View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കേട്ടുമറന്നൊരു ...

ചിത്രംമാച്ച് ബോക്സ് (2017)
ചലച്ചിത്ര സംവിധാനംശിവറാം മോനി
ഗാനരചനറഫീക്ക് അഹമ്മദ്
സംഗീതംബിജിബാല്‍
ആലാപനംഅനിത ഷൈക്ക്

വരികള്‍

Lyrics submitted by: Sreekanth Nisari

വരികള്‍ ചേര്‍ത്തത്: Sreekanth Nisari

കേട്ടുമറന്നൊരു പാട്ടിൽ ചെവി ചേർത്തീടാൻ വാ
പാട്ടിലലിഞ്ഞൊരു നാളിൽ നേരാണേ നെഞ്ചിൽ
തരി പത്തിരി വേണോ… കരിമീൻ കറിയോ…
ജീരകശാല ചോറ് വിളമ്പാമ് വാ..

സ്നേഹിച്ചാൽ ഈ ലോകം മിട്ടായി –
തെരുവിലെ ഹൽവ പോൽ…
പൊന്നാര പൊൻ പായിൽ നിറയും –
ഹലിഖയിൽ അലീസ പോൽ..
പെരുന്നാൾ പിറ തന്മജ പോലെ
കരളിൽ കിനിയും റസ്സൽ പോലെ
മാനാഞ്ചിറയിൽ വീശും കാറ്റിൻ ശ്രുതിയിൽ
ഖൽബിൻ രാഗം നിറയും
തുടരും ജീവിത ചലന ഗതി
കേട്ടുമറന്നൊരു പാട്ടിൽ ചെവി ചേർത്തീടാൻ വാ
പാട്ടിലലിഞ്ഞൊരു നാളിൽ നേരാണേ നെഞ്ചിൽ
തരി പത്തിരി വേണോ… കരിമീൻ കറിയോ…
ജീരകശാല ചോറ് വിളമ്പാമ് വാ..

ഒന്നിച്ചാലീ ലോകം കല്ലായി –
കടവിലെ ചങ്ങാടം പോൽ
ഭിന്നിച്ചാലോ നമ്മൾ തകരും –
തിരകളിൽ അനാഥരായി
കനവിൻ ഇഴയാൻ തുന്നി ചേർക്കും
പലതായി പിരിയുന്നവയെല്ലാം..
ബാബുരാജിൻ വിരലാൽ ദൈവം തഴുകും
ഹാർമോണിയനീർ പാടു..
ഒഴുകും ജീവിത പ്രണയനദി
കേട്ടുമറന്നൊരു പാട്ടിൽ ചെവി ചേർത്തീടാൻ വാ
പാട്ടിലലിഞ്ഞൊരു നാളിൽ നേരാണേ നെഞ്ചിൽ
തരി പത്തിരി വേണോ… കരിമീൻ കറിയോ…
ജീരകശാല ചോറ് വിളമ്പാമ് വാ..


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഒരായിരം
ആലാപനം : നജിം അര്‍ഷാദ്‌   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : ബിജിബാല്‍
ആരാദ്യം
ആലാപനം : ശില്പ രാജ്, വിഷ്ണു കുറുപ്പ്   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : ബിജിബാല്‍
ചുവടുകൾ
ആലാപനം : അഫ്‌സല്‍   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : ബിജിബാല്‍