View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഇവിടൊരു ചങ്കില് ...

ചിത്രംവികൃതി (2019)
ചലച്ചിത്ര സംവിധാനംഎംസി ജോസഫ്
ഗാനരചനസന്തോഷ് വര്‍മ്മ
സംഗീതംബിജിബാല്‍
ആലാപനംചാക്കോ

വരികള്‍

Lyrics submitted by: Sandhya Prakash

Ividoru chankilu thee kathi kerumbo
kaattinu punchiri..
aa kaattinte koottu pidichu aalikkathalu
kandu rasichu
naadan paadum chelilu
pooram kondaadumbol
pollunnullangal kaanaan kannundo
ullam chathore.....
vetta koottathin nere poraadaan
vaakkin vaalundo veerumundo

Paavathinte chankaduppin thee kondu
kanji vachu....
kannuneerin uppumittu swaadu kootti
monthunnore....
vidhi eriyunna thooshikal
tharanjirangiya jeevitham
anthicharchakeduthittu panthadikkum nerathu
pollunnullangal kaanaan kannundo
ullam chathore.....
vetta koottathin nere poraadaan
vaakkin vaalundo veerumundo

Ottakkannan cameraykko chorayoottaan
aalemathi chennupettaal pettavano
pinne verum nokku kuthi
vilambiya chuduvaarthakal
thanuthurayunna velayil
pinnavane chaakkil ketti
paathavakkil thallumbol
pollunnullangal kaanaan kannundo
ullam chathore.....
vetta koottathin nere poraadaan
vaakkin vaalundo veerumundo

Ividoru chankilu thee kathi kerumbo
kaattinu punchiri..
aa kaattinte koottu pidichu aalikkathalu
kandu rasichu
naadan paadum chelilu
pooram kondaadumbol
pollunnullangal kaanaan kannundo
ullam chathore.....
vetta koottathin nere poraadaan
vaakkin vaalundo veerumundo
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

ഇവിടൊരു ചങ്കില് തീ കത്തി കേറുമ്പോ
കാറ്റിനു പുഞ്ചിരി ..
ആ കാറ്റിന്റെ കൂട്ടു പിടിച്ചു ആളിക്കത്തല്
കണ്ട് രസിച്ചു
നാടൻ പാടും ചേലില്
പൂരം കൊണ്ടാടുമ്പോൾ
പൊള്ളുന്നുള്ളങ്ങൾ കാണാൻ കണ്ണുണ്ടോ
ഉള്ളം ചത്തോരേ ...
വേട്ട കൂട്ടത്തിൻ നേരേ പോരാടാൻ
വാക്കിൻ വാളുണ്ടോ വീറുമുണ്ടോ

പാവത്തിന്റെ ചങ്കടുപ്പിൻ തീ കൊണ്ട്
കഞ്ഞി വച്ച് ...
കണ്ണുനീരിൻ ഉപ്പുമിട്ട് സ്വാദു കൂട്ടി
മോന്തുന്നോരേ ....
വിധി എറിയുന്ന തൂശികൾ
തറഞ്ഞിറങ്ങിയ ജീവിതം
അന്തിചർച്ചക്കെടുത്തിട്ടു പന്തടിക്കും നേരത്തു
പൊള്ളുന്നുള്ളങ്ങൾ കാണാൻ കണ്ണുണ്ടോ
ഉള്ളം ചത്തോരേ ...
വേട്ട കൂട്ടത്തിൻ നേരേ പോരാടാൻ
വാക്കിൻ വാളുണ്ടോ വീറുമുണ്ടോ

ഒറ്റക്കണ്ണൻ കാമറയ്ക്കോ ചോരയൂറ്റാൻ
ആളെമതി ചെന്നുപെട്ടാൽ പെട്ടവനോ
പിന്നെ വെറും നോക്ക് കുത്തി
വിളമ്പിയ ചുടു വാർത്തകൾ
തണുത്തുറയുന്ന വേളയിൽ
പിന്നവനെ ചാക്കിൽ കെട്ടി
പാതവക്കിൽ തള്ളുമ്പോൾ
പൊള്ളുന്നുള്ളങ്ങൾ കാണാൻ കണ്ണുണ്ടോ
ഉള്ളം ചാത്തോരെ ...
വേട്ട കൂട്ടത്തിൻ നേരേ പോരാടാൻ
വാക്കിൻ വാളുണ്ടോ വീറുമുണ്ടോ

ഇവിടൊരു ചങ്കില് തീ കത്തി കേറുമ്പോ
കാറ്റിനു പുഞ്ചിരി ..
ആ കാറ്റിന്റെ കൂട്ടു പിടിച്ചു ആളിക്കത്തല്
കണ്ട് രസിച്ചു
നാടൻ പാടും ചേലില്
പൂരം കൊണ്ടാടുമ്പോൾ
പൊള്ളുന്നുള്ളങ്ങൾ കാണാൻ കണ്ണുണ്ടോ
ഉള്ളം ചത്തോരേ ...
വേട്ട കൂട്ടത്തിൻ നേരേ പോരാടാൻ
വാക്കിൻ വാളുണ്ടോ വീറുമുണ്ടോ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കാണുമ്പോൾ
ആലാപനം : രംഷി   |   രചന : സന്തോഷ് വര്‍മ്മ   |   സംഗീതം : ബിജിബാല്‍
ചില്ലയിലെ
ആലാപനം : കെ എസ് ഹരിശങ്കര്‍   |   രചന : സന്തോഷ് വര്‍മ്മ   |   സംഗീതം : ബിജിബാല്‍
വിടരും
ആലാപനം : മൃദുൽ നായർ   |   രചന : സന്തോഷ് വര്‍മ്മ, അഡ്വക്കേറ്റ് ഷാഹുൽ മേഴത്തൂർ   |   സംഗീതം : ബിജിബാല്‍
മതിയോളം
ആലാപനം : ബിജിബാല്‍   |   രചന : സന്തോഷ് വര്‍മ്മ, അഡ്വക്കേറ്റ് ഷാഹുൽ മേഴത്തൂർ   |   സംഗീതം : ബിജിബാല്‍