View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മേലെ ശൂന്യാകാശം ...

ചിത്രംതനഹ (2018)
ചലച്ചിത്ര സംവിധാനംപ്രകാശ് കുഞ്ഞന്‍
ഗാനരചനബി കെ ഹരിനാരായണന്‍
സംഗീതംറിജോഷ് ആലുവ
ആലാപനംവിനീത്‌ ശ്രീനിവാസന്‍, മിഥുന്‍ ജയരാജ്

വരികള്‍

Lyrics submitted by: Sudhish Kumar

വരികള്‍ ചേര്‍ത്തത്: സുധീഷ് കുമാര്‍

മേലെ ശൂന്യാകാശം ചുവടെ നീളും ഭൂമി
വാനിൻ മോഹക്കിണ്ണം ആരോ കൊണ്ടേ പോയേ
അവനെ ഇരുമിഴി തേടി അലയും പലകോണിൽ
മനസ്സിൽ ഒരു മുഖമല്ലോ മിന്നുന്നെന്നും കണ്ടെത്താനാവാതെ
മാനം കാക്കനായി കളിയാട്ടം
ഓരോ വേഷം മാറി ഇനി ഓട്ടം
മേലെ ശൂന്യാകാശം ചുവടെ നീളും ഭൂമി
വാനിൻ മോഹക്കിണ്ണം ആരോ കൊണ്ടേ പോയേ
ഇരുവരുമയ്യോ ഇരുകര പോലെ ഇനിയും ചേരുന്നില്ലേ
അടവുകളോരോന്നെ അടിമുടി പാളുന്നെ
വരണേ ബൂമറാങ്ങായ് ...
തേടണ വള്ളി കാലില് വന്നേ.. രണ്ടും കാണുന്നില്ലേ
ആരും കാണാതെ നീ.. അകലേക്കോ മായുന്നുവോ
ഇരതേടും പുലിപോലെ മടിയാതെ ഇടറാതെ
പോരുതു സമയം കളയാതെ ...
മാനം കാക്കനായി കളിയാട്ടം....
ഓരോ വേഷം മാറി..ഇനി ഓട്ടം
മേലെ ശൂന്യാകാശം ചുവടെ നീളും ഭൂമി
വാനിൻ മോഹക്കിണ്ണം ആരോ കൊണ്ടേ പോയേ
വഴിയരികെങ്ങോ ചെറുചിരി കണ്ടാൽ ഒരുവൻ കൂടെപ്പോകും
അവനവനെ തന്നെ കെണിയിൽ വീഴ്ത്തുന്നു
അവനും കൂടെക്കൂടെ ...
തലയില് തൊപ്പി വരണത് നോക്കി
ഇനിയും കാവൽ നിൽപ്പാ....
മാനം മുട്ടും ആശാ കുഴിയാനക്കൊപ്പം വാശി
ഗതിവേഗം കുറയല്ലേ ചുവടൊന്നും പിഴയല്ലേ
അണയൂ സമയം കളയരുതേ
മാനം കാക്കനായി കളിയാട്ടം
ഓരോ വേഷം മാറി ഇനി ഓട്ടം
മേലെ ശൂന്യാകാശം ചുവടെ നീളും ഭൂമി
വാനിൻ മോഹക്കിണ്ണം ആരോ കൊണ്ടേ പോയേ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ടൈറ്റിൽ സോങ്
ആലാപനം : റിജോഷ് ആലുവ   |   രചന : റിജോഷ് ആലുവ   |   സംഗീതം : റിജോഷ് ആലുവ