിർമണി പെറുക്കുവാൻ കുരുവികൾ പോലെ
തടങ്ങളിൽ പോരൂ കൂടെ
ഉടലൊഴുകുമൊരീ മെഴുതിരികളിലും
നാണം പൂക്കും ആലോലം
സ്നേഹിച്ചും ദാഹിച്ചും ഈ ജന്മം തീരാതെ നാം
ഏതേതോ ലോകങ്ങൾ തേടിനടക്കും
ഓരത്തെ പൂക്കൾക്കും തൂമഞ്ഞിൻ മുത്തം നൽകും
ആകാശം നിൻ കണ്ണിൽ വീണുമയങ്ങും...

ഒഴുകിയൊഴുകിയീ പുഴയിലൂടെ
കരയിൽ വന്നൊരീ ഇലകൾ നമ്മൾ...

ഇടംവലം നടന്നുപോം നിഴലുകൾ പോലെ
അപസ്വരം തേങ്ങുമ്പോഴും
ശ്രുതിയിഴകളിലെ സ്വരലയമധുവായ്
വീണ്ടും നമ്മൾ ഒന്നാകും
സ്നേഹിച്ചും ദാഹിച്ചും ഈ ജന്മം തീരാതെ നാം
ഏതേതോ ലോകങ്ങൾ തേടിനടക്കും
ഓരത്തെ പൂക്കൾക്കും തൂമഞ്ഞിൻ മുത്തം നൽകും
ആകാശം നിൻ കണ്ണിൽ വീണുമയങ്ങും...

ഒഴുകിയൊഴുകി ഒഴുകിയൊഴുകി
പുഴയിലൂടെ പുഴയിലൂടെ
കരയിൽ വന്നൊരീ.. കരയിൽ വന്നൊരീ..
ഇലകൾ നമ്മൾ ഇലകൾ നമ്മൾ
പ്രണയശാഖിയിൽ ഇനിയുമീറൻ
ദലപുടങ്ങളായ് മാറുവാനായ്
പാടാൻ മറന്നുപോയൊരാ പാട്ടിൻ
ചിറകുകളിൽ കയറിയിനി ഉയരുകയായി
മോഹിച്ചും ലാളിച്ചും ഈ മണ്ണിൽ പൂമഞ്ചത്തിൽ
ആവോളം പൂങ്കാറ്റേ ചാടിയുറങ്ങൂ
കാലത്തീ മുറ്റത്തിൽ വെൺപ്രാവിൻ തൂവൽ പോലെ
നിൻ ശ്വാസം എൻ നെഞ്ചിൽ ചേർന്നുകിടക്കൂ...


Other Songs in this movie

Kannaake Mazhavillu
Singer : Vineeth Sreenivasan, Teenu Tellence   |   Lyrics : Santhosh Varma   |   Music : Bijibal
Angotto Ingotto
Singer : Bijibal   |   Lyrics : Santhosh Varma   |   Music : Bijibal
Chirakukalaayi
Singer : Arun Alat   |   Lyrics : BK Harinarayanan   |   Music : Bijibal