View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Aathmaavin Aakaashathil ...

MovieNjaan Prakashan (2018)
Movie DirectorSathyan Anthikkad
LyricsBK Harinarayanan
MusicShaan Rahman
SingersShaan Rahman, Gowri Lakshmi

Lyrics

Lyrics submitted by: Gopalakrishnan

വരികള്‍ ചേര്‍ത്തത്: ഗോപാലകൃഷ്ണൻ

ആത്മാവിൻ ആകാശത്തിന്നാരോ വർണ്ണങ്ങൾ തൂവി..
ആശപ്പൊൻ താരങ്ങൾ അങ്ങിങ്ങായ്‌ നീലക്കൺ ചിമ്മീ..
മണ്ണിൽ മാമ്പൂവിൽ തെന്നൽ മീട്ടുന്നേ.. വാഴ്‌വിൻ സംഗീതം.. ഹോയ്..
വെയിൽ തൂമഞ്ഞിൻ മെല്ലെ പുൽകുമ്പോൾ.. മാരിപ്പൂവില്ലായ്..
എങ്ങും ഉല്ലാസം .. എങ്ങും ആനന്ദം..
കാലം നീട്ടുന്നേ.. ഈ.. കിനാത്തീനാളം..
കുഞ്ഞിപ്പൂമ്പാറ്റേ വരൂ.. നീ... ഉയരാനായ്

ആത്മാവിൻ ആകാശത്തിന്നാരോ വർണ്ണങ്ങൾ തൂവി..
ആശപ്പൊൻ താരങ്ങൾ അങ്ങിങ്ങായ്‌ നീലക്കൺ ചിമ്മീ..

ഈ ജീവിതം അഴകല്ലയോ.. ഈ ജീവിതം പ്രിയമല്ലയോ..
ഈ നാളിലെ മുറിവൊന്നിതാ.. നാളേവരും മധുരങ്ങളായ്..
പുലർവേളയിൽ.. തെളിനീരെഴും..
നദിയായിടാം.. ഒഴുകാമിതാ..
ഇരുളോർമ്മകൾ ജലരേഖപോൽ..
മണൽമൂടുമേ.. പുതുയാത്രയിൽ..

മണ്ണിൽ മാമ്പൂവിൽ തെന്നൽ മീട്ടുന്നേ.. വാഴ്‌വിൻ സംഗീതം..
വെയിൽ തൂമഞ്ഞിൻ മെല്ലെ പുൽകുമ്പോൾ.. മാരിപ്പൂവില്ലായ്..
എങ്ങും ഉല്ലാസം .. എങ്ങും ആനന്ദം..
കാലം നീട്ടുന്നേ.. ഈ.. കിനാത്തീനാളം..
കുഞ്ഞിപ്പൂമ്പാറ്റേ വരൂ.. നീ... ഉയരാനായ്..
ആത്മാവിൻ ആകാശത്തിന്നാരോ വർണ്ണങ്ങൾ തൂവി..
ആശപ്പൊൻ താരങ്ങൾ അങ്ങിങ്ങായ്‌ നീലക്കൺ ചിമ്മീ..
ആ.. ആ.. ആ.. ആ.. നനനാ.. നന.. നാ...


Other Songs in this movie

Palavuru Kaanumpol
Singer :   |   Lyrics : BK Harinarayanan   |   Music : Shaan Rahman
Omal Thaamara
Singer : Shaan Rahman, Yadhu S Marar   |   Lyrics : BK Harinarayanan   |   Music : Shaan Rahman
Badi Badi Bar (Bengali)
Singer : Swathaki Banerji   |   Lyrics : Swathaki Banerji   |   Music : Shaan Rahman