View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഇക്കളിവീട്ടിൽ ...

ചിത്രംസർവോപരി പാലാക്കാരൻ (2017)
ചലച്ചിത്ര സംവിധാനംവേണുഗോപൻ
ഗാനരചനബി സന്ധ്യ ഐ പി എസ്
സംഗീതംബിജിബാല്‍
ആലാപനംപി ജയചന്ദ്രൻ

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

ikkaliveettil chiri thookithooki
pooncholakkulir oottiyeduthoru thongalu thookki
kaattu pookkal kaattilaadi
paattu keettittunarum chelil
chirimaniyuthirthu tharivala kilukki
ithuvazhiyoru cheru kulirala polival
thaanku thakka theekku thakka
thaanku thakka they

aaraarum kaanaathoru kaattile cheru mettile
paathiraappovaare choodi
aaromalaale konde poraam
chembaavin paadathe mudi cheekoo kaatte
kaithappoovin thailam pooshi
pooviralodichu

ikkaliveettil chiri thookithooki
pooncholakkulir oottiyeduthoru thongalu thookki
kaattu pookkal kaattilaadi
paattu keettittunarum chelil
chirimaniyuthirthu tharivala kilukki
ithuvazhiyoru cheru kulirala polival
thaanku thakka theekku thakka
thaanku thakka they

vezhaambal kezhunnoru koottile neduveerppine
swaathi naalil poomazhayaal moodi
kunnolam sneham konde vaayo
mazhaville therumorukki poroo vegam
puthu maarikkaarum minnalppinarum
koode koodille

ikkaliveettil chiri thookithooki
pooncholakkulir oottiyeduthoru thongalu thookki
kaattu pookkal kaattilaadi
paattu keettittunarum chelil
chirimaniyuthirthu tharivala kilukki
ithuvazhiyoru cheru kulirala polival
thaanku thakka theekku thakka
thathaanku thakka thaa
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

ഇക്കളിവീട്ടിൽ ചിരി തൂകിത്തൂകി
പൂഞ്ചോലക്കുളിർ ഊറ്റിയെടുത്തൊരു തൊങ്ങലു തൂക്കി
കാട്ടുപൂക്കൾ കാറ്റിലാടി
പാട്ടു കേട്ടിട്ടുണരും ചേലിൽ
ചിരിമണിയുതിർത്തു തരിവള കിലുക്കി
ഇതുവഴിയൊരു ചെറു കുളിരല പോലിവൾ
താങ്കു തക്ക തീക്കു തക്ക
താങ്കു തക്ക തെയ്

ആരാരും കാണാത്തൊരു കാട്ടിലെ ചെറു മേട്ടിലെ
പാതിരാപ്പൂവാരെ ചൂടി
ആരോമലാളെ കൊണ്ടേ പോരാം
ചെമ്പാവിൻ പാടത്തെ മുടി ചീകൂ കാറ്റേ
കൈതപ്പൂവിൻ തൈലം പൂശി
പൂവിരലോടിച്ച്‌

ഇക്കളിവീട്ടിൽ ചിരി തൂകിത്തൂകി
പൂഞ്ചോലക്കുളിർ ഊറ്റിയെടുത്തൊരു തൊങ്ങലു തൂക്കി
കാട്ടുപൂക്കൾ കാറ്റിലാടി
പാട്ടു കേട്ടിട്ടുണരും ചേലിൽ
ചിരിമണിയുതിർത്തു തരിവള കിലുക്കി
ഇതുവഴിയൊരു ചെറു കുളിരല പോലിവൾ
താങ്കു തക്ക തീക്കു തക്ക
താങ്കു തക്ക തെയ്

വേഴാമ്പൽ കേഴുന്നൊരു കൂട്ടിലെ നെടുവീർപ്പിനെ
സ്വാതി നാളിൽ പൂമഴയാൽ മൂടി
കുന്നോളം സ്നേഹം കൊണ്ടേ വായോ
മഴവില്ലേ തേരുമൊരുക്കി പോരൂ വേഗം
പുതു മാരിക്കാറും മിന്നല്പിണരും
കൂടെ കൂടില്ലേ

ഇക്കളിവീട്ടിൽ ചിരി തൂകിത്തൂകി
പൂഞ്ചോലക്കുളിർ ഊറ്റിയെടുത്തൊരു തൊങ്ങലു തൂക്കി
കാട്ടുപൂക്കൾ കാറ്റിലാടി
പാട്ടു കേട്ടിട്ടുണരും ചേലിൽ
ചിരിമണിയുതിർത്തു തരിവള കിലുക്കി
ഇതുവഴിയൊരു ചെറു കുളിരല പോലിവൾ
താങ്കു തക്ക തീക്കു തക്ക
താങ്കു തക്ക താ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

നോട്ടം
ആലാപനം : ഊരാളി ശശി, ഊരാളി മാർട്ടിൻ   |   രചന : ഊരാളി   |   സംഗീതം : ഊരാളി
ചെമ്മാനം
ആലാപനം : ബിജു നാരായണന്‍   |   രചന : ആര്‍ വേണുഗോപാല്‍   |   സംഗീതം : ബിജിബാല്‍
കൂടുതുറന്നു
ആലാപനം : സായനോര ഫിലിപ്പ്   |   രചന : മധു വാസുദേവന്‍‌   |   സംഗീതം : ബിജിബാല്‍
തുമ്മാരു തു
ആലാപനം : ഊരാളി   |   രചന : ഊരാളി   |   സംഗീതം : ബിജിബാല്‍