View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ജലദേവതമാരേ ...

ചിത്രംകടലമ്മ (1963)
ചലച്ചിത്ര സംവിധാനംഎം കുഞ്ചാക്കോ
ഗാനരചനവയലാര്‍
സംഗീതംജി ദേവരാജൻ
ആലാപനംകെ ജെ യേശുദാസ്, പി സുശീല, കോറസ്‌

വരികള്‍

Lyrics submitted by: Sreedevi Pillai

Jaladevathamaare varoo varoo jaladevathamaare
aaaa..oh..oh

marathaka dweepile mahaaraani valarthum
malsya kanyakamaar njangal malsya kanyakamaar
mani thiramaalakalil mayilaattam thullum
malsya kanyakamaar njangal malsya kanyakamaar

alayaazhiyilanchazhakozhukum kalaa raajadhaaniyil
kanakam poloru raajakumaari
kaathirikkunnu ninne kaathirikkunnu

kaathirikaanundenikkoru kaarthika ente kaarthika
muthukal thedi thedi varum
mukkuvanaanu njaan
muthinu pokaan vazhi tharumo malsya kanyakamaare?
muthillaa muthillaa mukkuvanu muthilla
aa...aa....oh...oh

navarathnapuriyile narthaki valarthum
naaga kanyakamaar njangal naaga kanyakamaar
saagara raanikku choodamani nalkum
naaga kanyakamaar njangal naagakanyakamaar
pushyaraaga kireedamithaa shankhupushpa maalayithaa
chithrakooda mandapathile nithya mangala deepamithaa

muthu chilambukal kaalilaninjoru
nrutham vaikku kaarthike
indra neelavum venda chandrakaanthavum venda
ente neelan vaari thookum
mandahaasame vendu
O........O........(jaladevathamaare)
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

ജലദേവതമാരേ വരൂ വരൂ ജലദേവതമാരേ
ആ...ഓ....

മരതകദ്വീപിലെ മഹാറാണി വളര്‍ത്തും
മത്സ്യകന്യകമാര്‍ ഞങ്ങള്‍ മത്സ്യകന്യകമാര്‍
മണിത്തിരമാലകളില്‍ മയിലാട്ടം തുള്ളും
മത്സ്യകന്യകമാര്‍ ഞങ്ങള്‍ മത്സ്യകന്യകമാര്‍

അലയാഴിയിലഞ്ചഴകൊഴുകും കലാ രാജധാനിയില്‍
കനകം പോലൊരു രാജകുമാരി
കാത്തിരിക്കുന്നു നിന്നെ കാത്തിരിക്കുന്നു

കാത്തിരിക്കാനുണ്ടെനിക്കൊരു കാര്‍ത്തിക
എന്റെ കാര്‍ത്തിക
മുത്തുകള്‍ തേടിത്തേടിവരും മുക്കുവനാണു ഞാന്‍
മുത്തിനു പോകാന്‍ വഴിതരുമോ മത്സ്യകന്യകമാരേ?
മുത്തില്ലാ മുത്തില്ലാ മുക്കുവനു മുത്തില്ലാ
ആ...ഓ.....

നവരത്നപുരിയിലെ നര്‍ത്തകി വളര്‍ത്തും
നാഗകന്യകമാര്‍ ഞങ്ങള്‍ നാഗകന്യകമാര്‍
സാഗരറാണിക്കു ചൂഡാമണി നല്‍കും
നാഗകന്യകമാര്‍ ഞങ്ങള്‍ നാഗകന്യകമാര്‍
പുഷ്യരാഗ കിരീടമിതാ ശംഖുപുഷ്പമാലയിതാ
ചിത്രകൂടമണ്ഡപത്തിലെ നിത്യ മംഗലദീപമിതാ

മുത്തുച്ചിലമ്പുകള്‍ കാലിലണിഞ്ഞൊരു
നൃത്തം വയ്ക്കൂ കാര്‍ത്തികേ
നൃത്തം വയ്ക്കൂ കാര്‍ത്തികേ
ഇന്ദ്രനീലവും വേണ്ട ചന്ദ്രകാന്തവും വേണ്ടാ
എന്റെ നീലന്‍ വാരിത്തൂകും
മന്ദഹാസമേ വേണ്ടൂ
ഓ.... ഓ....


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആയിരത്തിരി
ആലാപനം : എസ് ജാനകി, കോറസ്‌, ജിക്കി (പി ജി കൃഷ്ണവേണി)   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
ഊഞ്ഞാലൂഞ്ഞാല്
ആലാപനം : പി ലീല   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
മുങ്ങി മുങ്ങി
ആലാപനം : എസ് ജാനകി, ജിക്കി (പി ജി കൃഷ്ണവേണി)   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
പാലാഴിക്കടവില്‍
ആലാപനം : പി സുശീല, എ എം രാജ   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
വരമരുളുക
ആലാപനം : പി ലീല   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
തിരുവാതിരയുടെ നാട്ടീന്നോ
ആലാപനം : എസ് ജാനകി   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
എതു കടലിലോ
ആലാപനം : പി സുശീല   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
കടലമ്മേ കടലമ്മേ കനിയുകയില്ലേ
ആലാപനം : പി ലീല   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
കുമ്മിയടിക്കുവിൻ
ആലാപനം : ജി ദേവരാജൻ, സി ഒ ആന്റോ, ഗ്രേസി   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
മുത്തു തരാം [Bit]
ആലാപനം : കെ ജെ യേശുദാസ്, പി സുശീല   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ