View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ആതിരേ ആതിരേ ...

ചിത്രംസഖറിയ പോത്തന്‍ ജീവിച്ചിരിപ്പുണ്ട് (2016)
ചലച്ചിത്ര സംവിധാനംഉല്ലാസ് ഉണ്ണികൃഷ്ണൻ
ഗാനരചനബി കെ ഹരിനാരായണന്‍
സംഗീതംധിബു നൈനാൻ തോമസ്
ആലാപനംകെ എസ്‌ ചിത്ര, വിജയ്‌ യേശുദാസ്‌

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

aathire aathire aardramee kanninakal
nenchile venalil manjuneer chitharukayaay
neeyen paazhchillakalil ila pozhiyaan
anayum sisiram
innen swara thanthriyil thenalayeki
thuduviral thazhukoo
vaarmathiyo pularoliyo
parayoo neeyen venmalare
novukalil nin chiriyezhuthi
pakalukalaayen aathirakal

nin thanalarike kani thenmalaraay
pathiye thala chaaykaan
nin nerukayile churul mudiyil
nanavaay njaan thazhukaam
parayaamozhi than ormmakalil
nin mizhiyil kathiridum neythirikal
akale poyoru vaasarangal
manamaake punarukayaay
aathire aathire aardramee kanninakal
nenchile venalil manjuneer chitharukayaay

en janalarikil veyil poomottupol
orunaal nee viriye
en anunimisham manassin chimizhil
pathiye padaroo nee
azhake anuvum nee niraye
innoru njodiyilum ninnalakal
manamo njoriyidum poovanangal
ariyaathe aliyukayaay

aathire aathire aardramee kanninakal
nenchile venalil manjuneer chitharukayaay
neeyen paazhchillakalil ila pozhiyaan
anayum sisiram
innen swara thanthriyil thenalayeki
thuduviral thazhukoo
vaarmathiyo pularoliyo
parayoo neeyen venmalare
novukalil nin chiriyezhuthi
pakalukalaayen aathirakal
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

ആതിരേ ആതിരേ ആർദ്രമീ കണ്ണിണകൾ
നെഞ്ചിലെ വേനലിൽ മഞ്ഞുനീർ ചിതറുകയായ്
നീയെൻ പാഴ് ചില്ലകളിൽ ഇല പൊഴിയാൻ
അണയും ശിശിരം
ഇന്നെൻ സ്വര തന്ത്രിയിൽ തേനലയേകി
തുടുവിരൽ തഴുകൂ
വാർമതിയോ പുലരൊളിയോ
പറയൂ നീയെൻ വെൺമലരേ
നോവുകളിൽ നിൻ ചിരിയെഴുതി
പകലുകളായെൻ ആതിരകൾ

നിൻ തണലരികെ കണി തെന്മലരായ്
പതിയെ തല ചായ്ക്കാൻ
നിൻ നെറുകയിലെ ചുരുൾമുടിയിൽ
നനവായ് ഞാൻ തഴുകാം
പറയാമൊഴി തൻ ഓർമ്മകളിൽ
നിൻ മിഴിയിൽ കതിരിടും നെയ്ത്തിരികൾ
അകലേ പോയൊരു വാസരങ്ങൾ
മാനമാകെ പുണരുകയായ്
ആതിരേ ആതിരേ ആർദ്രമീ കണ്ണിണകൾ
നെഞ്ചിലെ വേനലിൽ മഞ്ഞുനീർ ചിതറുകയായ്

എൻ ജനലഴിയിൽ വെയിൽ പൂമൊട്ടുപോൽ
ഒരുനാൾ നീ വിരിയെ
എൻ അനുനിമിഷം മനസ്സിൻ ചിമിഴിൽ
പതിയെ പടരൂ നീ
അഴകേ അണുവും നീ നിറയെ
ഇന്നൊരു ഞൊടിയിലും നിന്നലകൾ
മനമോ ഞൊറിയിടും പൂവനങ്ങൾ
അറിയാതെ അലിയുകയായ്

ആതിരേ ആതിരേ ആർദ്രമീ കണ്ണിണകൾ
നെഞ്ചിലെ വേനലിൽ മഞ്ഞുനീർ ചിതറുകയായ്
നീയെൻ പാഴ് ചില്ലകളിൽ ഇല പൊഴിയാൻ
അണയും ശിശിരം
ഇന്നെൻ സ്വര തന്ത്രിയിൽ തേനലയേകി
തുടുവിരൽ തഴുകൂ
വാർമതിയോ പുലരൊളിയോ
പറയൂ നീയെൻ വെൺമലരേ
നോവുകളിൽ നിൻ ചിരിയെഴുതി
പകലുകളായെൻ ആതിരകൾ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

വടതിക്കാറ്റേ
ആലാപനം : ശ്രേയ ഘോഷാൽ   |   രചന : കെ കെ റോയ്   |   സംഗീതം : ധിബു നൈനാൻ തോമസ്
ഈ നേരം ഇന്നിതേവരെ
ആലാപനം : ഹരിചരൻ   |   രചന : ഹരിചരൻ   |   സംഗീതം : ധിബു നൈനാൻ തോമസ്
മെല്ലെ നിലാവിന്റെ
ആലാപനം : ശരത് ശശാങ്ക്   |   രചന : ശരത് ശശാങ്ക്   |   സംഗീതം :