View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പോയ് മറഞ്ഞ കാലം ...

ചിത്രംവിശ്വാസപൂർവ്വം മൻസൂർ (2017)
ചലച്ചിത്ര സംവിധാനംപി റ്റി കുഞ്ഞു മുഹമ്മദ്‌
ഗാനരചനപ്രേംദാസ് ഗുരുവായൂർ
സംഗീതംരമേഷ് നാരായൺ
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Indu Ramesh

Poymaranja kaalam vannu cherumo
peythorinja megham vaanam thedumo
varnnamezhum chaarthum maarivillu pole
azhakezhunna baalyam varumo priye
aadyaanuraagam madhuram priye...
poymaranja kaalam vannu cherumo...

oru kuadyakku keezhe nammal mazha pozhinja paattu kettu
oru manassin thaalamode mathi maranna kaalam
mizhiyil mandaara thaliraniyum baalyam chethoharam
shruthiyil poonthoppil aadippaadiya koumaaram mohanam
kusruthi baalyathil ninte kaliveena thengiyo
kurumpin koumaara praayam virahakaavyam...

poymaranja kaalam vannu cherumo...

mazhayum manjum venalum maari maari vannupoy
madangukillaa yaathra poyi baalyavum koumaaravum
arike maavinte mullavalliyil pookkunnu youvanam
akale maaynnoranthisooryano koorirul saanthwanam
ormmacheppili ninnum njaanonnunarnnidatte
kaathu ninnidaa kaalam therileridatte...
വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ്

പോയ് മറഞ്ഞ കാലം വന്നുചേരുമോ
പെയ്തൊഴിഞ്ഞ മേഘം വാനം തേടുമോ
വർണ്ണമേഴും ചാർത്തും മാരിവില്ലു പോലെ
അഴകെഴുന്ന ബാല്യം വരുമോ പ്രിയേ
ആദ്യാനുരാഗം മധുരം പ്രിയേ...
പോയ് മറഞ്ഞ കാലം വന്നുചേരുമോ...

ഒരു കുടയ്ക്കു കീഴെ നമ്മൾ മഴ പൊഴിഞ്ഞ പാട്ടു കേട്ടു
ഒരു മനസ്സിൻ താലമോടെ മതിമറന്ന കാലം
മിഴിയിൽ മന്ദാരത്തളിരണിയും ബാല്യം ചേതോഹരം
ശ്രുതിയിൽ പൂന്തോപ്പിലാടിപ്പാടിയ കൗമാരം മോഹനം
കുസൃതി ബാല്യത്തിൽ നിന്റെ കളിവീണ തേങ്ങിയോ
കുറുമ്പിൻ കൗമാരപ്രായം വിരഹകാവ്യം...

പോയ് മറഞ്ഞ കാലം വന്നുചേരുമോ...

മഴയും മഞ്ഞും വേനലും മാറിമാറി വന്നുപോയ്
മടങ്ങുകില്ലാ യാത്ര പോയി ബാല്യവും കൗമാരവും
അരികെ മാവിന്റെ മുല്ലവള്ളിയിൽ പൂക്കുന്നു യൗവ്വനം
അകലെ മായുന്നൊരന്തിസൂര്യനോ കൂരിരുൾസാന്ത്വനം
ഓർമ്മച്ചെപ്പിൽ നിന്നും ഞാനൊന്നുണർന്നിടട്ടെ
കാത്തുനിന്നിടാ കാലം തേരിലേറിടട്ടേ...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അറിയായ്കയാലല്ല സ്‌നേഹമേ
ആലാപനം : മധുശ്രീ നാരായൺ, യാസിൻ നിസ്സാർ   |   രചന : പ്രഭ വര്‍മ്മ   |   സംഗീതം : രമേഷ് നാരായൺ
ഇടനെഞ്ചിൽ ഇടയ്ക്കകൾ
ആലാപനം : ഫ്രാങ്കോ, യാസിൻ നിസ്സാർ, അനിത ഷൈക്ക്   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : രമേഷ് നാരായൺ
നിലാവിന്റെ നഗരമേ
ആലാപനം : കെ എസ്‌ ചിത്ര   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : രമേഷ് നാരായൺ